ക്രിസ്റ്റ് കിംഗ് കോൺവെന്റ് എൽ പി എസ് പൊന്നുരുന്നി

Schoolwiki സംരംഭത്തിൽ നിന്ന്
ക്രിസ്റ്റ് കിംഗ് കോൺവെന്റ് എൽ പി എസ് പൊന്നുരുന്നി
വിലാസം
പൊന്നുരുന്നി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-01-2017Ckclps




................................

ചരിത്രം

                               സി. കെ. സി. എൽ. പി. എസ് .  പൊന്നുരുന്നി   

വിദ്യാലയത്തിൻറെ സ്ഥാനം  : പൊന്നുരുന്നി റെയിൽവേ ഗേറ്റിനു സമീപമുള്ള കോൺവെൻറ് റോഡിൽ\ പഞ്ചായത്ത്  : വൈറ്റില ഗ്രാമ പഞ്ചായത്ത് കോർപ്പറേഷൻ  : കൊച്ചി ഫീഡിങ് ഏരിയ  : തമ്മനം, ചളിക്കവട്ടം , പൊന്നുരുന്നി

                       ക്രൈസ്റ്റ് കിംഗ് കോൺവെൻറ്  ലോവർ   പ്രൈമറി  സ്കൂളിൻറെ   ചരിത്രം 
           കർമലീത്താ  സന്യാസിനീ  സമൂഹത്തിൻറെ  സ്ഥാപകയായ  മദർ   ഏലീശ്വായുടെ   ജീവിതലക്ഷ്യങ്ങളിൽ   സുപ്രധാനമായ  ഒന്നായിരുന്നു  പെൺപള്ളിക്കൂടങ്ങളുടെ  സ്ഥാപനം . സമൂഹത്തിൻറെ  താഴ്ന്ന  തട്ടിൽ  ചവിട്ടിമെതിക്കപ്പെട്ട്  എന്നും പുരുഷൻറെ  ചൂഷണ വസ്തുവായി  കിടന്നിരുന്ന   സ്ത്രീകളുടെ  വിദ്യാഭ്യാസം   സമൂഹത്തിൻറെ  ഉന്നമനത്തിന്  അത്യന്താപേക്ഷിതമായ  ഒന്നായി  മദർ കണ്ടു.    സ്ത്രീകളുടെ വിദ്യാഭ്യാസം  വഴി  കുടുംബങ്ങളും  അങ്ങനെ  സമൂഹവും  ഉയർച്ചയിലേക്ക്  എത്തിച്ചേരുമെന്ന് മനസിലാക്കിയ മദർ  കേരളത്തിൻറെ  പലയിടങ്ങളിലായി  പെൺപള്ളിക്കൂടങ്ങൾ   സ്ഥാപിച്ചു .   അക്കൂട്ടത്തിൽ   1939  ൽ   ആണ്  പൊന്നുരുന്നി കോൺവെന്റിനോടു  ചേർന്ന്  പനമ്പും ഓലയും  കൊണ്ടു  നിർമിച്ച  ഷെഡിൽ  എൽ.പി., യു.പി., എച്ച് . എസ്.   എന്നിവ ഒരുമിച്ചു പ്രവർത്തനം ആരംഭിച്ചത് .  ആദ്യത്തെ ഹെഡ്മിസ്ട്രസ് മദർ കാർമൽ ആയിരുന്നു .      തുടക്കത്തിൽ തന്നെ   എൽ. പി. വിഭാഗത്തിൽ രണ്ടു ക്ലാസ്സുകളിലായി നൂറോളം  പെൺകുട്ടികളെ   ചേർക്കാൻ  സിസ്റ്റേഴ്സിൻറെ  ത്യാഗനിർഭരമായ   പ്രവർത്തനങ്ങൾക്ക്  സാധിച്ചു .   കാലക്രമേണ   ആൺകുട്ടികളെക്കൂടി  ഇവിടെ പ്രവേശിപ്പിക്കുവാൻ  തുടങ്ങി.   1944  ൽ   എൽ. പി. പ്രത്യേക വിഭാഗമായി  തിരിച്ചു . കുട്ടികളുടെ എണ്ണം  വർധിച്ചതിനെ  തുടർന്ന്  കൂടുതൽ നല്ല കെട്ടിടം  പണികഴിപ്പിച്ച്   അതിലേക്ക് ക്ലാസുകൾ മാറ്റി .  ഇപ്പോൾ കാണുന്ന കോൺക്രീറ്റ്  കെട്ടിടം  1963  ൽ  പണിതതാണ് .  പിന്നീട്  അതിന്റെ പ്ലാസ്റ്ററിങ്  പൊളിച്ചുനീക്കി റീപ്ലാസ്റ്ററിങ് ചെയ്ത്  കെട്ടിടം ബലപ്പെടുത്തുകയുണ്ടായി .


         കഴിവുറ്റ സാരഥികളുടെ  സേവനങ്ങൾ  കൊണ്ട് എന്നും അനുഗ്രഹീതമാണ് ഈ  വിദ്യാലയം .  പ്രാധാന  അധ്യാപികമാരുടെ അർപ്പണബോധവും  ത്യാഗമനോഭാവവും  എന്നും ഈ വിദ്യാലയത്തിൻറെ  ഉയർച്ചയ്ക്ക് വഴി തെളിക്കുന്നു .  ഈ  വിദ്യാലയത്തിൻറെ  ആദ്യ ഹെഡ്മിസ്ട്രസ്സായ   റവ . സി. ജെമ്മയെ  തുടർന്ന്  15  പ്രധാന  അധ്യാപികമാർ  അതാതു കാലങ്ങളിൽ  ഇവിടെ സേവനം അനുഷ്‌ഠിച്ചു .  ഇപ്പോൾ ഈ വിദ്യാലയത്തിൻറെ  ചുക്കാൻ പിടിക്കുന്നത്  റവ. സി. സെറാഫിൻ  ഡേവിഡ്  ആണ്.  


                        13  ഡിവിഷനുകളിലായി  567  കുട്ടികൾ ഇവിടെ  പഠനം  നടത്തുന്നു.  13  അധ്യാപികമാരാണ്  ഇവരെ  അറിവിലും സത്‌സ്വഭാവത്തിലും  വളർത്തുന്നതിനായി  അധ്വാനിക്കുന്നത് .പഠനപ്രവർത്തനങ്ങൾ  കാര്യക്ഷമമായി  നടക്കുന്നതോടൊപ്പം    ധാരാളം  പഠനേതര പ്രവർത്തനങ്ങളും  നടത്തുന്നു. കുട്ടികളുടെ കായികശേഷി  വർധിപ്പിക്കുന്നതിനായി  പി. ടി .,  സ്പോർട്സ് ;  കലാവാസനകൾ വളർത്തുന്നതിനായി   ഡാൻസ്, മ്യൂസിക്  ക്ലാസുകൾ ; കരകൗശലവസ്തു നിർമിതി  പരിശീലനം , സന്മാർഗമൂല്യം വളർത്തുന്നതിനായി  സന്മാർഗപഠന  ക്ലാസ് ,  സുസജ്ജമായ  കമ്പ്യൂട്ടർ ലാബ് , പ്രത്യേകം പരിശീലനം നേടിയ കമ്പ്യൂട്ടർ - സ്പോക്കൺ  ഇംഗ്ലീഷ്  അധ്യാപികമാരുടെ  സേവനം എന്നിവയെല്ലാം ഇവിടുത്തെ വിദ്യാർഥികൾക്കു  ലഭിക്കുന്നുണ്ട്. 

                                    ഉപജില്ലാതലത്തിൽ നടത്തുന്ന കലാ - കായികാ - പ്രവൃത്തിപരിചയ  - ശാസ്ത്ര - ഗണിത  - സാമൂഹ്യ ശാസ്ത്ര  മേളകളിൽ കുട്ടികളെ എല്ലാ വർഷവും  പങ്കെടുപ്പിക്കുകയും   ഉയർന്ന  നിലവാരത്തിലുള്ള  പ്രവർത്തനങ്ങൾ  അവർ  കാഴ്ചവയ്ക്കുകയും  ചെയ്യുന്നു .  എൽ. എസ്.എസ്., പി.സി .എം .,  മോറൽ   എഡ്യൂക്കേഷൻ  തുടങ്ങിയ വിവിധ സ്കോളർഷിപ്പുകൾ  എല്ലാ വർഷങ്ങളിലും  ഇവിടുത്തെ  കുട്ടികൾക്ക്   ലഭിച്ചു വരുന്നു. 
                            കുട്ടികളിലെ  പൊതുവിജ്ഞാനവും  അന്വേഷണത്വരയും  വർധിപ്പിക്കുന്നതിനായി  എല്ലാ മാസവും ഉള്ള ദിനാചരണങ്ങളുമായി  ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ നടത്തുന്നു , സ്കൂൾ അസ്സംബ്ലിയിൽ  വാർത്തകൾ വായിക്കുന്നു . 
                            നല്ല   വ്യക്തിത്വമുള്ള പൗരന്മാരെ രാജ്യത്തത്തിന് സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ കബ്‌സ് , ബുൾബുൾ  സംഘടനകളുടെ  യൂണിറ്റുകൾ  ഇവിടെ   പ്രവർത്തിക്കുന്നു .  കൂടാതെ  ഹെൽത്ത് ക്ലബ് , ബാലജനസഖ്യം , സയൻസ് ക്ലബ് , മാത്‍സ് ക്ലബ് , സോഷ്യൽ സ്റ്റഡീസ്  ക്ലബ്, റോഡ് സുരക്ഷാ സമിതി , ഇംഗ്ലീഷ് ക്ലബ്,  തിയറ്റർ ക്ലബ്, ഐ . റ്റി . ക്ലബ്  എന്നിവയും സജീവമായി പ്രവർത്തിക്കുന്നു.



അധ്യാപികമാർ 2016 - 2017


  • സി. സെറാഫിൻ ഡേവിഡ്
  • ശ്രീമതി . ടെസ്സി ബെൻ പി.
  • ശ്രീമതി . മേരി സി . എക്സ് .
  • ശ്രീമതി . മേരി ഡിഗ്‌ന കെ . എ .
  • ശ്രീമതി . സോജി കെ. റ്റി .
  • ശ്രീമതി . അനില ക്രിസ്റ്റീന ഇ . ജെ .
  • ശ്രീമതി . ഷീബ ജോയ് റ്റി .
  • ശ്രീമതി . ബിജി തോമസ്
  • ശ്രീമതി . ഗ്ളീന സൈമൺ പി .
  • ശ്രീമതി . മേരി ജയ കെ.
  • ശ്രീമതി . ക്രെഷെൻഷ്യ സി . എക്സ് .
  • ശ്രീമതി . മരീജ ജോസി
  • ശ്രീമതി . ലിയാലിൻ ജോബ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  • മദർ കാർമൽ
  • സി. ജെമ്മ
  • സി. ഫില്ലിസ്‌
  • സി. യുകെറിസ്റ്റ
  • സി. വിക്ടറിൻ
  • സി. മാഴ്‌സല
  • സി. ബനവഞ്ചൂര
  • സി. ജസ്റ്റിൻ
  • സി. ജോസ്‌ലിൻ
  • സി. ലൂയീസ
  • ശ്രീമതി . ആഗ്നസ്
  • സി. സവറീന
  • സി. ആഗ്‌നറ്റ്
  • സി. ആഞ്ചലീന
  • സി. സ്റ്റെഫിൻ
  • സി. മാർഗരറ്റ് മാഗി
  • സി. സെറാഫിൻ ഡേവിഡ്

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഷാജി പി . ആർ. - ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസ് , ബി .എസ്. എൻ. എൽ. സുരേഷ് കെ . ആർ. - അഡീഷണൽ തഹസീൽദാർ , കണയന്നൂർ താലൂക്ക് ഫാ. സാബു - ഡയറക്‌ടർ , ലൂർദ്‌സ് ഹോസ്പിറ്റൽ , പച്ചാളം ജോസ് ജോവിൻസ്‌ - ചാർട്ടേർഡ് അക്കൗണ്ടൻറ് , സിംഗപ്പൂർ രാജ് മോഹൻ - സയൻറിസ്റ്റ് , ഡെറാഡൂൺ ജോസഫ് ആൻ്റണി - മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജെയ്ൻ ഗ്രേ - അധ്യാപിക , മുൻ കൗൺസിലർ സിൽവസ്റ്റർ പീറ്റർ - റിട്ടയേർഡ് ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ നബില കെ. എം. - പ്രൊഫസർ , എസ്. എച്ച്. കോളേജ്, തേവര മേരി മെറ്റിൽഡ - റിട്ടയേർഡ് പ്രിൻസിപ്പാൾ, മഹാരാജാസ് കോളേജ്,എറണാകുളം ഡോ . ആനി തോമസ് - റിട്ടയേർഡ് ഡി. എം. ഒ ., ജനറൽ ഹോസ്പിറ്റൽ മേഴ്‌സി - പൊതുപ്രവർത്തക രാജീവ് മേനോൻ - പ്രസിഡൻറ് , കൊച്ചിൻ ബ്ലഡ് ഡോണേഴ്സ് അസ്സോസ്സിയേഷൻ അശോക് - എക്സിക്യൂട്ടീവ് എഞ്ചിനീയർ , കൊച്ചിൻ പോർട്ട് സദായൻ - എക്‌സൈസ് കമ്മീഷണർ പോൾ - ചാർട്ടേർഡ് അക്കൗണ്ടൻറ് ലിജ ഫ്രാൻസിസ് - അധ്യാപിക , അന്ധ - ബധിര വിദ്യാലയം ജയശ്രീ - മാനേജർ, ഫെഡറൽ ബാങ്ക് മാർഗരറ്റ് ഗ്രേസ് - പോസ്റ്റ് ഓഫീസ്

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}