ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിന്റെ സ്കൂൾതല അവധിക്കാല ക്യാമ്പ് 28/5 2025 ബുധനാഴ്ച സംഘടിപ്പിച്ചു.രാവിലെ 9. 30 ന് രജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ശങ്കരൻ കെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.സ്കൂളിലെ അധ്യാപകനും ഗായകനുമായ ശ്രീ പ്രമോദ് ക്യാമ്പിൽ സംസാരിച്ചു.ക്യാമ്പ് നയിച്ചത് ജി.എച്ച്.എസ്.എസ് പെരിയയിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി ഷീജ കെ.എം ആണ് .ഐസ് ബ്രേക്കിംഗ് ഗെയിമിലൂടെ വിദ്യാർഥികളെ ഓരോ ഗ്രൂപ്പുകളായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്.ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി.ആക്ടിവിറ്റിയുടെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ലഘു വീഡിയോകൾ ഒന്നിനൊന്ന് മികച്ചതായിരുന്നു.ലിറ്റിൽ കൈറ്റ് ലീഡർ സിയാ സുനിൽ നന്ദി അറിയിക്കുകയും ക്യാമ്പ് നാലുമണിക്ക് അവസാനിക്കുകയും ചെയ്തു.