നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024

പ്രവേശനോത്സവം 2024_എല്ലാം സെറ്റ്

2024 ജൂൺ 3ാം തീയതി തിങ്കളാഴ്ച :രാവിലെ നവാഗതർക്ക് സ്വാഗതമരുളിയത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നി‍ർമ്മിച്ച ഒരു അവതാർ ആയിരുന്നു.

പ്രവേശനോത്സവത്തിൽ സ്‍ക‍ൂളിന്റെ മികവുകൾ പ്രദർശിപ്പിച്ച‍‍‍‍‍‍‍ു. പൂക്കൾ നൽകിയും ബാന്റ് മേളത്തോടെയും കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ സംസ്‍ഥാനതല ഉദ്ഘാടനം ലൈവായി പ്രദർശിപ്പിച്ചു. സ്കൂൾ മാനേജരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ.ഫാ.പി.കെ.വർഗ്ഗീസ് ഉദ്ഘാടന സന്ദേശം നൽകി. ത‍ുട‍ർന്ന് സ്‍ക‍ൂളിന്റെ സാരഥികൾ നവാഗതർക്ക് സ്വാഗതമരുളി.

പുതിയ ക്ളാസ്സ് മുറികളും അധ്യാപകരെയും കൂട്ടുകാരെയും പരിചയപ്പെട്ട ക‍ുട്ടികൾ പാൽപ്പായസം കൂട്ടിയുള്ള ഊണിനു ശേഷം

വീട്ടിലേക്ക് പോയി.

പരിസ്ഥിതി ദിനാഘോഷം ജ‍ൂൺ 5

എൻ.സി.സി കേഡറ്റുകൾ വൃക്ഷത്തൈകൾ നടുന്നു

2024-25 അക്കാദമിക വർഷത്തിലെ പരിസ്ഥിതി ദിനാഘോഷങ്ങൾ എൻ.സി.സി , ഇക്കോ-സയൻസ് ക്ലബ്ബുകൾ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ കാഴ്ചവെച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് റിച്ച പ്രസംഗിച്ചു, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിത ആസിഫ് ആലപിച്ചു, പരിസ്ഥിതി ദിന സന്ദേശം അനഘ നൽകി. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.

അസംബ്ലിയിൽ HM ഇന്ദു ടീച്ചർ കുട്ടികളോട് സംസാരിച്ചു. തുടർന്ന് ഇക്കോ ക്ലബ് അംഗങ്ങൾ സ്കൂൾ പരിസരത്ത് വൃക്ഷത്തെ നട്ടു. സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ്സ് തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. ക്ലാസ് തലത്തിലെ ഓരോ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സ്കൂൾതല ക്വിസിൽ UP വിഭാഗത്തിൽ നിന്നും ആവണി (7 D) ഒന്നാം സ്ഥാനവും ആരോൺ (8C)രണ്ടാം സ്ഥാനവും നേടി. HS വിഭാഗത്തിൽ നിന്നും റെയിന ജോസഫ് (8 B) ഒന്നാം സ്ഥാനവും അജേഷ് (9 A ) രണ്ടാം സ്ഥാനവും നേടി

കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ ഇക്കോ ക്ലബ്ബ് പേജ് സന്ദർശിക്കുക

ഹെൽത്ത് ക്ലബ്ബ് _പേ വിഷബാധ പ്രതിരോധം

2024 ‍ജ‍ൂൺ 13-ാം തീയതി പേ വിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് അധ്യാപകർക്കും കുട്ടികൾക്കും അവബോധം സൃഷ്ടിക്കുന്നതിന് , ഒരു സ്പെഷ്യൽ അസംബ്ളി നടത്തി. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മെ‍ഡിക്കൽ ഓഫീസർ, ഫീൽഡ് സ്റ്റാഫ് മുതലായവർ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ ഹെൽത്ത് ക്ലബ്ബ് പേജ് സന്ദർശിക്കുക

പ്രകൃതി സംരക്ഷണ ക്യാമ്പ്

പ്രകൃതി സംരക്ഷണ ക്യാമ്പിന്റെ ഒന്നാം ദിവസമായ 13/06/2024 ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രകൃതി നടത്തവും വൃക്ഷത്തെ നടീലും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇന്ദു ടീച്ചറുടെ നേതൃത്വത്തിൽ അദ്ധ്യാപകരും 29 ഇക്കോ ക്ലബ്ബ് അംഗങ്ങളും ചേർന്ന് സ്‍ക‍ൂളിന്റെ അടുത്തുള്ള വയലിലേക്ക് പ്രകൃതി നടത്തത്തിനു പോയി. കുട്ടികൾ പല മരങ്ങൾ പരിചയപ്പെടുകയും പല ആവാസവ്യവസ്ഥകളിലൂടെ കടന്നു പോവുകയും ചെയ്തു. ഏകദേശം ഒന്നര മണിക്കൂറിനു ശേഷം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തി. കുട്ടികൾ അവരുടെ അനുഭവങ്ങളുടെ റിപ്പോർട്ട് എഴുതി. ഉച്ചയ്ക്ക് ശേഷം കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് കൊണ്ടു വന്ന മാവിന്റെയും പ്ലാവിന്റെയും മറ്റ് മരങ്ങളുടെയും തദ്ദേശീയ ഇനങ്ങളുടെ തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. HMന്റെ നേതൃത്വത്തിലാണ് തൈ നടീൽ നടന്നത്. 6 ദിവസങ്ങളിലെ ക്യാമ്പ് വിശേഷങ്ങൾ അറിയാൻ പരിസ്ഥിതി ക്ലബ്ബ് പേജ് നോക്കുക.

വായന ദിന പ്രവർത്തനങ്ങൾ :2024 ജൂൺ 19

2024 - 25 അധ്യയന വർഷത്തിലെ വായന ദിന പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്നു.

2024 ജൂൺ 19: വായനാദിനത്തോട് അനുബന്ധിച്ച് നടന്ന സ്കൂൾ അസംബ്ലിയിൽ , പൂർവ്വ വിദ്യാർത്ഥികൾ നൽകിയ ദിനപത്രങ്ങൾ വിതരണം ചെയ്യുന്നു
  • വായനാദിനത്തോട് അനുബന്ധിച്ച് നടന്ന സ്കൂൾ അസംബ്ലിയിൽ , പൂർവ്വ വിദ്യാർത്ഥികൾ നൽകിയ ദിനപത്രങ്ങൾ വിതരണം ചെയ്‍ത‍ു.
  •   രാവിലെ 10 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
  • പി.എൻ പണിക്കർ അനുസ്മരണം, കവിതാലാപനം, പ്രശ്നോത്തരി, നാടൻപാട്ട്, പ്രസംഗം, പുസ്തകാസ്വാദനം,തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് അജേഷ് കുമാർ_പുസ്തകാസ്വാദനം
കവിതാലാപനം

തുടർന്നുള്ള ഒരു മാസക്കാലം കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ ഈ ക്ലബിന്റെ നേതൃത്വത്തിൽ തുടർന്നും നടത്തുന്നതാണ്

   പോസ്റ്റർ നിർമ്മാണം,കഥാരചന, കവിതാ രചന, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടത്തുന്നതായിരിക്കും

കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് പേജ് സന്ദർശിക്കുക

2024 ജൂൺ 21_ അന്താരാഷ്‍ട്ര യോഗ ദിനം

എൻ. സി. സി കേ‍‍ഡറ്റ്സ് യോഗ പരിശീലനത്തിൽ

കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ എൻ. സി. സിക്ലബ്ബ് പേജ് സന്ദർശിക്കുക

26/06/2023

ന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൂടിയ പ്രത്യേക അസംബ്ലിയിൽ എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്‌‍ഞയെടുത്തു.

ബോധവൽക്കരണ ക്‌ളാസ് , ലഹരി വിരുദ്ധ പോസ്റ്റർ, നോട്ടീസ് ബോർഡ് പ്രദർശനം എന്നിവ സംഘടിപ്പിച്ച‍ു.

എക്സൈസ് ഇൻസ്പെക്ടർ ബിജു സാർ , ഓഫീസറായ ധനലക്ഷ്മി മാഡം എന്നിവർ കുട്ടികൾക്ക് ബോധവൽകരണ ക്ലാസ്സ് നൽകി.

കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ ലഹരി വിരുദ്ധ ക്ലബ്ബ് പേജ് സന്ദർശിക്കുക

2024 ജൂലൈ 27 :

ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും  ഒളിമ്പിക്സിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ജൂലൈ 27 ന് രാവിലെ 9.30 ന് സ്പെഷ്യൽ അസംബ്ലിയിൽ കായിക അധ്യാപകൻ ഗോപീകൃഷ്ണൻ സാർ  കുട്ടികളോട് സംവദിച്ചു.

ഇതെ തുടർന്ന് എച്ച് . എം ഇന്ദു ടീച്ചർ, നമ്മുടെ കായിക താരങ്ങൾ എന്നിവരോടൊത്ത്  സ്കൂൾ ഒളിമ്പിക്സ് ദീപശിഖ തെളിയിച്ചു.

വിദ്യാഭ്യാസ മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം അസംബ്ലിയിൽ വായിച്ചു. 

രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബർ മാസം 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുന്നു. പിന്നീട് നമ്മുടെ കായിക താരങ്ങൾ ദീപശിഖയേന്തി അധ്യാപകരോടൊപ്പം ഒരു മാരത്തൺ നടത്തി

കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ സ്പോർട്സ് ക്ലബ്ബ് പേജ് സന്ദർശിക്കുക

15/08/2024

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ കാണാൻ സോഷ്യൽ സയൻസ് ക്ലബ്ബ് [1] , ഗണിത ക്ലബ്ബ് [2] പേജുകൾ സന്ദർശിക്കുക

17/08/2024

കൃഷിപ്പതിപ്പ് -മാഗസിൻ പ്രകാശനം
ചിങ്ങം 1 കർഷക ദിനവുമായി ബന്ധപ്പെട്ട് കാർഷികക്ലബിൻ്റെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടത്തി. 
   കൃഷിപ്പതിപ്പ് -മാഗസിൻ പ്രകാശനം, നാടൻപാട്ട്, കാർഷിക പ്രശ്നോത്തരി , പ്രസംഗം (വിഷയം - ഇന്നത്തെ കാലത്ത് കൃഷിയുടെ പ്രാധാന്യം, ) , കൃഷിപ്പാട്ട്, കുട്ടികർഷകരുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു

കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ കാർഷിക ക്ലബ്ബ് പേജ് സന്ദർശിക്കുക

27/09/2024

സെപ്റ്റംബർ 1 മുതൽ 30വരെ എല്ലാ വർഷവും പോഷണ മാസമായി ആചരിക്കുന്നു.ഈ വർഷത്തെ പോഷൻ മാ സംബന്ധിച്ച പ്രതിപാദ്യ വിഷയം "എല്ലാവർക്കും പോഷകാഹാരം "എന്നതാണ്.

ബോധവത്കരണ ക്ളാസ്സുകൾ നയിക്കുന്നത് നൌഫിയ ഇസ്മയിൽ ( RBSK നഴ്‍സ്) , ഡോ. മഹാലക്ഷ്മി ബി ഹരിഹരൻ

30/09/2024

സ്‍കൂൾ തല ഐ . ടി മേളയിൽ നിന്നുള്ള ദൃശ്യങ്ങൾ

വിവിധ മേഖലകളിൽ നിന്നും സബ്ബ് ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ

  • വെബ് പേജ് നിർമാണം ( കാശിനാഥ് ആർ 10 B ),
  • പ്രസൻ്റേഷൻ  ( അബിൻ 10 D),
  • ഡിജിറ്റൽ പെയിൻ്റിംഗ് ( അലൻ കെ ജിജു 9D ),
  • ആനിമേഷൻ (ജോയൽ ജേക്കബ് 10D),
  • പ്രോഗാമിംഗ് ( സച്ചിൻ സൈജു 10A)

കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പേജ് സന്ദർശിക്കുക

സ്‍കൂൾ തല ശാസ്ത്ര മേളയിൽ നിന്നുള്ള ദൃശ്യങ്ങൾ

15/10/2024

നവംബർ 15, 16 തീയതികളിൽ  നടന്ന ഹരിപ്പാട് സബ്ജില്ലാ ശാസ്ത്ര , ഗണിതശാസ്ത്ര , സാമൂഹ്യശാസ്ത്ര  പ്രവൃത്തി പരിചയ , ഐ.ടി മേളയിൽ നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു

സബ്ജില്ലാ തലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം ഗണിത ശാസ്ത്രമേളയിൽ നേടി.

ഐ.ടി മേളയിൽ മൂന്നാം സ്ഥാനവും നേടി.

കൂടുതൽ വിവരങ്ങൾക്ക് ക്ലബ്ബ് പേജുകൾ കാണാം.

22/10/2024

നവംബർ 22, 23 തീയതികളിൽ  നടന്ന റവന്യൂ ജില്ലാ ശാസ്ത്ര , ഗണിതശാസ്ത്ര , സാമൂഹ്യശാസ്ത്ര  പ്രവൃത്തി പരിചയ , ഐ.ടി മേളയിൽ നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു

ഗണിത ശാസ്ത്രമേളയിൽ അനഘ (10 D) പ്യൂവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ മത്സരിക്കാൻ അർഹത നേടി.

ഐ.ടി മേളയിൽ ജോയൽ ജേക്കബ് (10 D) ആനിമേഷൻ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.

കൂടുതൽ വിവരങ്ങൾക്ക് ക്ലബ്ബ് പേജുകൾ കാണാം.[3] , /ഗണിത ക്ലബ്ബ്

11/11/2024

നവംബർ 11,12,13 തീയതികളിൽ  നടന്ന ഹരിപ്പാട് സബ്ജില്ലാ കലോൽസവത്തിന് നമ്മുടെ വിദ്യാലയം വേദിയായി.

8 വേദികളിലായി നടന്ന കലാവിരുന്നിൽ നമ്മുടെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു

16/11/2024

സംസ്ഥാന ശാസ്ത്രോൽസവത്തിൽ ഗണിത ശാസ്ത്രമേളയിൽ അനഘ (10 D) പ്യൂവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ എ ഗ്രെയ്ഡ് നേടി