ഉള്ളടക്കത്തിലേക്ക് പോവുക

എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പുതിയൊരു അധ്യയന വർഷം കൂടി വന്നെത്തിയിരിക്കുകയാണ് കുരുന്നുകളെ വരവേൽക്കാൻ ഞങ്ങളുടെ വിദ്യാലയവും ഒരുങ്ങിക്കഴിഞ്ഞു

ഇതൊരു ആഘോഷമാണ്

ഈ ആഘോഷത്തിലേക്ക് എല്ലാവർക്കും സ്വാഗതം

മഴമേഘങ്ങൾ പന്തലൊരുക്കിയ

പുതുവഷത്തിൻ പൂന്തോപ്പിൽ

കളിമേളങ്ങൾ വണ്ണം വിതറിയൊ-

രവധിക്കാലം മായുന്നു.

പ്രവേശനോത്സവം 2025

പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് സ്കൂൾ ഹാളിൽ നടന്നു പുതിയ ഒരു അധ്യയന വർഷത്തിലേക്കുള്ള പ്രവേശനം വാദ്യമേളങ്ങളോടെ വലിയ ആഘോഷമായി നടത്തി.

ഉദ്ഘാടനം

പഞ്ചായത്ത് തലത്തിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാജേന്ദ്രപ്രസാദ് അവർകളാണ്.

മുഖ്യപ്രഭാഷണം

മുഖ്യപ്രഭാഷണം നടത്തിയത് കവിയും ഗാനരചയിതാവുമായ ശ്രീ കോന്നിയൂർ ബാലചന്ദ്രൻ സാറാണ്.

വാർഡ് മെമ്പർ ശ്രീ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി സിന്ധുജി നായർ സ്വാഗതം പറഞ്ഞു. കുട്ടികളെ മധുരം നൽകി സ്വീകരിക്കുകയും പഠനോപകരണ വിതരണം നടത്തുകയും ചെയ്തു. സ്കൂൾ മാനേജർ സോയ ടീച്ചർ പി ടി പ്രസിഡൻറ് രാജി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാർ എന്നിവർ ആശംസകൾ അറിയിച്ചു ഹെഡ്മിസ്ട്രസ് പ്രീത റാണി നന്ദി പ്രകാശനം നടത്തി.

മനസ്സിനെ കുളിർമയേകി ആവണിയുടെ കവിത എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു

സ്കൂൾ മികവിന്റെ വീഡിയോ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രദർശിപ്പിക്കുകയും ചെയ്തു . കുട്ടികളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം ഡോക്യുമെന്റ് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്തു .

പരിസ്ഥിതി ദിനാഘോഷം


പരിസ്ഥിതി ദിന ആഘോഷം 2025 ജൂൺ 5 ന് സംഘടിപ്പിച്ചു

ഉദ്ഘാടനം

ജൂൺ 5 പരിസ്ഥിതി ദിനം അസിസ്റ്റൻറ് കൃഷി ഓഫീസർ ശ്രീ സന്തോഷ് സാർ ഉദ്ഘാടനം ചെയ്തു വൃക്ഷത്തൈ നട്ടുകൊണ്ട് സന്തോഷ് സാർ ഈ പരിപാടി ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വിവരിച്ചു നൽകുകയും ചെയ്തു .

പ്രതിജ്ഞ (സ്പെഷ്യൽ അസംബ്ലി )

ആ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രതിജ്ഞ സന്തോഷ് ചൊല്ലി ക്കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു .ഹെഡ്മിസ്ട്രസ് പ്രീത റാണിയുടെ അധ്യക്ഷതയിൽനടന്ന യോഗത്തിൽ പരിസ്ഥിതി ക്ലബ് കൺവീനർ ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു

തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ രചന മത്സരം, പ്രസംഗം മത്സരം തുടങ്ങിയവ നടത്തി ,

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരവും ഡോക്യുമെന്റേഷൻ നടത്തി.

ബോധവൽക്കരണ ക്ലാസ്

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾതലത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു ,

ക്രൈം ബ്രാഞ്ച് എസ് ഐ ശ്രീമതി ധന്യ ആണ് ക്ലാസ് നയിച്ചത്

സിവിൽ പോലീസ് ഓഫീസർ ശ്രീ ഡിക്രൂസ് ലഹരി ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു ഡിഫൻസ് ടീമിൻറെ മോക് ഡ്രിൽ ഇതോടൊപ്പം ഉണ്ടായിരുന്നു.

സെൽഫ് ഡിഫൻസ് ടീമിൻറെ മോക് ഡ്രിൽ ഇതോടൊപ്പം ഉണ്ടായിരുന്നു.

അജ്ഞാതനായ ഒരു വ്യക്തി ആക്രമിക്കാൻ വന്നാൽ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് ആ സെൽഫ് ഡിഫൻസ് ടീം കുട്ടികൾക്ക് പറഞ്ഞുകൊടുത്തു .കുട്ടികൾ വളരെ ആവശ്യത്തോടെയാണ് ഈ ഒരു ക്ലാസിൽ പങ്കെടുത്തത്.

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കർശനമായ ശിക്ഷയും, ലൈംഗികാതിക്രമം രൂക്ഷമായ കേസുകളിൽ വധശിക്ഷയും, പിഴയും തടവും കൂടാതെ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ തടയുന്നതിന് കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണം, അല്ലെങ്കിൽ പോക്സോആക്ടിനെ കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു ,

കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകൾ

03/06/2025 മുതൽ 13/06/2025 വരെ സ്‌കൂളുകളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ.

സമഗ്ര ഗുണമേന്മ പദ്ധതി കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകളെക്കുറിച്ച് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിശദീകരണം

ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്കൂൾതലത്തിൽ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി മൂന്ന് 6 20025 മുതൽ 13 6 20025 വരെയാണ് ഈ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടപ്പിലാക്കിയത് സ്കൂൾ മൊഡ്യൂളുകൾ വികസിപ്പിക്കുകയും ക്ലാസ് എടുക്കേണ്ടതിന്റെ ചുമതല അധ്യാപകരെ ഏൽപ്പിക്കുകയും ചെയ്തിരുന്നു

കുട്ടികളുടെ പഠനനില അറിഞ്ഞുകൊണ്ട് അവർക്ക് ആവശ്യമായ പഠന പിന്തുണ നൽകുക എന്നത് സമഗ്ര ഗുണമേനോൻ അനിവാര്യ ഘടകമാണ് ഒരു ദിവസം ഒരു മണിക്കൂർ ഈ പ്രവർത്തനങ്ങൾക്ക് നീക്കി വയ്ക്കുകയും ചെയ്തു

3- 6 -20025 മയക്കുമരുന്ന് ,ലഹരി ഉപയോഗിക്കുന്നതിനെതിരെ ഉള്ള ബോധവൽക്കരണ ക്ലാസ് എടുത്തത് എക്സൈസ് ഡിപ്പാർട്ട്മെൻറ് നിന്നുമുള്ള ബെന്നി സാർ ആയിരുന്നു.

ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ലഹരി ഉപയോഗിക്കില്ല എന്നുള്ള പ്രതീക്ഷ കുട്ടികളെ ചൊല്ലുകയും ചെയ്തു

04-06-2025 റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തത് വിദ്യാർഥികളാണ് ട്രാഫിക് നിയമങ്ങൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ സ്കൂൾ വാഹന സഞ്ചാരം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയെല്ലാം കുട്ടികൾ മറ്റു കുട്ടികൾക്ക് വിവരിച്ചു നൽകി

5- 6 -20025 വ്യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം എന്നിവയെക്കുറിച്ച് ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ക്ലാസ് എടുത്തു

9- 6- 2018 ആരോഗ്യം വ്യായാമം കായിക ക്ഷമത എന്നിവയെ കുറിച്ച് ഹെൽത്ത് സെൻററിൽ നിന്നുള്ള ക്ലാസ് എടുത്തത് കുട്ടികൾക്ക് വളരെയധികം രസകരമായിരുന്നു

10 -6 -2018 ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തത് സ്കൂൾ ടീച്ചർ ആയിരുന്നു സൈബർ ഗ്രൂമിങ് സൈബർ ബുള്ളി യി ങ്ങ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു

11 -6 -2018 പൊതുമുതൽ സംരക്ഷണത്തെക്കുറിച്ച് ക്ലാസ് എടുത്തത് സ്റ്റാഫ് സെക്രട്ടറി ആയിരുന്നു

12- 6- 25 പരസ്പര സഹകരണത്തെക്കുറിച്ച് ക്ലാസ് എടുത്തത് അധ്യാപികയായ റാണിടീച്ചർ ആയിരുന്നു

13-06-2025 പൊതു ക്രോഡീകരണവും നടന്നു