ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ഗവൺമെൻെറ് ഹൈസ്ക‍ൂൾ മണ്ണഞ്ചേരിയിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനാദിന വായനാദിനാചരണവും ജൂൺ 19 വ്യാഴാഴ്ച നടത്തപ്പെടുകയുണ്ടായി.അ‍ഡ്വ. R റിയാസ് ഉദ്ഘാടനവും,പിടിഎ പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ അധ്യക്ഷനുമായിരുന്നു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയിരുന്ന ശ്രീ. ആർ പ്രഭാകരൻ മുഖ്യാതിഥിയായിരുന്നു. വായനാദിനവുമായി ബന്ധപ്പെട്ട പുസ്തക പരിചയം, വായനാഗാനവും ഉണ്ടായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ഒരു നോവൽ പൂർത്തീകരിച്ച് പുറത്തിറക്കിയ ദേവ് തീർഥിന് മുഖ്യാതിഥി ഉപഹാരം സമർപ്പിച്ചു. എച്ച്.എം ശ്രീമതി ഹഫ്സ ടീച്ചർ ആശംസകൾ അറിയിച്ചു തുടർന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിതാ ദൃശ്യാവിഷ്കാരത്തോടെ പരിപാടികൾ അവസാനിച്ചു.