ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ഹൈസ്കൂൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനം

ജി.എച്ച്.എസ്.എസ്.കുട്ടമത്ത്- ജൂൺ 5 ലോകപരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഉദ്ഘാടന ചടങ്ങ് 05.06.2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ ബഹു.പി.ടി.എ പ്രസിഡൻ്റ് ശ്രീ രാജേഷ് അധ്യക്ഷ സ്ഥാനം അലങ്കരിച്ച് സംസാരിച്ചു. ബഹു .കൃഷി ഓഫീസർ (ചെറുവത്തൂർ) ശ്രീമതി നിത്യ മോഹൻ.കെ. ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. ബഹു.ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ മാഷ് ചടങ്ങിന് ആശംസകളർപ്പിച്ചു. തുടർന്ന് 'കരിമ്പാറ പുറത്തും കനകം വിളയിക്കാം' ' മയിലാട്ടിക്കുന്നിൽ ഫലവൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കൽ' എന്നീ മുദ്രാവാക്യങ്ങളെ ഉയർത്തിപ്പിടിച്ച് കൃഷി ഓഫീസർ ശ്രീമതി നിത്യ മോഹൻ.കെ., ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ മാഷ് ,അധ്യാപകർ എന്നിവരുടെയും ഇക്കോ ക്ലബ്, സീഡ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എസ്.പി.സി., സ്കൗട്ട് ആൻറ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ് എന്നീ സംഘടനകളിലെ അംഗങ്ങളായ കുട്ടികളുടെയും നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ, ഔഷധസസ്യങ്ങൾ തുടങ്ങിയ വിവിധങ്ങളായ സസ്യങ്ങൾ നട്ടു പിടിപ്പിച്ചു. കൂടാതെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മലിനീകരണം തടയുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചനാ മത്സരം നടത്തി.


അന്താരാഷ്ട്ര യോഗ ദിനം ജുണ്- 21

കുട്ടമത്ത് ഹയ൪ സെക്കണ്ടറി സ്കുള് ജുണ് 21 യോഗ ദിനം സമുചിതമായി

ആചരിച്ചു ഹെഡ്മാസ്റ്റ൪ ശ്രീ കൃഷ്ണ൯ സാ൪ ചടങിന് നാന്ദി കുറിച്ചു

ശ്രീമതി ഫൗസിയ ടിച്ച൪ കുട്ടികള്ക്ക് യോഗ പരിശിലനം ന‍‍ലകി


ലഹരി വിരുദ്ധ ദിനം - ജുൺ - 26[തിരുത്തുക | മൂലരൂപം തിരുത്തുക]

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ച് GHSS കുട്ടമത്ത്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.SPC, ലിറ്റിൽകൈറ്റ്സ്, ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് എന്നിവയുടെ വിവിധങ്ങളായ ലഹരി വിരുദ്ധ പരിപാടികൾ ശ്രദ്ധേയമായി. സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ വത്സരാജൻ കട്ടച്ചേരി സ്വാഗതമോതിയ ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ. കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി .സുരേഷ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു. 9 D ക്ലാസിലെ വിനയ മനോജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ദേവദാസ് മാസ്റ്റർ, സുവർണ്ണൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, തമ്പായി ടീച്ചർ, ഹേമ മാലിനി ടീച്ചർ , വിദ്യ ടീച്ചർ, അഞ്ജന ടീച്ചർ,മഞ്ജുഷ ടീച്ചർ, മഞ്ജുളാ ദേവി ടീച്ചർ എന്നിവർ നേതൃത്വം നൽകി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി ഹൈഫാ മറിയം വഹാബി ചടങ്ങിന് നന്ദി പറഞ്ഞു.