ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് പീച്ചി/പരിസ്ഥിതി ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം

കുട്ടികൾ തയ്യാറാക്കിയ വിത്ത് പന്തുകൾ നിക്ഷേപിക്കുന്നു

             ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജിഎച്ച്എസ്എസ് പീച്ചി സ്കൂളിൽ നടത്തിയ  പരിസ്ഥിതി ദിനാചരണത്തോടാനുബന്ധിച്ച് ജൈവ പച്ചക്കറി തോട്ടം വിപുലമായി ആരംഭിച്ചു. പാണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസർ  കുമാരി രേഷ്മ ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു. പീച്ചി വാർഡ് മെമ്പർ ശ്രീ ബാബു തോമസ് സന്നിഹിതനായിരുന്നു. പിടിഎ പ്രസിഡന്റ് ശ്രീ ഹംസ ഇ, ഹെഡ്മിസ്ട്രസ്  ശ്രീമതി രേഖ രവീന്ദ്രൻ സി, സ്കൂൾ ഇക്കോ ക്ലബ്ബ് കൺവീനർ ധന്യ ടീച്ചർ, എസ് പി സി കോഡിനേറ്റർ അനീഷ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഇതിനോട് അനുബന്ധിച്ച്  ജില്ലാ പഞ്ചായത്ത് ഹരിതസമേതം പരിപാടിയുടെ ഭാഗമായി കുട്ടികൾ മുന്നൂറോളം വിത്തുപന്തുകൾ തയ്യാറാക്കി നിക്ഷേപിച്ചു.