ഗവ.യു .പി .സ്കൂൾ കരയത്തുംചാൽ/പ്രവർത്തനങ്ങൾ/2025-26

പ്രവേശനോത്സവം 2025-26,ഗവഃ യു പി സ്കൂൾ കരയത്തുംചാൽ
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2ന് നടന്നു.പ്രവേശനോത്സവ പരിപാടിയുടെ ഉദ്‌ഘാടനം വാർഡ് കൗൺസിലർ ശ്രീ .ജോൺ ചിറപ്പുറം നിർവഹിച്ചു .ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികളെ കിരീടം ചാർത്തി സ്വീകരിച്ചു.പ്രധാനാധ്യപിക ശ്രീമതി .ശ്രീജ ടീച്ചർ ,വാർഡ് കൗൺസിലർ ,മറ്റ് അദ്ധ്യാപകരും നവാഗതരായ വിദ്യാർത്ഥികളും ചേർന്ന് അക്ഷര ദീപം തെളിയിച്ചു .പഠനോപകരണങ്ങൾ വിതരണം ചെയ്തു .
ജൂൺ 5 പരിസ്ഥിതി ദിനം

2025 ജൂൺ 5 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു .വൃക്ഷത്തൈകൾ നട്ടു .

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമിച്ചു .സ്‌കൂൾ പരിസരം വൃത്തിയാക്കി.ജൈവ അജൈവ മാലിന്യങ്ങളെ വേർതിരിക്കേണ്ടുന്ന രീതികൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.പ്രധാനാദ്ധ്യാപിക ശ്രീജ ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.ഇക്കോ ക്ലബ് കൺവീനർ രാജി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ക്രീയേറ്റീവ് കോർണർ ഉദ്‌ഘാടനം
സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ കരയത്തുംചാൽ ഗവഃ യു .പി .സ്‌കൂളിന് അനുവദിച്ച ക്രീയേറ്റീവ് കോർണറിന്റെ ഉദ്‌ഘാടനവും കുട്ടികൾക്കുള്ള ഏകദിന പരിശീലനവും നടന്നു.ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ത്രേസ്യാമ്മ മാത്യു ഉദ്ഘാടന കർമം നിർവ്വഹിച്ചു.ഇരിക്കൂർ ബി.പി.സി.ശ്രീ.ഉണ്ണികൃഷ്ണൻ എം.കെ.പദ്ധതി വിശദീകരണം നടത്തി.ക്രീയേറ്റീവ്കോർണറുമായി ബന്ധപ്പെട്ട ഏകദിന പരിശീലനം രാവിലെ 10 മണിക്ക് ആരംഭിച്ചു.ബി.ആർ.സി. ട്രെയിനർമാരായ.ശ്രീമതിപ്രജീന,ശ്രീമതി.പ്രമീള,ശ്രീമതി.അഞ്ജലി എന്നിവർ ചേർന്ന് പരിശീലന ക്ലാസ് നയിച്ചു .


വായനാദിനം
വായനാദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസ്സംബ്ലി ചേർന്നു.പോസ്റ്റർ നിർമാണം വായന മത്സരം ,ക്വിസ്,പതിപ്പ് തയ്യാറാക്കൽ,എന്നിവ നടത്തി.പ്രശസ്ത എഴുത്തുകാരെ പരിചയപ്പെടുത്തി.പുസ്തക പരിചയം നടത്തി.


ലോക ലഹരി വിരുദ്ധ ദിനം
2025 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ അസ്സംബ്ലി ചേർന്നു .ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ലഹരി വിരുദ്ധ ചങ്ങല തീർക്കുകയും സൂമ്പാ ഡാൻസ് ചെയ്യുകയും ചെയ്തു.





ചാന്ദ്രദിനം
ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു ചാന്ദ്ര ദിനപതിപ്പ്,കൊളാഷ്,ചുമർ പത്രിക,റോക്കറ്റ് നിർമാണം,പോസ്റ്റർ,വീഡിയോ പ്രദർശനം എന്നിവ നടത്തി.