എ.എൽ.പി.എസ് കാവീട്
എ.എൽ.പി.എസ് കാവീട് | |
---|---|
വിലാസം | |
കാവീട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 24227 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കാവീട് എ എല് പി സ്കൂളിന്റെ ചരിത്രം പരിശോധിക്കുന്ന ഏതൊരാളും ജന്മ വര്ഷത്തേക്കുറിച്ചു സംശയം പ്രകടിപ്പിച്ചാല് അതിനവരെ കുറ്റം പറയേണ്ടതില്ല. 65 വര്ഷങ്ങള്ക്കു മുന്പ് തന്നെ ഇവിടെ മറ്റൊരു വിദ്യാലയം നിലനിന്നിരുന്നു എന്ന് പഴമക്കാര് പറയുന്നു. ആയതിനു "ഇട്ടോക്കോട്ടു സ്കൂള്" എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല് ആ വിദ്യാലയം നാമാവശേഷമായതിന് ശേഷം 1952 ല് പാറയില് കൃഷ്ണന് മാസ്റ്ററുടെ നേതൃത്വത്തില് ഔപചാരികമായി സ്കൂള് രൂപപ്പെട്ടത് എന്ന് തീര്ത്തു പറയാവുന്നതാണ്.
ഭൗതികസൗകര്യങ്ങള്‍
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില് വിദ്യാലയം ഇന്നും പൂർണ്ണതയിൽ എത്തിയിട്ടില്ല. പഴയ പ്രീ കെ ഇ ആര് കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. എങ്കിലും അടച്ചുറപ്പുള്ള കെട്ടിടവും വൃത്തിയുള്ള ക്ലാസ്സ് റൂമും പഠനപ്രവർത്തനത്തിന്നു ഉതകുന്നതാണ്. ശുദ്ധജല വിതരണത്തിന് കിണറും ആവശ്യത്തിന് ശൗചാലയങ്ങളും വിദ്യുദകണക്ഷനും വിദ്യാലയത്തിനുണ്ട്.പഠനാവശ്യത്തിനുള്ള കമ്പ്യൂട്ടര് സൗകര്യം, എല് സി ഡി പ്രൊജക്ടര് എന്നിവയും നിരവധി പഠന സിഡികളും പഠനോപകാരണങ്ങളും വിദ്യാലയത്തിലുണ്ട്. കൂടാതെ കുട്ടികള്ക്ക് കായിക മാനസിക ഉല്ലാസത്തിനുള്ള കുട്ടികളുടെ പാര്ക്കും വിദ്യാലയത്തിൽ ഉണ്ട്.