എസ്.എൻ.വി.യു.പി.എസ് തളിക്കുളം/എന്റെ ഗ്രാമം
തളിക്കുളം
തൃശ്ശൂർ പട്ടണത്തിൽ നിന്നും 22 കിലോമീറ്റർ പടിഞ്ഞാറായി തളിക്കുളം ഗ്രാമം സ്ഥിതി ചെയ്യുന്നു. ദേശീയപാത 17 തളിക്കുളത്തെ രണ്ടായി പകുത്തു കൊണ്ട് കടന്നു പോകുന്നു. ഭാരതത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കംപ്യൂട്ടർവത്കൃത ഗ്രാമമാണ് തളിക്കുളം.
തളിക്കുളത്തിന്റെ അതിരുകൾ കിഴക്ക് കാനോലി കനാൽ പടിഞ്ഞാറ് അറബിക്കടൽ വടക്ക് വാടാനപ്പള്ളി തെക്ക് നാട്ടിക എന്നിവയാണ്. ചാവക്കാട് താലൂക്കിന്റെയും നാട്ടിക നിയോജക മണ്ഡലത്തിന്റെയും ഭാഗമാണ് തളിക്കുളം.
ഭൂമിശാസ്ത്രം
തളിക്കുളം സെന്റർ
[തിരുത്തുക] തളിക്കുളത്തിന്റെ കേന്ദ്രബിന്ദുവാണ് തളിക്കുളം സെന്റർ. ദേശീയപാത 17 ന്റെ ഇരുവശങ്ങളിലുമായാണ് തളിക്കുളം സെന്റർ. ഇവിടെയാണ് തളിക്കുളത്തെ പഞ്ചായത്ത് ഓഫീസും തപാൽ ഓഫീസും പ്രമുഖ വ്യാപാരസ്ഥാപനങളും സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തളിക്കുളത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ താഴെ പറയുന്നവയാണ്.
- കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി, തളിക്കുളം
- ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, തളിക്കുളം
- സി. എം. എസ്. യു. പി സ്കൂൾ, പത്താംകല്ല് (തളിക്കുളത്തെ ആദ്യ വിദ്യാലയം. സ്ഥാപിതം: 1880)
- ഇസ്ലാമിയാ കോളേജ് തളിക്കുളം
- മോഡൽ ഹൈസ്‌കൂൾ, പുതിയങ്ങാടി
- ടാഗോർ മെമ്മോറിയൽ എൽ.പി സ്കൂൾ, പത്താം കല്ല്
- എ. എം. യു. പി സ്കൂൾ തളിക്കുളം
ആരാധനാലയങ്ങൾ
ശ്രദ്ധേയരായ വ്യക്തികൾ
കെ. എസ്. കെ. തളിക്കുളം
പ്രശസ്ത കവി. അമ്മുവിന്റെ ആട്ടിൻ കുട്ടി എന്ന കൃതിയിലൂടെ മലയാള കവിതാരംഗത്ത് സ്ഥാനം പിടിച്ചു. . ഇദ്ദേഹത്തിന്റെ പേരിൽ കെ. എസ്. കെ. തളിക്കുളം അവാർഡ് പുരോഗമന കലാസാഹിത്യ സംഘം എല്ലാ വർഷവും നല്കി വരുന്നു..
ഡോ. പി. മുഹമ്മദ് അലി
ഒമാനിലെ ഏറ്റവും വലിയ ബിസിനസ്സ് ഗ്രൂപ്പുകളിൽ ഒന്നായ ഗൾഫാർ ബിസിനസ്സ് ഗ്രൂപ്പിന്റെ സ്ഥാപകാംഗവും മാനേജിങ് ഡയറൿടറും ആണ് ഗൾഫാർ മുഹമ്മദാലി എന്ന് അറിയപ്പെടുന്ന ഡോ. പി. മുഹമ്മദ് അലി.. ഇൻഡ്യയിലെ ലെ മെറിഡിയൻ ഹോട്ടൽ ശൃംഖലയുടെ മേൽനോട്ടം വഹിക്കുന്നതും ഇദ്ദേഹമാണ്. ഇൻഡ്യാ ഗവണ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ള പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ഇദ്ദേഹത്തിന് 2003 ൽ ലഭിച്ചു.

