ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഗണിതോത്സവം -2024

സ്‍ക്കൂളിൽ പണിതീർത്ത പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗണിതോത്സവം സംഘടിപ്പിച്ചു. യുപി ,ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഭാഗം കുട്ടികൾക്കായി ഉപജില്ലാതലത്തിൽ നടത്തിയ ഗണിതശാസ്ത്ര ക്വിസിലെ വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. നമ്പരുവികാല വെൽഫെയർ സ്കൂളിലെ ഇരട്ട സഹോദരങ്ങളായ വി ഋഗ്വേദ്, വി യജുർവേദ് എന്നിവർ ഒന്നാം സ്ഥാനവും ,പുന്നക്കുളം സംസ്കൃത യുപി സ്കൂളിലെ ശ്രീഹരി സുധീഷ് ,എസ് അശ്വിൻ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ സി ദിനു ടി ജെ അവതാർ എന്നിവർ ഒന്നാം സ്ഥാനവും കരുനാഗപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ  ഐ നഫാൻ ,ദേവൻ പി ഉണ്ണിത്താൻ എന്നിവർ രണ്ടാം സ്ഥാനവും നേടി .ഹയർസെക്കൻഡറി വിഭാഗത്തിൽ തഴവ ഹയർസെക്കൻഡറി സ്കൂളിലെ എസ് ആരോമൽ ,എസ് ഗണേഷ് എന്നിവർ ഒന്നാം സ്ഥാനവും കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ജാസിം ടി എ മഹാദേവൻ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ പരിപാടി ഉദ്ഘാടനം ചെയ്തു .ഐ ചിത്രലേഖ അധ്യക്ഷനായി. പ്രധാന അധ്യാപിക ടി സരിത ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപിക കെജി അമ്പിളി എന്നിവർ സംസാരിച്ചു

ഉച്ചയ്ക്കുശേഷം നടന്ന  ഗണിതശാസ്ത്ര ശില്പശാലയിൽ വിക്ടേഴ്സ് ഫെയിം എസ് എം പ്രതാപ് ക്ലാസ് എടുത്തു