സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ | |
---|---|
വിലാസം | |
പടിഞ്ഞാറത്തറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 15222 |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയില്‍ പടിഞ്ഞാറത്തറ അയിരൂര്‍ എസ്റ്റേറ്റില്‍ [കൊപ്പിടി ]എന്ന സ്ഥലത്ത് വാരാമ്പറ്റ പോസ്റ്റ് ഓഫീസ് പരിധിയില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് സെന്റ് തോമസ് ഇവാഞ്ജലിക്കല്‍ എൽ പി എസ് പടിഞ്ഞാറത്തറ . ഇവിടെ 64 ആണ്‍ കുട്ടികളും 57പെണ്‍കുട്ടികളും അടക്കം 121 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം ==1968 ജുണ്‍ 3-നാണ് സ്കൂള്‍ ആരംഭിച്ചത്.ഒന്നാം ക്ളാസില്‍ 112 കുുട്ടികളാണ് ഉണ്ടായിരുന്നത്.അഡ്മിഷന്‍ രജിസ്റ്ററിലേ ആദ്യ നമ്പറുകാരന്‍ ഇലവുങ്കല്‍ ചാക്കോയുടെ മകന്‍ അലക്സാണ്ടര്‍ ഇ.സി. ആയിരുന്നു.സ്കുൂള്‍ അനുവദിച്ച സമയത്തു തന്നെ സ്കുൂള്‍ സ്ഥാപക മാനേജര്‍ അബ്രാഹാം കുുരുടാമണ്ണില്‍ ചാക്കോ സാര്‍, മത്തായി സാര്‍ എന്നീ രണ്ട് അധ്യാപകരേയും നിയമിച്ചു. സ്കൂളിലെ പ്രഥമ പ്രധാനധ്യാപകന്‍ ചാക്കോ സാര്‍ ആയിരുന്നു.1971 ല്‍ ആണ് സ്ഥിരമായ കെട്ടിടം സ്കൂളിനുണ്ടായത്. അയിരൂര്‍ എസ്റ്റേറ്റില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിനു എസ്റ്റേറ്റിലെതന്നെ മരം ഉപയോഗിച്ച് നിര്‍മിച്ച ഉറപ്പുള്ള കെട്ടിടമാണ് സ്കൂളിനുള്ളത്. 1968 മുതല്‍ താല്‍ക്കാലിക അംഗീകാരത്തിലും 1985 മുതല്‍ സ്ഥിരമായ അംഗീകാരത്തിലും സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്കൂള്‍ അനുവദിക്കുന്ന സമയത്ത് ശ്രീ കൃഷ്ണന്‍ കുുട്ടി സാര്‍ എ ഇ ഒ യും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വകുുപ്പ് മന്ത്രിയും ആയിരുന്നു.
'ഭൗതികസൗകര്യങ്ങള്‍
രണ്ടര ഏക്കര്‍ സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ലത്. സ്കൂള്‍ കെട്ടിടം, വൈദ്യുതി സൗകര്യം, കമ്പ്യൂട്ടര്‍ റൂം, കിണര്‍, മൂത്രപ്പുരകള്‍, കളിസ്ഥലം, പ്രീ പ്രൈമറി കെട്ടിടം.
=പാഠ്യേതര പ്രവര്‍ത്തനങ്ങള്‍=
ജെ. ആര്‍. സി. യൂണിറ്റ്.
സാമൂഹ്യ ശാസ്ത്ര ക്ലബ് ഭാഷാ ക്ലബുകള്‍ വിദ്യാരംഗം കലാ സാഹിത്യ വേദി ഗണിത ക്ലബ് പരിസ്ഥിതി ക്ലബ് വിദ്യാനിധി
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
ശ്രീ ചാക്കോ കെ.എ ശ്രീ. മത്തായി ശ്രീ. ഗീ വര്‍ഗീസ് മാത്യു ശ്രീ. പൊന്നൂസ് എബ്രാഹാം ശ്രീ. സി ജെ കുര്യന്‍ ശ്രീ. സെബാസ്റ്റ്യന്‍ എം.എം
നേട്ടങ്ങള്‍
വയനാട് ജില്ലാ ശാസ്ത്ര മേളയില്‍ വര്‍ക്ക് എക്സ്പീരിയന്‍സ് വിഭാഗത്തില്‍ മുളയുല്‍പ്പന്ന നിര്‍മാണത്തില്‍ ഈ സ്കൂളിലെ നീതു ഏ ആര്‍ എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ. ആയിഷ യു സി ഡോ. എബി ഫിലിപ്പ് അഡ്വ. യു സി. അബ്ദുള്ള പ്രൊ. ബിനു പി ചാക്കൊ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.675577,75.950181