ഉള്ളടക്കത്തിലേക്ക് പോവുക

ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

വിജയത്തിളക്കം

2024-25 വർഷത്തെ SSLC Result പ്രഖ്യാപിച്ചു. ആകെ 494 കുട്ടികളാണ് പരീക്ഷ എഴുതിയത്. 488 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. വിജയ ശതമാനം 98.8%. 40 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും A+ ലഭിച്ചു. 9 വിഷയത്തിൽ A+ നേടിയവർ 20 ആണ്. 8 വിഷയത്തിൽ A+ നേടിയവർ 13 പേർ.

വിക്ടറി ഡേ

ജൂൺ : 2 ഈ വർഷം SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് , റിസൾട്ട് പ്രഖ്യാപിച്ച അന്നു തന്നെ സ്കൂളിന്റെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് നടത്തി.2025 ജൂൺ 2 ന് DHOHSS പൂക്കരത്തറ യിൽ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ നടത്തി. സ്കൂൾ അങ്കണത്തിൽ വർണ്ണ കടലസുകൾ കൊണ്ട് മനോഹരമായ അലങ്കാരങ്ങൾ ഒരുക്കിയിരുന്നു. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും മറ്റു വിശിഷ്ട വ്യക്തികളും ചേർന്ന്, എല്ലാവർക്കും ഓർമ്മയിൽ സൂക്ഷിക്കാവുന്ന സ്നേഹ സംഗമ മായിരുന്നു ഈ പ്രവേശനോത്സവം.
Principal ബെൻഷ ടീച്ചർ, HM സലാം മാസ്റ്റർ,V. ഹമീദ് മാസ്റ്റർ,PTA പ്രസിഡന്റ്‌. E. സുലൈമാൻ, vice പ്രസിഡന്റ്‌ നവാസ്EP, വാർഡ് മെമ്പർ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിലെ ബാൻഡ് ടീമിന്റെ നേതൃത്വത്തിൽ, little kites, JRC, Scout and guides വിദ്യാർത്ഥികളുടെ അകമ്പടിയോടെ ഘോഷയാത്രയായി നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. ശേഷം ക്ലാസ്സ്‌ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ ക്ലാസ്സുകളിലേക്ക് കൊണ്ട് പോയി. അവർക്ക് സ്വീകരണമായി മധുരം വിതരണം ചെയ്യുകയും, എല്ലാവർക്കും ഓരോ പേന സമ്മാനമായി നൽകുകയും ചെയ്തു. തുടർന്ന് PTA കമ്മിറ്റി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മിട്ടായി വിതരണവും ഉണ്ടായിരുന്നു. എല്ലാവർക്കും സമാധാനവും ഐശ്വര്യവും നിറഞ്ഞ പുതിയൊരു അധ്യയന വർഷം ആശംസിച്ചു കൊണ്ട് ചടങ്ങുകൾ സമാപിച്ചു. പരിസ്ഥിതി കവിതാലാപന മത്സരം .

പ്രവേശനോത്സവം 2025-26

ലോക പരിസ്ഥിതി ദിനം

ജൂൺ : 5
മലയാള വേദി: മലയാള വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി പരിസ്ഥിതി കവിതാലാപന മത്സരം നടത്തി. കുട്ടികൾ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിതകൾ അവതരിപ്പിച്ചു. കെ.കെ അഷറഫ് സ്വാഗതം പറഞ്ഞ പരിപാടി ഹെഡ് മാസ്റ്റർ അബ്ദുൾ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശ്രീലത ടീച്ചർ , ജയ ടീച്ചർ , ഷമീറ ടീച്ചർ , സൗമ്യ ടീച്ചർ മുതലായവർ ആശംസകൾ അർപ്പിച്ചു.
ഇംഗ്ലീഷ് ക്ലബ് : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.
ജൂനിയർ റെഡ് ക്രോസ്: June 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് JRC യുടെ നേതൃത്വത്തിൽ "പേപ്പർ ബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. എടപ്പാൾ BRC Trainer Mr -Jiji varghese - ബോധവത്ക്കരണവും, പേപ്പർ ബാഗ് നിർമ്മാണ പരിശീലനവും നൽകി. "പാഴ് പുതുക്കം " Upcycle festival എന്ന പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് ജിജി സാർ വിശദീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി.എ അബ്ദുസലാമിൻ്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ Deputy എച്ച് എം സൈതലവി മാസ്റ്റർ ,സ്റ്റാഫ് സെക്രട്ടറി ഹസീന ടീച്ചർ കൗൺസിലർമാരായ ജുനൈദ ടീച്ചർ, സപ്നടീച്ചർഎന്നിവർ പങ്കെടുത്തു.
സയൻസ് ക്ലബ് : June 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ്‌ തല ബോധവൽക്കരണം നടന്നു. 10F ലെ വിദ്യാർത്ഥികളായ ശ്രിയ. കെ, അനന്യ വി പി, അഞ്ജന കെ കെ, ഫാത്തിമ ഹിസാന പി, അനുവൃന്ദ എ എന്നിവർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.
SS club : പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു SS club "ഒരു കുടുംബം - ഒരു മരം" പദ്ധതി നടപ്പിലാക്കി. സ്വന്തം വീട്ടു വളപ്പിൽ ഒരു മരമെങ്കിലും നട്ടു പരിപാലിപ്പിക്കുന്ന ഫോട്ടോ കുട്ടികൾ ക്ലാസ്സ്‌ ടീച്ചർക്കു അയച്ചു കൊടുത്തു കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.
IT Club : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് IT Club ന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി.
സ്കൗട്ട്സ്& ഗൈഡ്സും ലൗവ് ഗ്രീൻ ക്ലബും: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൗട്ട്സ്& ഗൈഡ്സും ലൗവ് ഗ്രീൻ ക്ലബും ചേർന്ന് ഔഷധോദ്യാനനിർമ്മാണം ആരംഭിച്ചു. ഹെഡ്മാസ്റ്റർ സലാം സാർ കറ്റാർവാഴ നട്ട് ഉദ്ഘാടനം നടത്തി. ഡപ്യൂട്ടി ഹെഡ് മാസ്റ്റർ സൈതലവി സാർ, സ്റ്റാഫ് സെക്രട്ടറി ഹസീന ടീച്ചർ, സെഹിയ ടീച്ചർ മുനീർ മാഷ് , ഷെമീറടീച്ചർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

A+ ഗ്രൂപ്പ് മീറ്റിംഗ്

ജൂൺ : 3
DHOHSS Pookkarathara 2025-26 10 th ബാച്ചിലെ A+ കുട്ടികളുടെ ഗ്രൂപ്പ് 11/06/25 ബുധൻ 3 pm ന് 9 J ക്ലാസ്സിൽ വെച്ച് രുപീകരിച്ചു. HM സലാം മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി HM സൈതലവി മാസ്റ്ററും SRG കൺവീനർ ചന്ദ്രവതി ടീച്ചറും കുട്ടികൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.

മെഹന്തി മത്സരം

ജൂൺ : 5
ബലിപെരുന്നാളിനോടനുബന്ധിച്ച് 05/06/25 (വ്യാഴം ) മെഹന്തി മത്സരവും ഈദ് ഗാന മത്സരവും നടത്തി.

Parents meeting of the 'Dearest students' (std 10 )

ജൂൺ : 12
പത്താം ക്ലാസ്സിലെ പഠന പിന്തുണ ആവശ്യമുള്ള, പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ (Dearest students) രക്ഷിതാക്കളുടെ യോഗം 12/06/2025 വ്യാഴം 3 pm ന് നടത്തി. SRG കൺവീനർ ചന്ദ്രവതി ടീച്ചർ സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട HM സലാം മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിൽ രക്ഷിതാക്കളുടെ പ്രാധാന്യത്തെ കുറിച്ചും തുടർന്ന് നടത്തേണ്ട കൂട്ടായ പ്രവർത്തനങ്ങളെ കുറിച്ചും കാസിം സർ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകി. ചടങ്ങിൽ നസീമ ടീച്ചർ മറ്റു ക്ലാസ്സ് അദ്ധ്യാപകർ എന്നിവർ സംസാരിച്ചു.

വായന ദിനം

ജൂൺ : 19
ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വെച്ച് 10 F ക്ലാസിലെ ശ്രിയ . കെ വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ ഏറ്റ് ചൊല്ലുകയും ചെയ്തു.
ഈ വർഷത്തെ വായന വാരാചരണത്തിന്റെ ഭാഗമായി ജൂൺ 19 വായന ദിനത്തിൽ മലയാളവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി പ്രസംഗ മത്സരം നടത്തി. ധാരാളം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിന് ശ്രീലത ടീച്ചർ , സൗമ്യ ടീച്ചർ , ഷമീറ ടീച്ചർ , അഷറഫ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനാദിനത്തോടനുബന്ധിച്ച് Maths Club ൻ്റെ നേതൃത്വത്തിൽ ജൂൺ 19 ന് ഗണിത പുസ്തക പരിചയ മത്സരം നടത്തി - ഷാനിബ ടീച്ചർ, ചന്ദ്ര വതി ടീച്ചർ എന്നിവർ നേതൃത്വം നൽകി. -മൽസരത്തിലെ വിജയികൾ first - ഇഷാൻ ശങ്കർ - 9 E Second_Misna - 10 J
വായനാദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂൺ 20ന് അറബിക് വായനാ മത്സരം നടത്തി. അഷ്റഫ് മാഷ്, മുഈനുദ്ദീൻ മാഷ്, മുഹ്സിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.8 F ക്ലാസിലെ സന പർവിൻ ഒന്നാം സ്ഥാനം നേടി.
വായന വാരാചരണത്തിന്റെ ഭാഗമായി മലയാള വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഇന്ന് (20/6/25)നടന്ന പരിപാടി ഹെഡ് മാസ്റ്റർ അബ്ദുൽ സലാം സാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ സൈതലവി സാർ , സ്റ്റാഫ് സെക്രട്ടറി ഹസീന ടീച്ചർ , സാദിഖലി മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അഷറഫ് മാസ്റ്റർ , ജയ ടീച്ചർ , ഷമീറ ടീച്ചർ , സൗമ്യ ടീച്ചർ , ഫർഷ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.
കവിത രചന മത്സരം നടത്തി. വായന വാരാചരണത്തിന്റെ ഭാഗമായി മലയാള വേദിയുടെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി ഇന്ന് (24/6/25) ഉച്ചയ്ക്ക് 1.30 ന് ലൈബ്രറിയിൽ വെച്ച് കവിത രചന മത്സരം നടത്തി. അഷറഫ് മാസ്റ്റർ , ഷമീറ ടീച്ചർ , സൗമ്യ ടീച്ചർ മുതലായവർ നേതൃത്വം നൽകി.
വായന വാരാചരണത്തിൻ്റെ ഭാഗമായി സംസ്കൃത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 24/6/25 ൽ കുട്ടികൾക്കായി വായനാ മത്സരവും, ആസ്വാദന രചനയും നടത്തി.
ഉപന്യാസ രചന മത്സരം നടത്തി.

വായന വാരാചരണത്തിന്റെ ഭാഗമായി മലയാള വേദിയുടെ ആഭിമുഖ്യത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി ഇന്ന് (25/6/25) ഉച്ചയ്ക്ക് 1.30 ന് ലൈബ്രറിയിൽ വെച്ച് ഉപന്യാസരചന മത്സരം നടത്തി. അഷറഫ് മാസ്റ്റർ , ശ്രീലത ടീച്ചർ , ഷമീറ ടീച്ചർ , ജയ ടീച്ചർ , സൗമ്യ ടീച്ചർ , ഫർഷ ടീച്ചർ മുതലായവർ നേതൃത്വം നൽകി.
ആസ്വാദനക്കുറിപ്പ് മത്സരം

വായന വാരാചരണത്തിന്റെ ഭാഗമായി മലയാള വേദിയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് വിദ്യാർഥികൾക്കായി ഇന്ന് (26/6/25) ഉച്ചയ്ക്ക് 1.30 ന് സ്കൂൾ ലൈബ്രറിയിൽ വെച്ച് പുസ്തകാ സ്വാദനക്കുറിപ്പ് മത്സരം നടത്തി. അഷറഫ് മാസ്റ്റർ , ശ്രീലത ടീച്ചർ മുതലായവർ നേതൃത്വം നൽകി.

യോഗ ദിനം

June : 21
യോഗ ദിനത്തോടനുബന്ധിച്ച് JRC കാഡറ്റുകൾക്കായി യോഗ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ അധ്യാപികയായ അജിത ടീച്ചറുടെ നേതൃത്വത്തിലാണ് യോഗദിനം ആചരിച്ചത്. യോഗ കുട്ടികളിലെ ശരീരിക മാനസികാരോഗ്യത്തിൽ വഹിക്കുന്ന പങ്കിനെ കുറിച്ച് ടീച്ചർ വിശദീകരിച്ചു. പഠനത്തിൽ ഏകാഗ്രത വർദ്ധിപ്പിക്കാനാവശ്യമായ നിർദ്ദേശങ്ങളും കാഡറ്റുകൾക്ക് നൽകി.

പച്ചക്കറിത്തോട്ട നിർമ്മാണം

സ്കൗട്ട്സ്& ഗൈഡ്സും ലൗവ് ഗ്രീൻ ക്ലബും ചേർന്ന് പച്ചക്കറിത്തോട്ട നിർമ്മാണം ആരംഭിച്ചു. ഹെഡ്മാസ്റ്റർ സലാം സാർ പച്ചക്കറി തൈകൾ നട്ട് ഉദ്ഘാടനം നടത്തി. ഡപ്യൂട്ടി ഹെഡ് മാസ്റ്റർ സൈതലവി സാർ, ശ്രീജ ടീച്ചർ, സഹിയ ടീച്ചർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

എസ്. എം സർവ്വർ ദിനം

ക്വിസ് മത്സരം നടത്തി

എസ്. എം സർവ്വർ ദിനത്തോടനുബന്ധിച്ച് ഉർദു ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഉർദു കുട്ടികൾക്കായി 25-6-25 ബുധനാഴ്ച്ച ഒരു ക്വിസ് മത്സരം നടത്തി.

ക്ലബ് ഉത്ഘാടനം

D-H.O.H.S. ടപൂക്കരത്തറ സ്കൂളിലെ എല്ലാ ക്ലബുകളുടേയും ഉദ്ഘാടനം 25-5-26 ന് ബഹുമാനപ്പെട്ട ഹമീദ് സാർ നിർവ്വഹിച്ചു. പ്രിൻസിപ്പാൽ ബെൻഷ ടീച്ചർ, ഹെഡ് മാസ്റ്റർസലാംസാർ, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ സെയ്തലവി സാർ, സ്റ്റാഫ് സെക്രട്ടറി ഹസീന ടീച്ചർ എന്നിവർ സംസാരിച്ചു.

English Literary Boardന്റെ ഉദ്ഘാടനം

10-J (2007-2008) Batch ലെ - കുട്ടികൾ നമ്മുടെ സ്ക്കൂളിന് സമർപ്പിച്ച English Literary Boardന്റെ ഉദ്ഘാടനം 25/06/25 ന് ബഹുമാനപ്പെട്ട ഹമീദ് സാർ നിർവ്വഹിച്ചു. 2007-2008 Batchലെ പ്രതിനിധികളും അധ്യാപകരും സംബന്ധിച്ചു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

ജൂൺ 26 : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി സ്കൂൾതല ക്വിസ് മത്സരം ഇന്ന് (25 /6 /25 ) 10.30 ന് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. സഹിയ ടീച്ചർ,ഫൗസിയ ടീച്ചർ, മഞ്ജു ടീച്ചർ മുതലായവർ നേതൃത്വം നൽകി.
വിജയികൾ
1) DURGA. S 10 L
2) NIRANJAN. N -9 F
3) SHRIYA KRISHNA-10 F
26/6/25 June- 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് DHOHSS പൂക്കരത്തറയിലെ JRC കാഡറ്റുകൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ ASI റൂബീന മാഡം ആണ് ക്ലാസ് കൈകാര്യം ചെയ്തത്. മയക്ക് മരുന്ന് ഉപയോഗത്തിൽ പുതിയ തലമുറ നേരിടുന്ന വലിയ വെല്ലുവിളികളെക്കുറിച്ചും, പ്രത്യാഘാതങ്ങളെക്കുറിച്ചും അനുഭവത്തിൻ്റെ വെളിച്ചത്തിൽ ASI റൂബീന വിശദീകരിച്ചു. പ്രിൻസിപ്പാൾ ബെൻഷ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഹെഡ് മാസ്റ്റർ അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച് എം സൈതലവി മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഹസീന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.

little kites aptitude test

25/6/25 ബുധൻ രാവിലെ 10 മണി മുതൽ 2025-28 batch ന്റെ little kites അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള little kites aptitude test നടത്തി.എട്ടാം ക്ലാസ്സിൽ നിന്നുള്ള 139 കുട്ടികൾ പരീക്ഷ എഴുതി. പരീക്ഷക്ക് സജ്‌ന ടീച്ചർ, ചന്ദ്രവതി എന്നിവർ നേതൃത്വം നൽകി.

സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 2025-26

‌ജൂൺ 27:
2025-26 വർഷത്തെ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ ജൂൺ 27 ന് നടന്നു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രത്യേക വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് ഇലക്ഷൻ നടത്തിയത്. SS ക്ലബും , സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബും സഹകരിച്ചാണ് ഇലക്ഷൻ വിജയകരമായി നടത്തിയത്. ഇലക്ഷൻ സാമഗ്രികളുടെ വിതരണോത്ഘാടനം പ്രിൻസിപ്പാൾ കെ.എം. ബെൻഷ, ഹെഡ്മാസ്റ്റർ അബ്ദുൾസലാം എന്നിവർ ചേർന്ന് നിർവ്വഹിച്ചു. SS ക്ലബ് കൺവീനർ കെ. ഫൗസിയ , ലിറ്റിൽ കൈറ്റസ് മിസ്ട്രസുമാരായ സജ്ന. കെ, ചന്ദ്രാവതി.V. V എന്നിവർ വിവിധ ചുമതലയുള്ള ഇലക്ഷൻ ഓഫീസർമാർക്ക് പരിശീലനം നൽകി. ഇലക്ഷൻ മുഖ്യ വരണാധികാരി കെ. കസീം മാസ്റ്റർ നേതൃത്വം നൽകി.

തയ്യൽ യൂണിറ്റ് ഉദ്ഘാടനം

JRC യുടെ നേതൃത്വത്തിൽ DHOHSS പൂക്കരത്തറയിലെ വിദ്യാർത്ഥികൾക്കായ് ആരംഭിച്ച തയ്യൽ യൂണിറ്റ് പൊന്നാനി ബ്ലോക്ക് വൈസ് പ്രസിഡൻ്റായ അഡ്വ - ഗായത്രി ഉദ്ഘാടനം ചെയ്തു. HM അബ്ദുൽ സലാം സാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ Deputy H M സൈതലവി സാർ ചന്ദ്രവതി ടീച്ചർ, ഇന്ദു ടീച്ചർ, ഹസീന ടീച്ചർ, PTA മെമ്പർ ഷറീന എന്നിവർ പങ്കെടുത്തു.

ലഹരിക്കെതിരെ പോരാടാൻ വിദ്യാർത്ഥികൾ

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ (26/06/2025) സ്കൂളിലെ ജെ ആർ സി, സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടി എയ്റോബിക് ഡാൻസോടുകൂടിയാണ് ആരംഭിച്ചത്. ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുന്നതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് വിദ്യാർത്ഥികൾ റാലിയും സംഘടിപ്പിച്ചു. പരിപാടിക്ക് ജെ ആർ സി, സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളുടെ ചാർജുള്ള അധ്യാപകരും, കായികാധ്യാപകനും നേതൃത്വം നൽകി.

JRC room ഉദ്ഘാടനവും പെൻ ബോക്സ് വിതരണവും

2012 ൽ ഡി.എച്ച് ഒച്ച് എസ് എസിൽ തുടക്കം കുറിച്ച JRC യ്ക്ക് ആദ്യമായി സ്വന്തമായി ഒരു room ലഭിച്ചു. റൂമിൻ്റേയും എല്ലാ ക്ലാസ്സിലേക്കുള്ള പെൻ ബോക്സിൻ്റെ വിതരണോദ്ഘാടനവും അഡ്വ ഗായത്രി നിർവ്വഹിച്ചു. കാഡറ്റുകൾ 37- ഡിവിഷനിലേക്കുള്ള Pen box തയ്യാറാക്കി കഴിഞ്ഞു. ആഴ്ച്ചയിൽ ഒരു ദിവസം കാഡറ്റ്സ് പെൻ collect ചെയ്യാൻ ക്ലാസിലേക്കെത്തും. പാഴ് പുതുക്കം പദ്ധതിയുടെ ഭാഗമായി എഴുതി തീർത്തപെൻ കൊണ്ട് മനോഹരമായ ഡിസൈനുകൾ തീർക്കാനും തീരുമാനിച്ചു.

സ്കൗട്ട് - സെലക്ഷൻ ടെസ്റ്റ് നടത്തി

ജൂൺ 28:
എട്ടാം ക്ലാസിൽ നിന്നും പുതിയതായി സ്കൗട്ട് യൂണിറ്റിൽ ചേരാൻ താല്പര്യമുള്ള കുട്ടികൾക്ക് വേണ്ടി 28/06/2025 ശനിയാഴ്ച കാലത്ത് 10 മണിക്ക് സെലക്ഷൻ ടെസ്റ്റ് സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിൽ നിന്നായി നാല്പതോളം കുട്ടികൾ പങ്കെടുത്തു.

ആസ്വാദനക്കുറിപ്പ് മത്സരം

ജൂൺ 19 :
ജൂൺ 19 വായന ദിന ത്തോടനുബന്ധിച്ച് കുട്ടികളെ ലഹരി വസ്തുക്കളിൽ നിന്നും അകറ്റി നിർത്തുക , വിദ്യാർഥികളിൽ വായനശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ "വായനയാണ് ലഹരി" എന്ന ആശയം മുൻനിർത്തി എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ഇന്ന് (30/6/25) ആസ്വാദനക്കുറിപ്പ് മത്സരം നടത്തി. മലയാള സാഹിത്യത്തിലെ പ്രശസ്തയായ സാറ ജോസഫ് രചിച്ച "ആലാഹയുടെ പെൺമക്കൾ" എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് മത്സരം നടത്തിയത്. സഹിയ ടീച്ചർ , അഷറഫ് മാസ്റ്റർ മുതലായവർ നേതൃത്വം നൽകി.

സ്‌കൂൾ പാർലമെന്റ്‌

ഈ വർഷത്തെ സ്‌കൂൾ പാർലമെന്റിന്റെ ആദ്യ മീറ്റിംഗ്‌ വേൾഡ്‌ പാർലമെന്ററി ഡേ ആയ ജൂൺ 30ന്‌ ചേർന്നു. പ്രോ ടെം സ്പീക്കർ ആയി ഗൗരി പ്രദീപിനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട ലീഡർമാർക്ക്‌ അവർ സത്യപ്രതിജ്‍ഞ ചൊല്ലിക്കൊടുത്ത ശേഷം സ്പീക്കർ തിരഞ്ഞെടുപ്പ് നടന്നു. സ്കൂൾ പാർലമെന്റ്‌ സ്പീക്കറായി 9 ക്ലാസ്സിൽ നിന്നുള്ള ഗൗരി പ്രദീപിനെയും ഡെപ്യൂട്ടി സ്പീക്കറായി 98 ക്ലാസ്സിൽ നിന്നുള്ള മുഹമ്മദ്‌ ഷാദിഫിനെയും തെരഞ്ഞെടുത്തു. ഹൈസ്കൂൾ വിഭാഗം സ്കൂൾ ലീഡർ ആയി 10 ൽ നിന്നുള്ള ഫാത്തിമ ഹെയ്സിൻ നെയും ഡെപ്യൂട്ടി ലീഡറായി 10 4 ലെ ഗാതമിനെയും തെരഞ്ഞെടുത്തു. അടുത്തയാഴ്ച നടക്കുന്ന മീറ്റിങ്ങിൽ വച്ച്‌ ഇവരുടെ സത്യപ്രതിജ്ഞ ചടങ്ങ്‌ നടക്കും. സ്കൂൾ പാർലമെന്റ്‌ ചാർജ്‌ ഉള്ള സാദിക്കലി സാർ, കാസിം സാർ, ഗഫൂർ സാർ, ഫൗസിയ കെ, ഫൗസിയ അഷറഫ്‌ എന്നിവർ മീറ്റിങ്ങിൽ പങ്കെടുത്തു