ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/വിദ്യാരംഗം/2025-26
വായനാവാരാഘോഷം

വായന കുട്ടികളുടെ അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന ഒന്നാണ്. വായിക്കും തോറും പുതിയ അനുഭവങ്ങൾ കുട്ടികൾക്കു ലഭിക്കും എന്ന തിരിച്ചറിവ് ഉൾക്കൊള്ളുന്ന സന്ദേശം ഉൾപ്പെടുത്തി കൊണ്ട് ദേവന വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം അവതരിപ്പിച്ചു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച പി.എൻ പണിക്കർ അനുസ്മരണം അശ്വനി ടീച്ചർ നിർവഹിച്ചു. ഗ്രന്ഥശാല വിശാലമായ ഒരിടമാണ് ഇവിടേക്ക് കുട്ടികളെ ആകർഷിക്കേണ്ടത് ആവശ്യമാണ്. മലയാള സാഹിത്യത്തിലെ വിവിധ രൂപങ്ങളായ കഥ,കവിത, ആത്മകഥ, നോവൽ തുടങ്ങി നിരവധി പ്രസ്ഥാനങ്ങൾ അറിവിന്റെ പുതിയ ലോകം തന്നെ തുറക്കുന്നു . ഗ്രന്ഥശാല പ്രദർശനം കൂടി നിർവഹിച്ച ശേഷം ക്ലാസ്സ് ലൈബ്രറി സജ്ജീകരിക്കേണ്ട ആവശ്യകത കൂടി കുട്ടികളെ ബോധ്യപ്പെടുത്തി. കാവ്യാലാപനം സഹൃദയ സമാനമായതാണ്. അഷ്ടമി , നന്ദന ഇവർ കാവ്യാലാപനം അവതരിപ്പിച്ചു. ഈണം കവിതയ്ക്ക് ജീവൻ നൽകുന്ന രൂപമാണ്, ഏവരുടെയും മനം കവരുന്ന ഒന്ന്.
വായനാവാരത്തോടനുബന്ധിച്ച് സാഹിത്യ ക്വിസ് അവതരിപ്പിച്ചു. ഇതിൽ ഒന്നാം സ്ഥാനം വൈശാഖ് വി.എസ് 8, രണ്ടാം സ്ഥാനം വൈഷ്ണവ് വി.എസും നേടി.