ഉള്ളടക്കത്തിലേക്ക് പോവുക

പി ജെ യു പി സ്കൂൾ, കലവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വളവനാട്

ആലപ്പുഴ ജില്ലയിലെ കലവൂരിന്സമീപം നാഷണൽഹൈവേ 66നു സമീപത്താണ് വളവനാട് എന്ന ഗ്രാമപ്രദേശം സ്ഥിതി ചെയ്യുന്നത് .പണ്ട് കാലത്ത് പെരുന്തുരുത്ത് എന്നപേരിലാണ് അറിയപ്പെട്ടിരുന്നത് . മുൻ വോളിബോൾ പ്ലെയറും അർജജുനഅവാർഡ്‌ജേതാവായ കെ .ഉദയകുമാർ ,നാടകകൃത്തായിരുന്ന എസ് .എൽ .പുരം സദാനന്ദൻ ,സാഹിത്യകാരൻ മാലൂർ ശ്രീധരൻ തുടങ്ങി ധാരാളം പ്രശസ്തർ ഈ നാട്ടുകാരണ്. പുന്നപ്ര വയലാർ സമര കാലഘട്ടത്തിൽ ബ്രിട്ടീഷ് പട്ടാളക്കാർ ഈ ഗ്രാമത്തിൽ ക്യാമ്പ് ചെയ്തിരുന്നു . ഇന്ന് ആ സ്ഥലം ഗവണ്മെന്റ് ഹെൽത്ത് സെന്റർ ആയി പ്രവർത്തിക്കുന്നു

പൊതുസ്ഥാപനങ്ങൾ

ഗവണ്മെന്റ് പി ജെ എൽ പി സ്കൂൾ ,കലവൂർ

പി .എച്ച് .സി .കലവൂർ

പോസ്റ്റ് ഓഫീസ് കലവൂർ

പ്രമുഖ വ്യക്തികൾ

കെ.ഉദയകുമാർ (മുൻ വോളിബോൾ പ്ലേയർ )

1980കളിൽ ഇന്ത്യ വോളിബോളിലെ നായകനായിരുന്ന ആളാണ് കെ. ഉദയകുമാർ (1960-2014). 1991ൽ അർജുന പുരസ്കാരം നേടിയിട്ടുണ്ട്. ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ ഉദയകുമാർ കേരളാ പോലീസിന്റെ വോളിബോൾ ടീമിലും അംഗമായിരുന്നു. മാരാരിക്കുളം, പറമ്പിൽ വീട്ടിൽ കരുണാകരക്കുറുപ്പും അമ്മിണിയമ്മയും ആണ് മാതാപിതാക്കൾ.വളവനാട് പി ജെ യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്

മാലൂർ ശ്രീധരൻ[സാഹിത്യകാരൻ]

പി ജെ യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ,കേരളം സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്നു

എസ് എൽ പുരം സദാനന്ദൻ [നാടകകൃത്ത് ]