എസ്.എൻ.വി.യു.പി.എസ് തളിക്കുളം/എന്റെ ഗ്രാമം
ദൃശ്യരൂപം
തളിക്കുളം
തൃശ്ശൂർ പട്ടണത്തിൽ നിന്നും 22 കിലോമീറ്റർ പടിഞ്ഞാറായി തളിക്കുളം ഗ്രാമം സ്ഥിതി ചെയ്യുന്നു. ദേശീയപാത 17 തളിക്കുളത്തെ രണ്ടായി പകുത്തു കൊണ്ട് കടന്നു പോകുന്നു. ഭാരതത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കംപ്യൂട്ടർവത്കൃത ഗ്രാമമാണ് തളിക്കുളം.
തളിക്കുളത്തിന്റെ അതിരുകൾ കിഴക്ക് കാനോലി കനാൽ പടിഞ്ഞാറ് അറബിക്കടൽ വടക്ക് വാടാനപ്പള്ളി തെക്ക് നാട്ടിക എന്നിവയാണ്. ചാവക്കാട് താലൂക്കിന്റെയും നാട്ടിക നിയോജക മണ്ഡലത്തിന്റെയും ഭാഗമാണ് തളിക്കുളം.