ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ആദ്യദിനം നിറമാർന്ന തൊപ്പിയും പുഷ്പങ്ങളും സ്റ്റിക്കറുകളും പേനയും മധുരവും നൽകി കുട്ടികളെ സ്കൂൾ അങ്കണത്തിലേക്ക് വരവേറ്റു. വാർഡ് മെമ്പർ ശ്രീമതി.ശാരദ അത്തി മുറ്റം ഉദ്ഘാടനം ചെയ്തു പി.ടി എ പ്രസിഡണ്ട് ശ്രി. അബ്ദുൾ ജബ്ബാർ സി.പി അധ്യക്ഷനായിരുന്നു യോഗത്തിൽ SMC വൈസ് ചെയർമാൻ ശ്രി. സി.പി മൊയ്തു ഹാജി, ശ്രീ.രോഹിത് മാസ്റ്റർ , ശ്രീ. രാകേഷ് മാസ്റ്റർ ശ്രീ.നാസർമാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. എല്ലാവർക്കും പായസ വിതരണം നടത്തി.

ഓ. ആർ. സി പദ്ധതിയുടെ ഭാഗമായുള്ള സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം

കേരള സർക്കാർ – വനിതാ ശിശു വികസന വകുപ്പ് – വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഓ. ആർ. സി പദ്ധതിയുടെ ഭാഗമായുള്ള സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജി. എച്ച്. എസ് പുളിഞ്ഞാൽ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടി ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശ്രീമതി കാർത്തിക അന്ന തോമസ് നിർവ്വഹിച്ചു. ശ്രീ പി.ടി ഗിരീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിന് പി.ടി എ പ്രസിഡണ്ട് അധ്യക്ഷനായി. ഉദ്ഘാടന പരിപാടിക്ക് ശേഷം ഓ. ആർ. സി ട്രെയിനർ ശ്രീ. ബിനു എം രാജൻ പോസിറ്റീവ് രക്ഷകർതൃത്വം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. പരിപാടിയിൽ രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു. കുട്ടികളുമായി ബന്ധപ്പെട്ടുള്ള സമ്മർദ്ദങ്ങളും ആശങ്കകളും എങ്ങനെ പോസിറ്റീവായി കൈകാര്യം ചെയ്യാൻ കഴിയും എന്ന വിഷയത്തിൽ മികച്ച ക്ലാസ് നൽകുവാൻ ശ്രി. ബിനു എം രാജന് സാധിച്ചു.

സ്റ്റിക്കർ ക്യാമ്പെയിൻ

വയനാട് ജില്ലാ ഓ.ആർ.സി പദ്ധതിയുടെ നേതൃത്വത്തിൽ കേരള എക്സൈസ് വകുപ്പിൻ്റെ സഹകരണത്തോടെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി ജി എച്ച് എസ് പുളിഞ്ഞാൽ സ്കൂളിൽ ലഹരിക്കെതിരെ “സ്റ്റിക്കർ ക്യാമ്പെയിൻ” സംഘടിപ്പിച്ചു.ലഹരിയുടെ ചതി വഴികൾ മനസ്സിലാക്കുന്നതിനും അവയിൽ പെടാതെ നടക്കുന്നതിനുള്ള മനോഭാവം വളർത്തുന്നതിനും ഇത് സഹായകരമായി

പരിസ്ഥിതി ദിനത്തിൽ

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ കേരള വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടു. ശ്രി. പി.ടി ഗിരീഷ് മാസ്റ്റർ സ്വാഗതം ചെയ്ത യോഗത്തിന് അധ്യക്ഷനായത് പി.ടി എ പ്രസിഡണ്ട് ശ്രി. അബ്ദുൾ ജബ്ബാർ സി.പി യാണ് . വാർഡ് മെമ്പർ ഷൈജി ഷിബു ഉദ്ഘാടനം ചെയ്തു തുടർന്ന് കുട്ടികൾ കൊണ്ടുവന്ന ചെടികൾ നട്ട് പൂന്തോട്ട നിർമ്മാണം തുടങ്ങി

വിത്തുണ്ട എറിയൽ

കേരള വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ SPC യൂണിറ്റ്, നല്ല പാഠം പദ്ധതി അംഗളും ചേർന്ന് വിത്തുണ്ട തയ്യാറാക്കി. വിത്തുണ്ട എങ്ങനെ തയ്യാറാക്കുന്നു അതിൻ്റെ ആവശ്യകത എന്നിവ വനം വകുപ്പ് ഉദ്യേഗസ്ഥർ വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർന്ന് കാൽ നടയായി ഉൾവനത്തിലെ ജലാശയ സമീപത്ത് ഈ വിത്തുണ്ടകൾ എറിഞ്ഞു കുട്ടികൾക്ക് ഇത് വേറിട്ടൊരനുഭവമായി മാറി

പുളിഞ്ഞാൽ ജി.എച്ച്‌.എസിൽ 'നല്ലപാഠം' തുടങ്ങി

ജി.എച്ച്. എസ് പുളിഞ്ഞാലിൽ മലയാള മനോരമയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ ‘നല്ലപാഠം’ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ശ്രദ്ധേയമായ ജനകീയ വിദ്യാർഥിമുന്നേറ്റത്തിന് നേതൃത്വം നൽകുന്ന നല്ല പാഠം മാതൃകാ കൂട്ടായ്മയാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. ക്ലാസ്മുറിക്കു പുറത്തുള്ള ലോകത്തെയും അറിയാനും പഠിക്കാനും സ്നേഹഭരിതമായി ഇടപെടാനും വിദ്യാർഥികളെ സജ്ജമാക്കുന്നതിൽ നവമാതൃക തീർക്കുകയാണ് നല്ലപാഠം പദ്ധതിയെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. ഗിരീഷ് ബാബു പി. ടി, അബ്ദുൽ ജബ്ബാർ, ബിന്ദു ബി.ആർ, രോഹിത് എം.കെ, ഡോ.ഷിൻസി സേവിയർ, റെനിമോൾ പി.ജെ, ശ്രീന പ്രിയ, ദൃശ്യ ആർ, ജിൽജിത് എസ് തുടങ്ങിയവർ സംസാരിച്ചു.

വിജയോത്സവം 2025 '

ജി.എച്ച്.എസ് പുളിഞ്ഞാലിൽ സംഘടിപ്പിച്ച വിജയോത്സവം 2025 വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. അശ്വതി കെ ഐ സ്വാഗതം ആശംസിച്ച ചടങ്ങിൽ, പി.ടി.എ പ്രസിഡൻ്റ് ശ്രീ.അബ്ദുൾ ജബ്ബാർ സി.പി അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പി.ടി.എയും പ്രവാസി കൂട്ടായ്മയും തയ്യാറാക്കിയ ഉപഹാരങ്ങൾ മുൻ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഉഷാകുമാരി പി കെ കൈമാറി.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി.ശാരദ അത്തിമുറ്റം, ശ്രീമതി. ഷൈജി ഷിബു എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.

'അക്ഷരഖനി' വായനശാല പ്രതിനിധികളായ ശ്രീ.അമ്മദ്,ശ്രീ.ഫിലിപ്പ്, അധ്യാപകരായ ശ്രീ.നാസർ കെ. എം, ശ്രീ.ഗിരീഷ് പി. ടി, പ്രവാസി പ്രതിനിധികളായ ശ്രീ.സമദ്, ശ്രീ.മമ്മൂട്ടി തുടങ്ങിയവരും ആശംസ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. ബിന്ദു ബി ആർ നന്ദി പറഞ്ഞു.

മിഷൻ FFW' എന്ന പദ്ധതിയുടെ ഭാഗമായി'വിത്തൂട്ട്' സംഘടിപ്പിച്ചു.

പുളിഞ്ഞാൽ ഗവൺമെന്റ് ഹൈസ്കൂളും വെള്ളമുണ്ട ഫോറസ്റ്റ് സെക്ഷൻ ഓഫീസും സംയുക്തമായി'മിഷൻ FFW'(food fodder water)എന്ന പദ്ധതിയുടെ ഭാഗമായി'വിത്തൂട്ട്' സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പുളിഞ്ഞാൽ ഗവൺമെന്റ് ഹൈസ്കൂളിലെ നല്ലപാഠം വിദ്യാർത്ഥികളും, എസ് പി സി യുണിറ്റും, വെള്ളമുണ്ട ഫോറസ്റ്റ് സെക്ഷൻ ഓഫീസും സംയുക്തമായി നിർമ്മിച്ചുവച്ചിരുന്ന വിത്തുണ്ടകൾ  വെള്ളമുണ്ട ഫോറസ്റ്റ് സെക്ഷൻ പരിധിയിലെ കുരിശുമുടി ഭാഗത്ത് നിക്ഷേപിച്ചു. പുളിഞ്ഞാൽ ഗവണ്മെന്റ് ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്‌ അംഗങ്ങൾ ആണ് വിത്തൂട്ടിനായി വെള്ളമുണ്ട കുരിശുമുടി മല കയറിയത്. വെള്ളമുണ്ട പഞ്ചായത്ത്‌ രണ്ടാം വാർഡ് മെമ്പർ ശ്രീമതി.രാധ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്‌മിസ്ട്രസ് അശ്വതി കെ ഐ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ കെ സുരേന്ദ്രൻ,വനസംരക്ഷണ സമിതി പ്രസിഡന്റ്‌ വിജയൻ എന്നിവർ വിദ്യാർത്ഥികളോട് വിത്തൂട്ടിന്റെ പ്രാധാന്യം, ലക്ഷ്യം എന്നിവയെക്കുറിച്ചു സംവദിച്ചു.ബീറ്റ് ഫോറസ്റ്റ്‌ ഓഫീസർമാരായ ബിജീഷ് പി.കെ,മനോജ്‌ കുമാർ,കൃഷ്ണനുണ്ണി, ശരത് പി പി, വാച്ചർമാരായ സ്റ്റീഫൻ കെ സി, അച്ചപ്പൻ, വിജയൻ, മനാഫ്, ബാബു അധ്യാപകരായ രോഹിത് എം കെ, ജിൽജിത് എസ്, വിനോദൻ കെ, ഷിൻസി സേവിയർ എന്നിവർ പങ്കെടുത്തു.'വിത്തൂട്ട്' കുട്ടികൾക്ക് പുതിയൊരു അറിവും അനുഭവവുമായി മാറി.

യോഗ പരിശീലനം നടത്തി

ഗവണ്മെന്റ് ഹൈസ്കൂൾ പുളിഞ്ഞാലിൽ യോഗ ദിനത്തോടനുബന്ധിച്ച്  വെള്ളമുണ്ട ഗവ: ആയുർവേദ ഡിസ്‌പെൻസറി യുടെ സഹകരണത്തോടെ യോഗ പരിശീലനം നടത്തി.  ആയുർവേദ ഡോക്ടർ  റൈസയുടെ നേതൃത്വത്തിൽ എട്ട്, ഒൻപത്  ക്ലാസ്സുകളിലെ കുട്ടികൾക്കും  'നല്ല പാഠം' അംഗങ്ങൾക്കുമാണ്  പരിശീലനം നൽകിയത്.    ശ്രീ. ഗിരീഷ് പി ടി  സ്വാഗതം പറഞ്ഞ യോഗത്തിൽ  അധ്യക്ഷത വഹിച്ചത് പി ടി എ പ്രസിഡന്റ്   ശ്രീ അബ്ദുൽ ജബ്ബാറായിരുന്നു.  ഡോക്ടർ സിജോ കുര്യൻ, ശ്രീ. നാസർ, ശ്രീ. ജിൽജിത്, ശ്രീ രോഹിത് ശ്രീ. രാകേഷ് എന്നിവരും ആശംസകൾ അറിയിച്ചു സംസാരിച്ചു.

ലൈബ്രറി സന്ദർശനം നടത്തി.

പുളിഞ്ഞാൽ ഗവൺമെന്റ് ഹൈസ്കൂളിലെ വായന വാരാഘോഷത്തിന്റെ ഭാഗമായി,'അക്ഷരഖനി' ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ ലൈബ്രറി സന്ദർശനം നടത്തി.ഹെഡ്മിസ്ട്രസ്സ് ശ്രീമതി.അശ്വതി കെ ഐ നേതൃത്വം നൽകി.പി ടി എ പ്രസിഡന്റ് ശ്രീ.അബ്ദുൽ ജബ്ബാർ,ശ്രീ ഹഷിം, ശ്രീ.ബൈജു തുടങ്ങിയവർ ആശംസകൾ അറിയിച്ചു.വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും, 'നല്ലപാഠം' ക്ലബ്ബ് അംഗങ്ങളും, അധ്യാപകരും, പരിപാടിയിൽ പങ്കെടുത്തു.വായനയുടെ ,പ്രാധാന്യം, ലൈബ്രറി പ്രവർത്തന രീതി എന്നിവയെക്കുറിച്ച് ലൈബ്രേറിയൻ ശ്രീ അമ്മദ് കമ്പ, അധ്യാപകരായ ശ്രീ നാസർ കെ എം, രാഗേഷ് ഇ എം തുടങ്ങിയവർ സംസാരിച്ചു.

വിദ്യാരംഗം  കലാ സാഹിത്യ വേദി,വിവിധ ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു

ജി എച്ച് എസ് പുളിഞ്ഞാലിൽ വിദ്യാരംഗം കലാ സാഹിത്യ വേദി, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ശ്രീ ഷാജി പുൽപ്പള്ളി നിർവഹിച്ചു. കുട്ടികളുമായി സംവദിച്ചും വായനയുടെ മാധുര്യം കഥകളിലൂടെയും കവിതകളിലൂടെയും പകർന്നുനൽകിയും കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്തു മാസിക അദ്ദേഹം പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി അശ്വതി  കെ ഐ സ്വാഗതം ആശംസിച്ച ചടങ്ങിന് സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ജിൽജിത്ത് അധ്യക്ഷത വഹിച്ചു. റെനിമോൾ പി ജെ, ഷിൻസി സേവ്യർ, ശ്രീനപ്രിയ, സിറാജ് എന്നിവർ ആശംസകൾ നേർന്നു. ബിന്ദു ബി ആർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.