ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


2024 - 25

ജൂൺ  21  അന്താരാഷ്ട്ര യോഗാദിനാചരണം(21-06-2024)

yoga day

10-ാമത് അന്താരാഷ്ട്ര യോഗാദിനം എസ്. പി. സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആചരിച്ചു. 21 ന് വെള്ളിയാഴ്ച  രാവിലെ 9 മണിക്ക് നടന്ന യോഗ പരിശീലന ക്ലാസിന് ആയുഷ് പി.എച്ച്.സി സിദ്ധ ഡിസ്പെൻസറിയിലെ   ഡോ. വിജിനയും ഡോ. ജിഷയും  നേതൃത്വം നൽകി. യോഗ പരിശീലിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും അവബോധം നടത്തി.  40    കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. യോഗ ദൈനം ദിനജീവിതത്തിൻ്റെ ഭാഗമായി മാറ്റുമെന്ന് കുട്ടികൾ പറഞ്ഞു.

ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം

ജൂൺ 26അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ തച്ചങ്ങാട് SPCയൂണിറ്റ് ലഹരിക്കെതിരെ സൈക്കിൾ റാലി തച്ചങ്ങാട് മുതൽ മൗവൽ വരെ നടത്തി തുടർന്ന് ബോധവൽക്കരണ ക്ലാസിൽ ശരത്കുമാർസർ (സിവിൽ പോലീസ് ഓഫീസർ  DYSP ഓഫീസ് ബേക്കലം) ക്ലാസ്സെടുക്കുന്നു.

OCTOBER 02

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡ്

തച്ചങ്ങാട് ഗവ:ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ( എസ്. പി.സി ) യൂണിറ്റ് കെ.ജി 761 ൻ്റെ പാസ്റ്റിംഗ് ഔട്ട് പരേഡ് അഡീഷണൽ എസ്പി , ഡി. എൻ. ഒ , എസ് . പി.സി കാസറഗോഡ് പി . ബാലകൃഷ്ണൻ നായർ സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. ഗീത , പള്ളിക്കര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ . മണികണ്ഠൻ , വാർഡ് മെമ്പർമാരായ കുഞ്ഞബ്ദുള്ള മൗവ്വൽ , ജയശ്രീ എം.പി , പോലീസ് ഓഫീസർമാരായ മനോജ് വി.വി , ഷൈൻ കെ.പി , തമ്പാൻ ടി , ദിലീദ് , പ്രധാനാധ്യാപിക ശുഭലക്ഷ്മി എം. എസ് ,പി ടി എ പ്രസിഡൻ്റ് ടി.വി. നാരായണൻ ,എസ്.എം. സി ചെയർമാൻ വേണു അരവത്ത് , സുകുമാരൻ വി.വി , അബ്ബാസ് മൗവ്വൽ , ബിജി മനോജ് , ജിതേന്ദ്രൻ ജെ.പി , ഡോ: സുനിൽകുമാർ കോറോത്ത് , സീനിയർ അധ്യാപിക പി. പ്രഭാവതി, സ്റ്റാഫ് സെക്രട്ടറി ടി. മധുസൂദനൻ , സ്മിത , സുജിത എന്നിവർ സംസാരിച്ചു. എസ്. പി. സി കേഡറ്റുകൾക്ക് ഉപഹാരങ്ങൾ നൽകി. പാസ്സിംഗ് ഔട്ട് പരേഡ് വീക്ഷിക്കാൻ രക്ഷിതാക്കളും നാട്ടുകാരും വിദ്യാലയത്തിൽ ഒത്തു ചേർന്നു.

SPC കുട്ടികൾ യോഗ ദിനം ആചരിച്ചു.