ആമുഖം

2025-26 ൽ കോഴിക്കോട് ജില്ലയിൽ കൈറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിശീലനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 8, 9, 10 ക്ലാസ്സുകളിലെ മാറിയ ഐ ടി പാഠപുസ്തകപരിശീലനം, സമഗ്ര അക്കാദമിക് മോണിറ്ററിംഗ്, ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്കൂൾതല ക്യാമ്പ്, ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്കുള്ള ഏകദിന ശില്പശാല തുടങ്ങിയ മേഖലകളിലാണ് ഈ വർഷത്തെ പരിശീലനങ്ങൾ തുടങ്ങിയത്.

പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം-ഒന്നാം ഘട്ടം

കോഴിക്കോട് ജില്ലയിൽ പത്താം ക്ലാസിലെ പരിഷ്കരിച്ച ഐസിടി പാഠപുസ്തകത്തിന്റെ പരിശീലനം DRG ഏപ്രിൽ 8,9 തിയ്യതികളിലായി നടക്കാവ് ഗേൾസിൽ വച്ച് നടന്നു. 36 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. അനുപമ, ടി കെ നാരായണൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഫീൽഡ് തല പരിശീലനം മൂന്ന് ലൂസേർസ് ബാച്ച് ഉൾപ്പെടെ 35 ബാച്ചുകൾ പൂർത്തിയാക്കി - ഐസിടി പഠിപ്പിക്കുന്നതായി രേഖപ്പെടുത്തിയ 825 അധ്യാപകരിൽ 793 പേർ പരിശീലനം നേടി. ആകെയുള്ളതിന്റെ 96% . പേപ്പർ മൂല്യനിർണയം, പുനർ മൂല്യനിർണയം, സബ്ജക്ട് പരിശീലനം തുടങ്ങിയ തിരക്കുകൾക്കിടയിലും ICT പാഠപുസ്തകവിനിമയസജ്ജരാകുന്നതിന് ഇത്രയും അധ്യാപകരെ പരിശീലനകേന്ദ്രങ്ങളിൽ എത്തിച്ചതിന് SITCമാർ പ്രത്യേകം അഭിനമർഹിക്കുന്നു. 32 അധ്യാപകരാണ് ഇനി പരിശീലനം നേടാനുള്ളത്.

ലിറ്റിൽ കൈറ്റ്സ് ശില്പശാല

ലിറ്റിൽ കൈറ്റ്സ് 2025-26 വർഷത്തെ ഏകദിന ശില്പശാല കോഴിക്കോട് ജില്ലയിൽ 2025 ജൂൺ 21ന്  മൂന്ന് കേന്ദ്രങ്ങളിലായി നടന്നു. വടകര വിദ്യാഭ്യാസ ജില്ലയിൽ പയ്യോളി ജിവിഎച്ച്എസ്എസ് ലും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ താമരശ്ശേരി ജിവിഎച്ച്എസ്എസ്സിലും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ സെൻറ് ജോസഫ് ബോയ്സ് എച്ച്എസ്എസ് ലുമാണ് വർഷോപ്പ് നടന്നത്. കൈറ്റ് സി ഇ ഒ ശ്രീ. അൻവർസാദത്ത് മൂന്നു കേന്ദ്രങ്ങളിലും ഓൺലൈനിൽ ആമുഖപ്രഭാഷണം നടത്തുകയും പരിശീലനത്തിന്റെ അവസാന സെഷനിൽ എൽ കെ മെന്റർമാരുമായി സംവദിക്കുകയും ചെയ്തു. 180 യൂണിറ്റുകളിൽ നിന്നായി 304 ലിറ്റിൽകൈറ്റ്സ് മെന്റർമാർ ശില്പശാലയിൽ പങ്കെടുത്തു. അതത് വിദ്യാഭ്യാസ ജില്ലയിലെ മാസ്റ്റർ ട്രെയിനർമാർ ശില്പശാലയ്ക്ക് നേതൃത്വം കൊടുത്തു.

അക്കാദമിക് മോണിറ്ററിംഗ്-സമഗ്ര

പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം-റോബോട്ടിക്സ്

പത്താം ക്ലാസിൽ ഐസിടി പാഠപുസ്തകം പഠിപ്പിക്കേണ്ട ജില്ലയിലെ 825അധ്യാപകർക്ക് റോബോട്ടിക്സിനായുള്ള പ്രത്യേക പരിശീലനത്തിന്റെ ഡി ആർ ജി ജൂലൈ 8, 10 തിയ്യതികളിലായി കോഴിക്കോട് GTTI യിൽ വച്ച് നടന്നു. 29 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.