ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ഇക്കോ ക്ലബ്
2021-22 അധ്യയനവർഷത്തിൽ, കാർഷിക പ്രവർത്തനങ്ങളിൽ താല്പര്യമുളള കുട്ടികളെ ഉൾപ്പെടുത്തി രൂപീകരിച്ച ക്ലബ്ബാണ് ഇക്കോക്ലബ്ബ്. ഇക്കോക്ലബ്ബിന്റെ പ്രവർത്തനങ്ങൾ 23/07/2021 ന് ആരംഭിച്ചു. ആദ്യം നടന്ന പ്രവർത്തനം ജൈവപച്ചക്കറിത്തോട്ടനിർമ്മാണമായിരുന്നു. പച്ചക്കറിത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് ബഹുമാനപ്പെട്ട എച്ച്.എം. ,സീനിയർ അസിസ്റ്റന്റ് ,സ്റ്റാഫ് സെക്രട്ടറി, മറ്റ് സ്റ്റാഫുകൾ എന്നിവരുടെ നേതൃത്വത്തിൽ ഈവർഷത്തെ ഇക്കോക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ സ്റ്റാഫ് റൂമിന് പുറകുവശത്ത് ഉപയോഗശൂന്യമായിക്കിടന്ന സ്ഥലം പാകപ്പെടുത്തിയാണ് പച്ചക്കറിക്കൃഷി ആരംഭിച്ചത്. ചാക്കിലും, ഗ്രോബാഗിലുമായി പയർ, തക്കാളി ,വഴുതന, വെണ്ട, മുളക്, പാവൽ, ചീര, മത്തൻ, പുതിന എന്നിവയുടെ തൈകൾനട്ടു. ചീര ,മണ്ണിൽ പ്രത്യേകം തടമെടുത്ത് നട്ടു. പച്ചക്കറിഉൽപ്പാാദനത്തിൽസ്വയംപര്യാപ്തത നേടുക ,വിഷരഹിതപച്ചക്കറി കൃഷി വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി നടപ്പിലാക്കിയ പദ്ധതിയിൽ ഒരുപാട് പച്ചക്കറികൾ വിളയിച്ചെടുക്കാനും, വിളവെടുത്ത പച്ചക്കറികൾ വില്പന നടത്താനും സാധിച്ചു. ജൈവപച്ചക്കറിത്തോട്ടം നെറ്റുപയോഗിച്ച് അതിർത്തികെട്ടിത്തിരിച്ച് സംരക്ഷിച്ചുവരുന്നു.
സ്കൂളിൽ, നല്ലരീതിയിൽ അതിർത്തികെട്ടി സംരക്ഷിക്കുന്ന ഒരു ജൈവവൈവിധ്യഉദ്യാനം ഉണ്ട്. ഇതിൽ നാനാവിധത്തിലുളള ഔഷധസസ്യങ്ങളും വള്ളിച്ചെടികളും നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നു. കോവിഡ് സാഹചര്യത്തിൽ കാടുപിടിച്ചുകിടന്ന ജൈവവൈവിധ്യപാർക്ക് ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ നവീകരിക്കുകയും, ജൈവവൈവിധ്യപാർക്കിനകത്തുളള നടപ്പാത തറയോടിട്ട് സംരക്ഷിക്കുകയും പാർക്കിനകത്ത് ജലസൗകര്യംലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽവിവിധതരം ദിനാചരണഹ്ങൾ സംഘടിപ്പിച്ചു. ജൈവവൈവിധ്യദിനം, പ്രകൃതി സംരക്ഷണദിനം, ലഹരിവിമുക്തദിനം, കർഷകദിനം തുടങ്ങിയദിനാചരണങ്ങൾ ഓൺലൈനായി നടത്തുകയും ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ, രചനകൾ എന്നിവയുടെ ഫോട്ടോകള്, വീഡിയോകൾ എന്നിവ ശേഖരിക്കുകയും ചെയ്തു. കർഷക ദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരത്തിൽ നിന്ന് ഇക്കോക്ലബ്ബിന്റെ ഒരു കുട്ടിയെ ഈ വർഷത്തെ മികച്ച കർഷകയായി തെരഞ്ഞെടുക്കാനും സാധിച്ചു.(ദേവിക.സി.എസ്. 8 B)
ക്ലബ്ബിന്റെ നേതൃത്വത്തിൽ എട്ടാംക്ലാസിലെകുട്ടികൾക്കായി ഒരു പേപ്പർബാഗ് നിർമ്മാണം ശില്പശാല സംഘടിപ്പിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക, എന്ന ലക്ഷ്യത്തേോടെ സംഘടിപ്പിച്ച പേപ്പർബാഗ് നിർമ്മാണത്തിൽ എട്ടാംക്ലാസിലെ ഭൂരിഭാഗം കുട്ടികളേയും പങ്കെടുപ്പിക്കാൻ സാധിച്ചു.
2024-2025
പ്രകൃതി സൗകൃത ക്ലാസ്സ്മുറികളിൽ കുട്ടികൾക്ക് പഠനം നടക്കുന്നു.Biodiversity പാർക്ക് സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേറിട്ടൊരു പഠനാനുഭവം നൽകുന്നു