ഗവ. എൽ പി എസ് പൂങ്കുളം/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം
2024- 2025 അധ്യയന വർഷത്തെ പ്രവേശനോത്സവം റിട്ട.ഹെഡ്മാസ്റ്റർ ശ്രീ.ശശിധരൻ സാർ ഉദ്ഘാടനം ചെയ്തു. പുതുതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. അന്നേദിവസം പൂർവ വിദ്യാർഥികൾ മധുരം വിതരണം ചെയ്തു.
ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ബോധവൽക്കരണ ക്ലാസ്, ക്വിസ്, ചിത്രരചന, ഊർജ്ജ സംരക്ഷണം, ഈ വേസ്റ്റ് സംസ്കരണം, ചെടികൾ വച്ച് പിടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ നടന്നു. കൂടാതെ കായൽ ഫോട്ടോഗ്രാഫർ ശ്രീ.സന്തോഷ് ഫോട്ടോ പ്രദർശനം നടത്തുകയും സമ്മാനാർഹരായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.
ജൂൺ 19ന് വായനാദിനം
ജൂൺ 19ന് വായനാദിനം, കമ്പ്യൂട്ടർ ഉദ്ഘാടനം, ആദരിക്കൽ എന്നീ പരിപാടികൾ ഒന്നിച്ച് സംഘടിപ്പിച്ചു. IMA നമ്മുടെ ആരോഗ്യം ക്ലബ് പ്രസിഡന്റ് ശ്രീ. ഉപേന്ദ്രൻ സാർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. കായൽ ഫോട്ടോഗ്രാഫർ ശ്രീ. സന്തോഷിനെ എച്ച്.എം. ആദരിച്ചു. 1983 - 88 പൂർവവിദ്യാർഥി കൂട്ടായ്മ നൽകിയ കമ്പ്യൂട്ടർ എസ്.ഐ.ടി പി.ബിജു സർ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർഥി പ്രതിനിധി ശ്രീ. രാകേഷ് ഈ യോഗത്തിൽ സംസാരിച്ചു. പൂർവ അധ്യാപകരും വിദ്യാർഥികളും ഈ പരിപാടിയിൽ പങ്കുകൊണ്ടു. രണ്ടാം ക്ലാസ് വിദ്യാർഥിനി വിചിത്രയ്ക്ക് ഫാൻ നൽകി.
എൻറെ കൗമുദി
തിരുവനന്തപുരം ഗ്രേറ്റർ ലയൺസ് ക്ലബ്ബിൻറെ പ്രസിഡ് ശ്രീ.ഷാജി സാറിൻറെ നേതൃത്വത്തിൽ സ്കൂളിൽ 11 എൻറെ കൗമുദി പത്രം ലഭ്യമാകുന്നു. ഈ യോഗത്തിൽ വച്ച് എൻറെ കൗമുദി പത്രത്തിൻറെ ഉദ്ഘാടനം നടന്നു. ധാരാളം രക്ഷിതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തു.