അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പരിസ്ഥിതി ക്ലബ്ബ്/2024-25










ലോക പരിസ്ഥിതി ദിനം 2024
*"ഞാൻ നട്ട മരത്തോടൊപ്പം"
സാധാരണയായി പരിസ്ഥിതി ദിനത്തിൽ കുട്ടികൾ മരം നടന്നു, പക്ഷേ പിന്നീട് പരിപാലിക്കുന്നില്ല. മരം നടുന്നതോടൊപ്പം പരിചരണവും പ്രാധാന്യമർഹിക്കുന്നതാണ് എന്ന ബോധം ഉളവാക്കാൻ വേണ്ടി ആണ് വ്യത്യസ്തമായ ഒരു പ്രവർത്തനം കുട്ടികൾക്കായി നൽകിയത്.


മുൻ വർഷങ്ങളിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ നട്ടു വളർത്തി പരിപാലിച്ച മരങ്ങളോടൊപ്പം ഒരു ഫോട്ടോ. കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങൾ....
*പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്സ്കൂളിൽ വൃക്ഷത്തൈകൾ നടുകയും പരിപാലിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുക്കുകയും ചെയ്തു
*"മരം ഒരു വരം - എൻറെ വിദ്യാലയത്തിനും സമൂഹത്തിനും
സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വൃക്ഷത്തൈകൾ നടുകയും സമൂഹത്തിലേക്ക് ഇറങ്ങി വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു.