ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
സർഗവായന സമ്പൂർണ്ണ വായന
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത "സർഗവായന സമ്പൂർണ്ണ വായന" ഏറെ ഭംഗിയായി സ്‍കൂളിൽ നടപ്പാക്കി. 15000 ൽപരം പുസ്‍തകങ്ങൾ ബഹുജനങ്ങളുടെയും , അധ്യാപകരുടെയും , കുട്ടികളുടെയും സഹായത്തോടെ ശേഖരിക്കുകയും സ്‍കൂളിലെ എല്ലാ ക്ലാസ് മുറികളിലും പുസ്‍തകങ്ങൾ സൂക്ഷിക്കുവാനുളള അലമാര സജ്ജമാക്കുകയും ചെയ്‍തു. ഈ രംഗത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചേരാനുളള പരിശ്രമങ്ങൾ നടത്തി. ഈ ശ്രമങ്ങൾക്ക് പി ടി എ സെക്രട്ടറി എസ് സുനിൽ കുമാർ , എൽ ആർ ഗിരീഷ് , പ്രിൻസിപ്പാൾ ശ്രീമതി മാലി ഗോപിനാഥ് , പി ടി എ പ്രസിഡന്റ് ശ്രി. ജി വിജയൻ എന്നിവർ നേതൃത്വം നൽകി.
പ്രവേശനോത്‍സവം 2021-22
2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്നു.