ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് തരുവണ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
18:10, 6 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15069 (സംവാദം | സംഭാവനകൾ) (സ്കൂൾ പ്രവേശനോത്സവം 2025)

സ്കൂൾ പ്രവേശനോത്സവം 2025

2025 വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജുനൈദ് കൈപ്പാണി ചടങ്ങ് ഉത്ഘാടനം ചെയ്യുകയും പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുകയും ചെയ്തു. അക്കാദമിക രംഗത്തെ മികവ് ആവർത്തിക്കാൻ എല്ലാവരും സന്നദ്ധരകണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡന്റ്‌ ശ്രീ കെ സി കെ നജ്മുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ ഇസ്മായിൽ (പി ടി എ വൈസ് പ്രസിഡന്റ്‌ ) ശ്രീമതി ശ്രീജ (എം പി ടി എ പ്രസിഡന്റ്‌ )തുടങ്ങിയവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് പ്രീതി കെ സ്വാഗതവും എസ് ആർ ജി കൺവീനർ മുഹമ്മദലി കെ എ നന്ദിയും പറഞ്ഞു.

പുതിയ അക്കാദമിക വർഷത്തേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രമുഖ മോട്ടിവേഷണൽ ട്രെയിനർ ആയ ലത്തീഫ് ഗസ്സാലി ക്ലാസ്സ്‌ നൽകി.