ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ് മുണ്ടക്കര/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

സർഗ്ഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതാവണം സമഗ്രവിദ്യാഭ്യാസം' എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം സാർത്ഥകമാക്കാൻ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്ന വിദ്യാർത്ഥികളുടെ സജീവമായ ഒരു സർഗ്ഗ കൂട്ടായ്‍മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളുടെ വിവിധ കഴിവുകളെ ഉത്തേജിപ്പിക്കാനും, പ്രോൽസാഹിപ്പിക്കാനും, അംഗീകരിക്കാനുമുള്ള ഒരു വേദിയായി കഴിഞ്ഞ 15 വർഷത്തോളമായി സ്‍കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. കോഴിക്കോട് ജില്ലാ പ്രവർത്തക സമിതി അംഗം പി വി രാമകൃഷ്ണന് മാസ്റ്ററാണ്  വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ക്ലാസ്‍, സ്‍കൂൾ തലങ്ങളിൽ വൈവിദ്ധ്യമാർന്നതും, തനിമയുള്ളതുമായ ഇടപെടലുകൾ നടത്തി, സർഗ്‍ഗാത്മക രചനയിലും, സംഗീതം, സാഹിത്യം, ചിത്രം തുടങ്ങിയ വിവധ കലകളിലുമുള്ള താത്പര്യവും, ജൻമസിദ്ധമായ കഴിവുകളും കണ്ടെത്തി പരിപോഷിപ്പിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. മാതൃഭാഷയോടുള്ള സ്‍നേഹവും മതിപ്പും വളർത്താനും വായനാ സംസ്‍കാരം പ്രോൽസാഹിപ്പിക്കാനും സർഗവേദി പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. ഉപജില്ലാ-ജില്ലാ-തലങ്ങളിലെ സർഗ്ഗോൽസവ ശില്പശാലകളിലും, മറ്റ് കലോൽസവങ്ങളിലും വിദ്യാരംഗം സാഹിത്യവേദി അംഗങ്ങൾ മികച്ച പ്രകടനം കാഴ്‍ച വെക്കാറുണ്ട്.മനസ്‍സിനെ സർഗാത്മകമായി നിലനിർത്താൻ ഇപ്പോൾ സ്‍കൂളിലെ 336 ഓളം കരുത്തുറ്റ അംഗങ്ങളുള്ള ഈ സർഗവേദിക്ക് കഴിയുന്നുണ്ട്.

വായനാവാരാചരണം

വായനയുടെ പുതിയ ലോകം പരിചയപ്പെടുത്തി മുണ്ടക്കര എ.യു.പി. സ്കൂൾ

ബാലുശ്ശേരി : പാഠപുസ്തകങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്ന പുതിയ കാലത്തിന് അനുസരിച്ച് പുസ്തകത്താളുകളിൽ നിന്നും കമ്പ്യൂട്ടറിലേക്കും  മൊബൈൽ ഫോണിലേക്കും ഇ ബുക്ക് റീഡറിലേക്കും വായന മാറുമ്പോൾ വായനയുടെ പുതിയ ലോകം കുട്ടികളെ പരിചയപ്പെടുത്തി മുണ്ടക്കര എ.യു.പി.സ്കൂൾ.

വായനാ വാരാചരണത്തിന് തുടക്കമിട്ട് സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയാണ് ഇ വായനയ്ക്ക് തുടക്കം കുറിച്ചത്.

വിശാലമായ സ്കൂൾ ഐ.ടി. ലാബിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ മതിലുകൾ എന്ന  പുസ്തകമാണ് ആദ്യ ദിനത്തിൽ കുട്ടികൾ വായിച്ചത്. 8500 ൽ അധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിലെ ഇ ബുക്ക് റീഡറും വായനക്ക് ഉപയോഗിച്ചു.

ഹെഡ്മാസ്റ്റർ കെ. സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ പി.വി. രാമൂഷ്ണൻ, ഒ.കെ. റഫീഖ്, പി.വി. സജിത, ടി.കെ.മുഹമ്മദ് റഷാദ് എന്നിവർ നേതൃത്വം നൽകി.

വായനാ വാരാചരണത്തിൻ്റെ

ഭാഗമായി അമ്മക്കഥ, ഓരോ കുട്ടിയും വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് ഉൾപ്പെടുത്തിയ വായനപ്പതിപ്പ് , ലൈബ്രറി സന്ദർശനം, എഫ്. എം. റേഡിയോ സ്റ്റേഷൻ പ്രോഗ്രാം, സാഹിത്യ ക്വിസ് മത്സരം , പുസ്തകപരിചയം തുടങ്ങിയ പരിപാടികൾ നടത്തി.

ബഷീർ ദിനാചരണം

മുണ്ടക്കര എ യു പി സ്കൂളിൽ ബഷീർ ദിനാചരണം അഖീലേഷ് ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ക്വിസ്,സ്കിറ്റ്, പ്രഭാഷണം ബഷീർ ദിന പതിപ്പ് എന്നിവ സംഘടിപ്പിച്ചു. പരിപാടിയ്ക്ക് പി വി രാമകൃഷ്ണൻ, ഒ കെ റഫീഖ് എന്നിവർ നേതൃത്വം നല്കി. ബഷീർ ദിനത്തിൽ ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മ, ആനവാരി രാമൻ നായർ, സാറാമ്മ,മൈമൂന, കേശവൻ നായർ,മജീദ്, എന്നിവർ ബഷീറീനോടൊപ്പം വിദ്യാലയത്തിലെത്തിയത് വിദ്യാർത്ഥികൾക്ക് കൗതുകം പകർന്നു.