ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് പീച്ചി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
16-08-20259349092439

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

ജി.എച്ച്.എസ്.എസ്. പീച്ചിയിൽ പ്രവേശനോത്സവം

pravesanolsavam
പ്രവേശനോത്സവം
Inauguration
Inauguration

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജിഎച്ച്എസ്എസ് പീച്ചി സ്കൂളിൽ ആഘോഷിച്ചു. പ്രിൻസിപ്പൽ ഗിരീശൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് ഹംസ ഇ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സജു കെ വി ഉദ്ഘാടനം നടത്തി. മുൻ വർഷത്തെ പ്ലസ് ടു , എസ് എസ് എൽ സി വിജയികൾക്ക് അനുമോദനവും പുരസ്കാര വിതരണവും അദ്ദേഹം നടത്തി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി പി രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മഹനീയ സാന്നിധ്യമായിരുന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ രമേശ് എൻ .എം. എം. എസ്, യു. എസ്.എസ്. സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിക്കുകയും വിജയികൾക്ക് പുരസ്കാര വിതരണം നടത്തുകയും ചെയ്തു. തുടർന്ന്മുതിർന്ന മാധ്യമപ്രവർത്തകനായ ജോർജ് പൊടിപ്പാറ ,വാർഡ് മെമ്പർമാരായ ബാബു തോമസ് , സ്വപ്ന രാധാകൃഷ്ണൻ , അജിത മോഹൻദാസ് ,ഷൈജു കുര്യൻ,  സ്കൂൾ വികസന സമിതി ചെയർമാൻ ഷിബു പോൾ ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സെക്രട്ടറി ബെന്നി തുറപ്പുറത്ത് എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നവാഗതർക്ക് സ്കൂൾ ബാഗും പഠനോപകരണങ്ങളും നൽകി. എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ തൃശ്ശൂർ ഡിവിഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സ്പോർട്സ് കിറ്റ് കൈമാറി.  നാടൻ പാട്ട് കലാകാരൻ പോൾസൺ താണിക്കൽ അവതരിപ്പിച്ച കലാവിരുന്ന് പ്രവേശനോത്സവത്തിന് കൂടുതൽ ഇമ്പമേകി. ഹെഡ്മിസ്ട്രസ് ശ്രരേഖ രവീന്ദ്രൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി

.പരിസ്ഥിതി ദിനാചരണം

കുട്ടികൾ തയ്യാറാക്കിയ വിത്ത് പന്തുകൾ നിക്ഷേപിക്കുന്നു
കുട്ടികൾ തയ്യാറാക്കിയ വിത്ത് പന്തുകൾ നിക്ഷേപിക്കുന്നു

ജിഎച്ച്എസ്എസ് പീച്ചി സ്കൂളിലെ ജൂൺ 5 പരിസ്ഥിതി ദിനാചരണം പീച്ചി വാർഡ് മെമ്പർ ശ്രീ ബാബു തോമസ് വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസർ  കുമാരി രേഷ്മ സ്കൂളിലെ ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ഹംസ ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഹെഡ്മിസ്ട്രസ്  ശ്രീമതി രേഖ രവീന്ദ്രൻ സി സ്വാഗതം ആശംസിച്ചു. സ്കൂൾ ഇക്കോ ക്ലബ്ബ് കൺവീനർ ധന്യ ടീച്ചർ, എസ് പി സി കോഡിനേറ്റർ അനീഷ ടീച്ചർ എന്നിവർ   സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ഹരിതസമേതം പരിപാടിയുടെ ഭാഗമായി കുട്ടികൾ മുന്നൂറോളം വിത്തുപന്തുകൾ തയ്യാറാക്കി നിക്ഷേപിച്ചു

വായന ദിനാഘോഷം

ഈ വർഷത്തെ വായന ദിനാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സ്കൂൾ ഓഡിറ്റോറിയത്തിൽ ജൂൺ 19 ഉച്ചയ്ക്ക് ഒരു മണിക്ക് ചിത്രകാരിയും എഴുത്തുകാരിയുമായ ശ്രീമതി അനിതവർമ്മ ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അവർ കുട്ടികളോട് സംസാരിച്ചു. സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചു. മുല്ലനേഴിയുടെ കവിത ചൊല്പി. HM ശ്രീമതി രേഖ ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശോഭ ടീച്ചർ നന്ദി പറഞ്ഞു.

വായന ദിനത്തിൻ്റെ ഭാഗമായി ക്ലാസ് റൂം ലൈബ്രറി സജ്ജീകരണം,പോസ്റ്റർ നിർമ്മാണം, പുസ്തക പ്രദർശനം എന്നിവ നടന്നു. വായന മാസാചരണത്തിൻ്റെ ഭാഗമായി വായനമത്സരം, കയ്യെഴുത്ത് മത്സരം, കേട്ടെഴുത്ത് മത്സരം , പകരം പദം കണ്ടെത്തൽ, സാഹിത്യ ക്വിസ്, വാർത്താവായ ന മത്സരം , പുസ്തകനിരൂപണം, പുസ്തകമരം നിർമ്മാണം എന്നീ വിവിധ മത്സരങ്ങളാണ് സ്കൂളിൽ നടക്കുന്നത്.

പ്രവേശന പരീക്ഷ

lkaptitudetest june2025
ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ June 2025

ജൂൺ ഇരുപത്തിയഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സുനിൽ ടി പി യുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 10 സിസ്റ്റം ഇതിനായി ക്രമീകരിച്ചു. തലേ ദിവസം SITC യുടെ സഹായത്തോടെസോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റോൾ ചെയ്തു.രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ മൂന്നുമണിയോടുകൂടി അവസാനിച്ചു. 33 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. SPC യിൽ തെരഞ്ഞെടുക്കപ്പെട്ടവരെ ഒഴിവാക്കി 26 അംഗങ്ങളെ തെരഞ്ഞെടുത്തു.