ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വർക്കല

തിരുവനന്തപുരം ജില്ലയിലെ ഒരു നഗരസഭയും താലൂക്ക് ആസ്ഥാനവുമാണ് വർക്കല. തിരുവനന്തപുരം നഗരത്തിൽ നിന്നും 40 കിലോമീറ്ററും തുറമുഖ നഗരമായ കൊല്ലത്ത് നിന്നും 26 കിലോമീറ്ററും മാറി തിരുവനന്തപുരം - കൊല്ലം തീരദേശ ഹൈവേയിലാണ് വർക്കല സ്ഥിതിചെയ്യുന്നത്. ജില്ലയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരസഭയും പ്രധാന വാണിജ്യ കേന്ദ്രവും കൂടിയാണ് വർക്കല.