ഗവ എച്ച് എസ് എസ് പീച്ചി/പരിസ്ഥിതി ക്ലബ്ബ്/2025-26
ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജിഎച്ച്എസ്എസ് പീച്ചി സ്കൂളിൽ നടത്തിയ പരിസ്ഥിതി ദിനാചരണത്തോടാനുബന്ധിച്ച് ജൈവ പച്ചക്കറി തോട്ടം വിപുലമായി ആരംഭിച്ചു. പാണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസർ കുമാരി രേഷ്മ ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു. പീച്ചി വാർഡ് മെമ്പർ ശ്രീ ബാബു തോമസ് സന്നിഹിതനായിരുന്നു. പിടിഎ പ്രസിഡന്റ് ശ്രീ ഹംസ ഇ, ഹെഡ്മിസ്ട്രസ് ശ്രീമതി രേഖ രവീന്ദ്രൻ സി, സ്കൂൾ ഇക്കോ ക്ലബ്ബ് കൺവീനർ ധന്യ ടീച്ചർ, എസ് പി സി കോഡിനേറ്റർ അനീഷ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഇതിനോട് അനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഹരിതസമേതം പരിപാടിയുടെ ഭാഗമായി കുട്ടികൾ മുന്നൂറോളം വിത്തുപന്തുകൾ തയ്യാറാക്കി നിക്ഷേപിച്ചു.
ചങ്ങാതിക്ക് ഒരു തൈ AUGUST 4
ഒരു കോടി വൃക്ഷവത്കരണം പദ്ധതിയുടെ ഭാഗമായി ചങ്ങാതിക്ക് ഒരു തൈ എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. തിങ്കളാഴ്ച രാവിലെ വിദ്യാർത്ഥികൾ ഓരോരുത്തരും തയ്യാറാക്കിയ വൃക്ഷത്തൈകൾ സ്കൂളിൽ കൊണ്ടുവന്നു.പരസ്പര സൗഹൃദവും പരിസ്ഥിതിയുമായുള്ളബന്ധം ശക്തമാക്കാൻ എല്ലാ ക്ലാസുകളിലും വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതിമാർക്കായി ആലിംഗനത്തോടെ തൈകൾ കൈമാറി. ഓരോ തൈ കൈമാറലും വൃക്ഷത്തൈയുടെ പേരും ശ്രദ്ധാപൂർവം പറഞ്ഞ് പരിസ്ഥിതിയുടെ പ്രാധാന്യം പങ്കുവെച്ചുകൊണ്ടായിരുന്നു.പരിപാടിയിൽ ക്ലാസ്സ് അധ്യാപകർ കുട്ടികളെ പ്രശംസിക്കുകയും വൃക്ഷങ്ങളുടെ സംരക്ഷണത്തിൽ അവരുടെ ഉത്തരവാദിത്വം ഓർമ്മിപ്പിക്കുകയും ചെയ്തു.