ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 19 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chennamangallurhss (സംവാദം | സംഭാവനകൾ) ('*ചേന്ദമംഗല്ലൂർ വിദ്യാലയ മികവിനെ നാട് ആദരിച്ചു* ചേന്ദമംഗലൂർ : SSLC പരീക്ഷയിൽ ജില്ലയിലെ തന്നെ മികച്ച വിദ്യാലയവും വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • ചേന്ദമംഗല്ലൂർ വിദ്യാലയ മികവിനെ നാട് ആദരിച്ചു*

ചേന്ദമംഗലൂർ : SSLC പരീക്ഷയിൽ ജില്ലയിലെ തന്നെ മികച്ച വിദ്യാലയവും വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എ പ്ലസ് ശതമാനത്തിലേക്ക് ഉയർത്തുകയും ചെയ്ത ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിനെ നാട് ആദരിച്ചു. 321 കുട്ടികൾ പരീക്ഷ എഴുതിയിൽ 118 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ( 37% കുട്ടികൾക്ക് A+) വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടുതൽ ശതമാനം കരസ്ഥമാക്കിയത് നാടിൻ്റെ അഭിമാനമായി. പുൽപറമ്പ് സായാഹ്നം സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡിവിഷൻ കൗൺസിലർ അബ്ദുൽ ഗഫൂർ ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ പ്രദേശത്തെ വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആശംസകൾ നേർന്നു. അബ്ദുൽ ഹമീദ് മാസ്റ്റർ (ഗ്രീൻവാലി ),അഷറഫ് KT (കടാമ്പള്ളി ) ,കെ.ടി അബ്ദുറഹിമാൻ (വയലോരം),കെ ഷാഫി മാസ്റ്റർ (ആയി പ്പൊറ്റ ),സി കെ ജമാൽ മാസ്റ്റർ (ചുറ്റുവട്ടം), KC മൂസ, K.അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.