സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം
സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം | |
---|---|
വിലാസം | |
വിളക്കുമാടം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
24-01-2017 | 31541 |
ആമുഖം
കോട്ടയം ജില്ലയില്‍ വിളക്കുമാടം എന്ന സ്ഥലത്ത് കര്‍മ്മലീത്താ (CMC)സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തില്‍ 1929-ല്‍ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്.
ചരിത്രം
പവിത്രീകൃതവും നന്മകളാല്‍ സമൃദ്ധവുമായ പ്രൗഡ സംസകാരം വിളിച്ചോതുന്ന, വിജ്ഞാനനഭസ്സില്‍ കെടാവിളക്കായി എന്നും പ്രകാശിച്ച് വിളക്കുമാടം ഗ്രാമത്തിന്‍റെ തിലകക്കുറിയായി ശോഭിക്കുന്ന St. Thresia's UP School . ചരിത്രം സാക്ഷിയായ 88 വത്സരങ്ങള്‍ കൊണ്ട് വിദ്യയുടെ കൈത്തിരി ഉയരങ്ങളില്‍ തെളിച്ച പ്രകാശഗോപുരം . അതെ ദശാബ്ദങ്ങളുടെ ഭാവനയും വത്സരങ്ങളുടെ വാഗ്ദാനവും സാക്ഷാത്ക്കരിക്കപ്പെട്ട് ദൈവപരിപാലനയുടെ അത്ഭുതാവഹമായ ക്രമീകരണവും വിശാലമനസ്ക്കരും വിജ്ഞാനതല്പരരുമായ ഇന്നാട്ടുകാരുടെ സഹകരണവും ഒന്നുചേര്‍ന്നപ്പോള്‍ ഈ വിദ്യാക്ഷേത്രം മലമേല്‍ പ്രശോഭിക്കുന്ന പീഠമായി. 1937-ല്‍ മലയാളം മിഡില്‍ സ്കൂളായി ഉയര്‍ന്നു. 1979-ല്‍ സുവര്‍ണ്ണജൂബിലിയും 2004-ല്‍ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. 1995-96 ല്‍ യു.പി ക്ലാസ്സുകളില്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുള്ള 11 അദ്ധ്യാപകരും 1 അനദ്ധ്യാപികയും ഉള്‍പ്പെടെ 12 പേര്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഒപ്പം സ്കൂളിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയെ ലക്ഷ്യമാക്കി , സജീവമായി യത്നിക്കുന്ന നല്ല ഒരു PTA യും ഇവിടെയുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിന്റെ പേരില്‍ പാലാ വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ള Best Upper Primary School നുള്ള ട്രോഫിയും പ്രശംസാപത്രങ്ങളും 1975-76, 85-86 കാലഘട്ടങ്ങളില്‍ ലഭിക്കുകയുണ്ടായി. അഭിമാനാര്‍ഹങ്ങളായ നേട്ടങ്ങള്‍ പലതും കരസ്ഥമാക്കാന്‍ കഴിഞ്ഞ ഈ സരസ്വതീക്ഷേത്രം കലാകായികരംഗത്തും അക്കാദിമിക രംഗത്തും മികവുപുലര്‍ത്തി ഒന്നാംസ്ഥാനത്ത് ഇപ്പോള്‍ നില്‍ക്കുകയാണ്.
ഭൗതികസൗകര്യങ്ങള്‍
ഒന്നേമുക്കാല്‍ ഏക്കാര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ്സ്മുറികളും 1 ഹാളില്‍ Office Room, Staff Room, Science Lab, Computer Lab കളും ഉണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. LCD Project, Broadband Internet സൗകര്യങ്ങളും ലഭ്യമാണ്. കുട്ടികള്‍ക്കായി ഒരു Mobile Library യും പ്രവര്‍ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
സ്ക്കൂള് പേര്‍.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.657577,76.727764 |width=1100px|zoom=16}}