ഗവ വി എച്ച് എസ് പുത്തൂർ/ചരിത്രം

14:07, 2 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22074 (സംവാദം | സംഭാവനകൾ) (വിദ്യാലയ ചരിത്രം ചേർത്തു)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

വിദ്യാലയചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ നിലവിൽ വന്ന പുത്തൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലകൾ ഭൂരിഭാഗവും വനപ്രദേശങ്ങളും കൃഷിയിടങ്ങളുമാണ് .വനപ്രദേശങ്ങൾ പശ്ചിമഘട്ടത്തോട്  ബന്ധപെട്ടു കിടക്കുന്നു ഫലഭൂയിഷ്ഠമായ ഈ മണ്ണിൽ റബര് ,മലഞ്ചരക്കുകൾ ,പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നു. സ്കൂളിന് അടുത്ത് കൂടി ഒഴുകുന്ന മണലിപ്പുഴയുടെ തീരപ്രദേശങ്ങൾ സമതലങ്ങളാണ് .ഇവിടുത്തെ ജനങ്ങളിൽ അധികവും കൃഷിക്കാരായിരുന്നു.മഹാത്മാഗാന്ധിയുടെ ഗ്രാമോദ്ധാരണത്തിന്റെ ഭാഗമായ ഖാദി യൂണിറ്റുകൾ ഈ പഞ്ചായത്തിൽ നിലവിൽ വന്നു.നെയ്തു പരിശീലനത്തിന് വേണ്ടി ആരംഭിച്ച ചെറിയൊരു സംരംഭം പടിപടിയായി ഉയർന്ന്  വളർന്നു പന്തലിച്ചതാണ് ഇന്നത്തെ ഈ വിദ്യാലയം .

പുത്തൂർ സെന്റ് തോമസ് പള്ളിക്കു സമീപം മണൽ എഴുത്തും നെയ്ത്തും പരിശീലിപ്പിച്ചിരുന്ന ഒരു ചെറിയ സ്ഥാപനമാണ് ഇന്നത്തെ വിദ്യാലയമായി മാറിയത് .അക്കാലത്ത ആശാൻകളരികൾ ആയിരുന്നു പ്രധാന വിദ്യാകേന്ദ്രങ്ങൾ .മണലിൽ എഴുതിയാണ് അക്കാലത്ത് അക്ഷരജ്ഞാനം നേടിയിരുന്നത് .അന്ന് മണൽ എഴുത്തും നെയ്‌ത്തും പരിശീലിപ്പിച്ചിരുന്ന ഈ സ്ഥാപനം കരിമ്പറ്റ രാഘവമേനോന്റെ പ്രത്യേക താല്പര്യത്തിൽ തുടങ്ങിയതാണ് .പിന്നീട് ശ്രീ അവണൂർ ശങ്കരൻ നായർ സൗജന്യമായി നൽകിയ മൂന്നര ഏക്കർ സ്ഥലത്തേക്ക് ഈ സ്ഥാപനം മാറ്റി.വിദ്യാലയമാക്കി മാറ്റാനുള്ള യുവാക്കളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ശ്രീ പൊറ്റെക്കാട്ട് ശങ്കുണ്ണിയുടെ പേരിൽ ഒരു അപ്പർ പ്രൈമറി വിദ്യാലയം അനുവദിച്ചു.