നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശനോത്സവം എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു ഓ ലിക്കൽ അധ്യക്ഷൻ ആയിരുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സിബി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സൈജു ഇലവുങ്കൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജെസ്സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് റവ. ഫാദർ മാത്യു ഓലിക്കൽ നേതൃത്വം നൽകി
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
എട്ടാം ക്ലാസിലെ കുട്ടികൾക്കായുള്ള little kites aptitude test 06/24 ന് നടന്നു. 33 കുട്ടികളാണ് ടെസ്റ്റിൽ പങ്കെടുത്തത്. 33 കുട്ടികളും little kites aptitude test പാസായി.
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് 18/06/24ന് ലിറ്റിൽ കേസിന്റെ പ്രഥമ മീറ്റിംഗ് കൂടുകയുണ്ടായി. ആകെ 33 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. ഈ ബാച്ചിന്റെ ലീഡറായി അബിയോൺ മരിയ യെയും ഡെപ്യൂട്ടി ലീഡറായിസാന്ദ്ര തെരേസയേയും തിരഞ്ഞെടുത്തു. മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ശ്രീ സിബി ഫ്രാൻസിസ് സാർ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജോയിസ് സക്കറിയാ സ്, കൈറ്റ് മിസ്ട്രസ് ശ്രീമതി മജി മാത്യു എന്നിവർ പങ്കെടുത്തു. ഈ വർഷം ആഭിമുഖ്യത്തിൽ നടത്തേണ്ട പരിപാടികളെക്കുറിച്ച് തീരുമാനിച്ചു. പ്രസ്തുത മീറ്റിങ്ങിൽ വെച്ച് മുഴുവൻ കുട്ടികൾക്കും യൂണിഫോം ഐഡൻറിറ്റി കാർഡ് എന്നിവ വേണമെന്ന് തീരുമാനിച്ചു.
20/06/24 നു നടന്ന മീറ്റിംഗിൽ സ്കൂളിൽ നിന്നും ട്രാൻസ്ഫറായി പോകുന്ന ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജോയ്സ് സക്കറിയ സാറിന് യാത്രയയപ്പ് നൽകി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയി ശ്രീമതി രമ്യ ജോർജ് ചാർജ് എടുത്തു.
പ്രിലിമിനറി ക്യാമ്പ് .16/ 8 /24ന് ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടന്നു ഇരിക്കൂർ ഉപജില്ല മാസ്റ്റർ ട്രെയിനർ ശ്രീ അജിത് സാറാണ് ക്ലാസ്സ് എടുത്തത് ആനിമേഷൻ(open tonnz) പ്രോഗ്രാമിംഗ്(സ്ക്രാച്ച്) ക്ലാസുകൾ കുട്ടികൾക്ക് നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ സിബി ഫ്രാൻസിസ് സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു രാവിലെ 9 30 മുതൽ 4 30 വരെയാണ് ക്യാമ്പ് നടന്നത്. ക്യാമ്പിൽ മുഴുവൻ കുട്ടികളും പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ്മാസ്റ്റർ രമ്യ ജോർജ് മിസ്ട്രസ് മജി മാത്യു എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
17 /8 /24ന് ചേർന്ന മീറ്റിങ്ങിൽ 21- തീയതി മുതൽ routine ക്ലാസുകൾ എടുക്കുവാൻ തീരുമാനിച്ചു. എല്ലാ ബുധനാഴ്ചകളിലും എട്ടാം ക്ലാസിലെ കുട്ടികൾക്ക് വൈകിട്ട് 3. 30 മുതൽ 4 30 വരെ ക്ലാസുകൾ എടുക്കുവാൻ തീരുമാനിച്ചു. ഹൈടെക് ഉപകരണ സജ്ജീകരണം ഗ്രാഫിക് ഡിസൈനിങ് ആനിമേഷൻ മലയാളം കമ്പ്യൂട്ടിംഗ് മീഡിയ & ഡോക്യുമെന്റേഷൻ എന്നിവയിലുള്ള പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു