Ssk17:Homepage/മലയാളം കവിതാ രചന(എച്ച്.എസ്)/രണ്ടാം സ്ഥാനം
ദൃശ്യരൂപം
വിഷയം : ഭൂമിയുടെ വിളികള്‍
കണ്ണേ മടങ്ങുക... മാന്തിക്കീറിയ മാറിടവുമായ് നീരരുവി.......
കനാല്‍ ചാലില്‍ പാദസ്പര്‍ശങ്ങള്‍ തന്‍
അറപ്പുകഴുകി മനുജര്‍........
ഭൂമി കേഴുന്നു.....
അരുതേ...ഒരാര്‍ത്തനാദം.....
പുക...
പൊടി....
പാദപതനത്തിന്‍ അവേഗങ്ങള്‍
ദൂരെയേതോ കിരാതരീ കാടിന്റെ
നെഞ്ചെരിക്കുന്നു മൂകമായ്....
നോവറിയാനൊരമ്മക്കിളി......
കഴുകുകള്‍ പാറുന്ന യുദ്ധ ഭൂമി
മാന്തിക്കീറിയ മാറിടവുമായ് നീരരുവി......
അമ്മ വിളിക്കുന്നു പഴമയിലേക്ക് ......
വൃത്തികെട്ട വാഷ്ബേസിനില്‍ കാര്‍പ്പിച്ചുതുപ്പി
കുപ്പിവെള്ള ത്തില്‍ മുഖം കഴുകുന്നവര്‍...
മാന്തിക്കീറിയ മാറിടത്തില്‍ മുഖമാഴ്‌ത്തി
ചോരക്കയ്പ് മധുരമാക്കുന്നവര്‍...
അമ്മ കേഴുന്നു.....
കേണകലുന്നു......
ചുട്ടുപൊള്ളുന്ന മണ്ണും.....
കത്തിയെരിയുന്ന പച്ചയും.....
നോവ് വേവുന്നു.....
അമ്മ വിളിക്കുന്നു.....
തിരികെ വിളിക്കുന്നു ....
വെളിച്ചമെടുക്കണമെന്നോര്‍മ്മപ്പെടുത്തല്‍
വഴിയറിയാം.....പഠിപ്പിക്കേണ്ട.....
ന്യൂജന്‍ വാക്കുകള്‍.....
അഹന്തയുടെ അരണ്ട വെളിച്ചത്തില്‍
മുന്നോട്ടുപോകുമ്പോള്‍
ഇടയിലേതോ ഇടനാഴിയില്‍
പതറിവീണൊരു ശബ്ദം
ഉണരൂ....സാന്ത്വനം....
രക്ഷയായ് നീളുന്ന കൈകളില്‍
അഴുക്കുചാലിന്റെ ഗന്ധം.....
അഴുക്കുചാലില്‍ വീണ്....
മങ്ങിമറഞ്ഞ നന്മയും...സ്നേഹവും....
മരത്തെ പുണരലും......
ഭൂമിക്കൊരുമ്മയും...
മാഞ്ഞുപോയ്.....മറഞ്ഞുപോയ്...
"ഭൂമി ഒരു പാഴ്ഗ്രഹം"
അടക്കം പറച്ചിലുകള്‍
കരിന്തിരി മണക്കുന്ന പരിസരത്ത്
കൂരിരുട്ട്.....
കണ്ണീര്‍ മഴ പെയ്ത്
കരിന്തിരികള്‍പോലും അണഞ്ഞിരിക്കുന്നു.....
നഷ്ടം.....
തന്റെ മക്കള്‍ നഷ്ടം വരുത്തിവക്കുന്നു....
നഷ്ടം വെയില്‍ ചൂടാണ് .......
വേദന...
ഇല്ലായ്മ...
മനുജന്‍ അതിര്‍ത്തികെട്ടുന്നു..
മനസില്‍....
വെട്ടിമുറിക്കുന്നു അമ്മതന്‍ നെഞ്ചവും
ഇവിടെ ജിഷയില്ല....സൗമ്യയില്ല...
വെമുലയും ....ജിഷ്ണുവുമില്ല....
ഏവരും ഭൂമിക്കു പര്യായം .....
എല്ലാം പീഡനം ....
എവിടെയും വേദന....
ഒരേ ക്രൗര്യവും .....
ആകൃതിയും....വലിപ്പവും
കണ്ണീര്‍ത്തുള്ളിയുടെ രുചിയും
ഒന്നു തന്നെ ......
'മാനിഷാദ'പാടി ഭൂമി അകലുന്നു......
തിരികെ വിളിക്കുന്നു.....
അടുക്കുവാന്‍ കൊതിച്ച്.....
തന്റെ മക്കളെ മാറോടടിപ്പിക്കാന്‍....
തഴുകിയുറക്കുവാന്‍.....
"കണ്ണേ മടങ്ങുക
പ്രതിഫലനങ്ങളൂഷരമാകുന്ന
വരണ്ട ഭൂമികയില്‍ നിന്ന്
അഭയാര്‍ത്ഥിയായ് തിരോഭവിക്കുക"
[[Category:{{{വർഷം}}}ലെ സൃഷ്ടികൾ]][[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം {{{വർഷം}}}]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ]] [[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HS വിഭാഗം തയ്യാറാക്കിയ രചനകൾ]][[Category:{{{സ്കൂൾ കോഡ്}}}]] |