പ്രവേശനോത്സവം 2025-26

ഗവ എൽ പി എസ് വലിയശാലയിലെ ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 2-ാം തീയതി നടന്നു. പി ടി എ പ്രസിഡന്റ്‌ ശ്രീമതി ചിത്ര യുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഹെഡ്‌മിസ്ട്രെസ് ശ്രീമതി മായ ജി നായരും പി ടി എ പ്രസിഡന്റ്‌ ചിത്രയും സംയുക്തമായി ഉദ്ഘാടനം ചെയ്തു.വർണക്കിരീടം ധരിച്ച കുരുന്നുകൾക്ക് മധു രം നൽകി സ്വീകരിച്ചു.തുടർന്ന് UST ഗ്ലോബൽ, Q BURST ടീം, പാസ്പോർട്ട്‌ഓഫീസ് ജീവനക്കാർ തിരുവനന്തപുരം എന്നിവർ കുട്ടികൾക്കു പഠനോപകരണങ്ങൾ നൽകി.

പ്രമാണം:43216-TVM-VAYANADHINAM.jpg

June 19 ദേശിയ വായനദിനം ഒരുമാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിവരുന്നു.. രാവിലെ 10 മണിക്ക് കൂടിയ യോഗം ശ്രീമതി ശോഭ (റിട്ട. അധ്യാപിക )ഉദ്ഘാടനം ചെയ്തു തുടക്കം കുറിച്ചു. അതിനു ശേഷം കുട്ടികളുടെ വിവിധ വായന പോഷണ പരിപാടികൾ, പോസ്റ്റർ നിർമാണം, ക്വിസ് മത്സരം, വായനക്കുറിപ്പുകൾ അവതരണം എന്നിവ നടത്തി. ഓരോ ദിവസവും ഓരോ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തി കുട്ടികൾ വായന ഒരു ലഹരിയായി മാറ്റി.

പ്രമാണം:43216-TVM-YOGADHINAM.jpg