ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
14_03_2025_പഠനോത്സവം സംഘടിപ്പിച്ചു
ഇളമ്പച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ അക്കാദമിക മികവുകളെ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി പങ്കുവയ്ക്കുന്ന പഠനോത്സവം സംഘടിപ്പിച്ചു. 2024 - 25 വർഷം വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ നിന്നും സ്കൂൾ അന്തരീക്ഷത്തിൽ നിന്നും നേടിയ വ്യത്യസ്ത വിഷയങ്ങളിലെ പഠന മികവുകളാണ് വിദ്യാർത്ഥികൾ പഠനോത്സവത്തിലൂടെ അവതരിപ്പിച്ചത്. പഠനോത്സവത്തിന്റെ ഓപചാരികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ എം. മനു നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ടി.വി വിനോദ് കുമാർ അദ്ധ്യക്ഷനായിരുന്നു. പരിപാടിക്ക് സ്കൂൾ പ്രധാനാധ്യാപകൻ അബ്ദുൾ ജബ്ബാർ വി.കെ പി.സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രമേശൻ സി നന്ദിയും പറഞ്ഞു. കേരള പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും പഠനോത്സവം സംഘടിപ്പിച്ചത്. കേരളത്തിലെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി വളർന്നതിന്റെ . ജനകീയ വിലയിരുത്തലാണ് ഈ പഠനോത്സവം. കുട്ടികളുടെ പഠന മികവ് ജനങ്ങളിലേ ക്കെത്തിക്കാൻ നടത്തുന്ന ജനകീയോത്സവം കൂടിയാണിത്.