സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്
| Home | 2024 - 27 | 2025 - 28 | 2026-29 |
വിവര വിനിമയ സാങ്കേതിക രംഗത്ത് കഴിവും താൽപര്യവുമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂട്ടായ്മയായിരുന്നു 'ഹായ് സ്കൂൾ കുട്ടികൂട്ടം’.ഇതിനെ പിന്നീട് വിപുലീകരിച്ച് 'ലിറ്റിൽ കൈറ്റ്സ് 'എന്ന പേരിലാക്കി.ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നത്.ഒരു യൂണിറ്റ് പ്രവർത്തിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ കുട്ടികളുടെ എണ്ണം 20 ആണ്. 8-ആം ക്ലാസിലെ കുട്ടികൾക്ക് പ്രവേശന പരീക്ഷ നടത്തിയാണ് ഇതിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
-
കുറിപ്പ്1
-
കുറിപ്പ്2
-
കുറിപ്പ്2
സാങ്കേതിക വൈദഗ്ധ്യം ഉള്ള ഒരു സംഘം കുട്ടികളെ വിദ്യാലയത്തിൽ തന്നെ സജ്ജരാക്കുന്നതിനായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഒരു യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.ശ്രീമതി ലിൻസി ക്രിസ്റ്റി, ശ്രീമതി ഷീജ തോമസ് എന്നിവരുടെ മേൽനോട്ടത്തിൽ ക്ലബ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു. ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എച്ച്എം റവ .സിസ്റ്റർ ദീപ്തി SIC പൂർണ്ണ പിന്തുണ നൽകിവരുന്നു.