ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/പ്രവർത്തനങ്ങൾ
നാട്ടുപച്ച ( സഹവാസ ക്യാമ്പ് )
കുട്ടികളിൽ സാമൂഹ്യ സേവന ബോധം ഉണർത്താനും മണ്ണിനെയും മനുഷ്യനെയും സ്നേഹപൂർവ്വം പരിചരിക്കാനുമുള്ള ഉത്തമ ശീലങ്ങൾ വളർത്താൻ ദ്വിദിന സഹവാസക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ 25,26 തീയതികളിലായി നടന്ന സഹവാസ ക്യാമ്പ് "നാട്ടുപച്ച" വിവിധ സെഷനുകളിലായി വൈവിധ്യമാർന്ന പരിപാടികളാൽ അരങ്ങേറി.
പ്രസ്തുത പരിപാടിയിൽ മുക്കം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ ശ്രീജിത്ത് എസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ വാസു മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ശ്രീ കർണ്ണകുമാർ ഡി പി ( സോഷ്യൽ സർവീസ് സ്കീം കൺവീനർ) സ്വാഗതം ആശംസിക്കുകയും ശ്രീ അഖിലേഷ് കെ ആശംസ പ്രസംഗം നടത്തുകയും ചെയ്തു.ചർച്ചയിൽ പുൽപറമ്പ് രക്ഷാസേന പ്രവർത്തകർ ആയ അഖിലേഷ് കെ, ഷബീർ എന്നിവർ കുഞ്ഞുങ്ങളുമായി സംവദിച്ചു.തുടർന്ന് മുക്കം സബ് ഇൻസ്പെക്ടർ ശ്രീജിത്ത് എസ്, എസ് എം സി ചെയർപേഴ്സൺ ശ്രീ അഷ്റഫ് സി ടി ,എം പി ടി എ പ്രസിഡന്റ് ശ്രീമതി മെഹജൂബ സിറാജ് എന്നിവർ ചേർന്ന് പോലീസ് മെഡൽ ജേതാവ് ആയ ശ്രീ അഖിലേഷിന് ഉപഹാരം സമർപ്പിച്ചു.
പരിപാടിയിൽ ആശംസകൾ നേർന്നുകൊണ്ട് കുന്നമംഗലം ബി പി സി ശ്രീ മനോജ് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ത്രിവേണി, ശ്രീ സുജിത്ത് കെ, എസ് ആർ ജി കൺവീനർ ശ്രീമതി അനുപമ,സാജിദ് പുതിയോട്ടിൽ ,മജീദ് പുളിക്കൽ എന്നിവർ സംസാരിച്ചു.എം പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടന്നു.പുലർകാല പരിപാടിയിൽ മുഴുവൻ ക്യാമ്പ് അംഗങ്ങളും തൈകൾ നട്ട് ഹരിതഗീതം മുഴക്കി.സായാഹ്നം ഓഡിറ്റോറിയത്തിൽ ചേർന്ന പരിസ്ഥിതി ചർച്ചയ്ക്ക് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഹാമിദലി നേതൃത്വം നൽകി. പ്രകൃതിയെ നോവിച്ച് മനുഷ്യരാരും അധികനാൾ ഭൂമിയിൽ വാഴില്ല എന്ന് അദ്ദേഹം ഊന്നി പറഞ്ഞു.
ഭിന്നശേഷിക്കുട്ടികളുടെ ഗ്രീൻവില്ല എന്ന സ്ഥാപനം സന്ദർശിച്ചു . കുട്ടികളുടെ കഴിവുകൾ നേരിൽ കാണുവാൻ സാധിച്ചു .കുട്ടികൾക്കും അധ്യാപകർക്കും വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു .
അലിഫ് അറബിക് ടാലെന്റ് പരീക്ഷ
ജി.എം.യു.പി.എസ് ചേന്നമംഗല്ലൂരിൽ ടാലന്റ് പരീക്ഷ നടന്നു. അധ്യാപകരായ മജീദ് മാസ്റ്റർ, സെറീന ടീച്ചർ ധ്രുവകാന്ത് മാസ്റ്റർ, അമീന ടീച്ചർ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.
മെഹന്തി ഫെസ്റ്റ്
ജി.എം.യു.പി.എസ് ചേന്നമംഗല്ലൂരിൽ മെഹന്തി ഫെസ്റ്റ് നടന്നു . എൽ പി ,യൂ പി വിഭാഗം കുട്ടികൾ മെഹന്തി ഫെസ്റ്റിൽ പങ്കെടുത്തു. അധ്യാപകരായ സെറീന ടീച്ചർ ,ഷബ്‌ന എടക്കണ്ടി , അമീന ടീച്ചർ ഫെസ്റ്റിന് നേതൃത്വം നൽകി .
മെഹന്തി ഫെസ്റ്റിൽ വിജയികളായ കുട്ടികൾ
എൽ.പി വിഭാഗം
ഒന്നാം സ്ഥാനം
Jaza & Manna. 4D
രണ്ടാം സ്ഥാനം
Anmaya & Devika 4D
മൂന്നാം സ്ഥാനം
F zanha & Nadha F 4B
യു പി വിഭാഗം കുട്ടികൾ
ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം
ടാലെന്റ് ലാബ്. ..ലോഗോ പ്രകാശനം പ്രിയപ്പെട്ട HM വാസു മാഷ് നിർവഹിച്ചു
ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അറബിക് ക്ലബ് പോസ്റ്റർ പ്രകാശനം ചെയ്തു
ചേന്ദമംഗലൂർ ഗവൺമെൻറ് യുപി സ്കൂൾ അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ അറബിക് പോസ്റ്റർ പ്രകാശനം വിദ്യാർത്ഥി പ്രതിനിധി ഹംദാ ഫാത്തിമ പ്രധാനാധ്യാ പകൻ കെ വാസു മാസ്റ്റർക്ക് നൽകി പ്രകാശം ചെയ്തു.