സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
05:11, 26 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sahs123 (സംവാദം | സംഭാവനകൾ) (matter added)

പ്രവേശനോത്സവം 2024

നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശനോത്സവം എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു ഓ ലിക്കൽ അധ്യക്ഷൻ ആയിരുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സിബി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സൈജു ഇലവുങ്കൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജെസ്സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് റവ. ഫാദർ മാത്യു ഓലിക്കൽ നേതൃത്വം നൽകി.