സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എൽതുരുത്ത്

എൽതുരുത്ത്

തൃശ്ശൂർ ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ 45ാം വാർഡിൽ ഉൾപെടുതന്ന ഒരു മനോഹരമായ തുരുത്താണ് ഈ പ്രദേശം.തൃശൂർ കോർപ്പറേഷനിലെ ഏറ്റവും പ്രകൃതിരമണീയമായ പ്രാന്തപ്രദേശങ്ങളിലൊന്നാണിത്. നെൽവയലുകളാൽ ചുറ്റപ്പെട്ട ഈ സ്ഥലം കോൾ തണ്ണീർത്തടങ്ങളുടെ ഒരു ശാഖയായി മാറുന്നു. സെൻ്റ് അലോഷ്യസ് സ്‌കൂളും കോളേജും ഈ മേഖലയിൽ സേവനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

ചരിത്രം

1858-ൽ നെൽവയലുകളാൽ ചുറ്റപ്പെട്ട ഒരു ഉപദ്വീപിൽ സെൻ്റ് ചാവറ കുര്യാക്കോസ് ഏലിയാസ് CMI കാത്തലിക് മൊണാസ്ട്രി സ്ഥാപിക്കുന്നതുവരെ എൽത്തുരുത്ത് കരിയാട്ടുകരയുടെ ഭാഗമായിരുന്നു. ഈ മഠം സന്ദർശിച്ച ജർമ്മൻ മിഷനറിമാർ ദ്വീപിന് എൽ-തുരുത്ത് എന്ന് പേരിട്ടത് 'ദൈവത്തിൻ്റെ' എന്നാണ്. ദ്വീപ്'('എൽ'-ഗോഡ്, 'തുരുത്ത്'- ദ്വീപ്).

• ഭൂമിശാസ്ത്രം

കൽകുരിശ്

വിശുദ്ധ ചാവറയച്ചൻ ഈ തുരുത്തിൽ 1858 ഫെബ്രുവരി 2 ന് ജലമാർഗ്ഗം വന്നെത്തി, അതിന്റെ ഓർമ്മക്കുവേണ്ടി ഇവിടെ ഈ കാൽകുരിശ് നാട്ടിയിരിക്കുന്നു.ചുറ്റുപാടും വെള്ളം നിറഞ്ഞു ഉയർന്ന് നിൽക്കുന്ന പ്രദേശമായതുകൊണ്ട് ഈ തുരുത്തിനെ വിശുദ്ധ ചാവറയച്ചൻ "ദൈവത്തിന്റെ തുരുത്ത്" എന്നു വിളിച്ചു. 'ഏൽ' എന്നത് ലത്തീൻ പദമാണ് അതിന്റെ അർത്ഥം ദൈവം എന്നാണ് അങ്ങനെ ഈ സ്ഥലത്തിന് എൽതുരുത്തു എന്ന പേര് വന്നു.

• പ്രധാന പൊതു സ്ഥാപനങ്ങൾ

സെന്റ് അലോഷ്യസ് കോളേജ്
സെന്റ് അലോഷ്യസ് ഹൈസ്കൂൾ

'പള്ളിയോടടൊപ്പം പള്ളിക്കൂടം' എന്ന ആശയം മുന്നോട്ടു വെച്ച വിശുദ്ധ ചാവറയച്ചൻ താൻ പോയ സ്ഥലങ്ങളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുടക്കം കുറിച്ചു. എൽതുരുത്തിൽ ഇന്നു വിവിധങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലകൊള്ളുന്നു. സെന്റ് അലോഷ്യസ് ബോർഡിങ്ങ്, പ്രൈമറി സ്കൂൾ മുതൽ ഉന്നത വിദ്യാഭാസ സ്ഥാപനമായ സെന്റ് അലോഷ്യസ് കോളേജ് വരെ ഈ തുരുത്തിൽ സ്ഥിതിചെയ്യുന്നു.

• ശ്രദ്ധേയരായ വ്യക്തികൾ

വിശുദ്ധ ചാവറയച്ചൻ

കുര്യാക്കോസ് ഏലിയാസ് ചാവറ

1864ൽ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കവേ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു.സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു.‍

• ആരാധനാലയങ്ങൾ

പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയം

• വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  1. സെന്റ് അലോഷ്യസ് കോളേജ്,എൽത്തുരുത്ത്
  2. സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്കൂൾ,എൽത്തുരുത്ത്
  3. സെന്റ് അലോഷ്യസ് L.P സ്കൂൾ,എൽത്തുരുത്ത്
സെന്റ് അലോഷ്യസ് ഹൈസ്കൂൾ വിദ്യാർത്ഥി പ്രതിനിധികൾ പ്രതിജ്ഞ ചെയ്യുന്നു

• ചിത്രശാല