ഗവ. ഹൈസ്കൂൾ നെടുമ്പ്രം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remyakishor (സംവാദം | സംഭാവനകൾ) ('= '''<u>നെടുമ്പ്രം</u>''' = കേരള സംസ്ഥാന രൂപവത്കരണ സമയത്ത് നെടുമ്പ്രം കൊല്ലം ജില്ലയിലും ആലപ്പുഴ ജില്ല രൂപം കൊണ്ടപ്പോൾ ആലപ്പുഴ ജില്ലയിലുമായിരുന്നു. 1982 നവംബർ 1 ന് പത്തന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നെടുമ്പ്രം

കേരള സംസ്ഥാന രൂപവത്കരണ സമയത്ത് നെടുമ്പ്രം കൊല്ലം ജില്ലയിലും ആലപ്പുഴ ജില്ല രൂപം കൊണ്ടപ്പോൾ ആലപ്പുഴ ജില്ലയിലുമായിരുന്നു. 1982 നവംബർ 1 ന് പത്തനംതിട്ട ജില്ല രുപവത്കരണത്തോടെ നെടുമ്പ്രം പഞ്ചായത്ത് ജില്ലയുടെ പടിഞ്ഞാറെ അതിരായി. നീളം കൂടിയതും വീതി കുറഞ്ഞതുമായ ഒരു പ്രദേശമായതിനാലാവാം നെടുംപുറം എന്ന പേര് ഈ ദേശത്തിനുണ്ടായതെന്ന് കരുതപ്പെടുന്നു. നെടുംപുറം ലോപിച്ച് നെടുമ്പ്രം എന്നായതാവാം.

വിവിധ ജാതി മത വിഭാഗത്തിൽ പ്പെട്ട ജനങ്ങൾ വസിക്കുന്ന ഈ പ്രദേശം പ്രാചീന കലകൾക്കും ഉത്സവങ്ങൾക്കും എന്നും പ്രാധാന്യം നൽകിയിട്ടുണ്ട്. വിവിധ ജനവിഭാഗങ്ങൾ ഐക്യത്തോടും പരസ്പര വിശ്വാസത്തോടും കഴിയുന്ന ഒരു ചെറിയ ഗ്രാമമാണിത്.

പൊതു വിദ്യാഭ്യാസം മധ്യതിരുവിതാംകൂറിൽ ആരംഭിച്ച വേളയിൽ തന്നെ ഈ പഞ്ചായത്തിലും വിദ്യാലയങ്ങൾ ആരംഭിച്ചു. പഞ്ചായത്തിലെ ആദ്യ ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനമായ നെടുമ്പ്രം പുതിയകാവ് സർക്കാർ പ്രൈമറി സ്കൂൾ 1915 ൽ ആരംഭിച്ചു. പുത്തൻകാവ് ദേവീക്ഷേത്രത്തിന്റെ തൊട്ടു തെക്കുവശത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.