ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു .പി .സ്കൂൾ‍‍‍‍ കരയത്തുംചാൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോത്സവം 2025-26

പ്രവേശനോത്സവം 2025-26,ഗവഃ യു പി സ്‌കൂൾ കരയത്തുംചാൽ

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2ന് നടന്നു.പ്രവേശനോത്സവ പരിപാടിയുടെ ഉദ്‌ഘാടനം വാർഡ് കൗൺസിലർ ശ്രീ .ജോൺ ചിറപ്പുറം നിർവഹിച്ചു .ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികളെ കിരീടം ചാർത്തി സ്വീകരിച്ചു.പ്രധാനാധ്യപിക ശ്രീമതി .ശ്രീജ ടീച്ചർ ,വാർഡ് കൗൺസിലർ ,മറ്റ് അദ്ധ്യാപകരും നവാഗതരായ വിദ്യാർത്ഥികളും ചേർന്ന് അക്ഷര ദീപം തെളിയിച്ചു .പഠനോപകരണങ്ങൾ വിതരണം ചെയ്തു .

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം

2025 ജൂൺ 5 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു .വൃക്ഷത്തൈകൾ നട്ടു .

പരിസ്ഥിതി ദിനം

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമിച്ചു .സ്‌കൂൾ പരിസരം വൃത്തിയാക്കി.ജൈവ അജൈവ മാലിന്യങ്ങളെ വേർതിരിക്കേണ്ടുന്ന രീതികൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.പ്രധാനാദ്ധ്യാപിക ശ്രീജ ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.ഇക്കോ ക്ലബ് കൺവീനർ രാജി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.