ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ് മുണ്ടക്കര/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 6 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47555 (സംവാദം | സംഭാവനകൾ) ('സർഗ്ഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതാവണം സമഗ്രവിദ്യാഭ്യാസം' എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം സാർത്ഥകമാക്കാൻ നമ്മുടെ വിദ്യാലയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സർഗ്ഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതാവണം സമഗ്രവിദ്യാഭ്യാസം' എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം സാർത്ഥകമാക്കാൻ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്ന വിദ്യാർത്ഥികളുടെ സജീവമായ ഒരു സർഗ്ഗ കൂട്ടായ്‍മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളുടെ വിവിധ കഴിവുകളെ ഉത്തേജിപ്പിക്കാനും, പ്രോൽസാഹിപ്പിക്കാനും, അംഗീകരിക്കാനുമുള്ള ഒരു വേദിയായി കഴിഞ്ഞ 15 വർഷത്തോളമായി സ്‍കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. കോഴിക്കോട് ജില്ലാ പ്രവർത്തക സമിതി അംഗം പി വി രാമകൃഷ്ണന് മാസ്റ്ററാണ്  വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ക്ലാസ്‍, സ്‍കൂൾ തലങ്ങളിൽ വൈവിദ്ധ്യമാർന്നതും, തനിമയുള്ളതുമായ ഇടപെടലുകൾ നടത്തി, സർഗ്‍ഗാത്മക രചനയിലും, സംഗീതം, സാഹിത്യം, ചിത്രം തുടങ്ങിയ വിവധ കലകളിലുമുള്ള താത്പര്യവും, ജൻമസിദ്ധമായ കഴിവുകളും കണ്ടെത്തി പരിപോഷിപ്പിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. മാതൃഭാഷയോടുള്ള സ്‍നേഹവും മതിപ്പും വളർത്താനും വായനാ സംസ്‍കാരം പ്രോൽസാഹിപ്പിക്കാനും സർഗവേദി പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. ഉപജില്ലാ-ജില്ലാ-തലങ്ങളിലെ സർഗ്ഗോൽസവ ശില്പശാലകളിലും, മറ്റ് കലോൽസവങ്ങളിലും വിദ്യാരംഗം സാഹിത്യവേദി അംഗങ്ങൾ മികച്ച പ്രകടനം കാഴ്‍ച വെക്കാറുണ്ട്.മനസ്‍സിനെ സർഗാത്മകമായി നിലനിർത്താൻ ഇപ്പോൾ സ്‍കൂളിലെ 336 ഓളം കരുത്തുറ്റ അംഗങ്ങളുള്ള ഈ സർഗവേദിക്ക് കഴിയുന്നുണ്ട്.