ഉള്ളടക്കത്തിലേക്ക് പോവുക

എച്ച് എസ് അനങ്ങനടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അനങ്ങന്നടി ഹയർ സെക്കന്ററി സ്കൂൾ പനമണ്ണ പി.ഒ, പാലക്കാട്

ഹൈ സ്കൂൾ‍

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ അനങ്ങന്മലയുടെ താഴ് വാരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു . ഒറ്റപ്പാലം , ചെർപ്പുളശ്ശേരി എന്നീ പട്ടണങ്ങളിൽ നിന്ന് ഒരു പോലെ 10 km ദൂരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഒരു ചെറിയ ഗ്രാമമാണ്.ENDAGRAM

ഭൂമിശാസ്ത്രം

ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി ഗ്രാമം. ഭാരതത്തിന് ഹിമാലയം പോലെ അനങ്ങനടി ഗ്രാമത്തിന്റെ കാവൽക്കാരനായ അനങ്ങൻ മല.അനങ്ങൻമലയുടെ  താഴെ  സ്ഥിതി  ചെയുന്നതുകൊണ്ട് അനങ്ങനടി എന്ന പേര് ആ  ഗ്രാമത്തിനു വന്നുചേർന്നു . കാലചക്രങ്ങൾ ഉരുളുമ്പോഴും തന്റെ ഗ്രാമത്തിന്റെ മാറ്റങ്ങൾക്ക് മൂകസാക്ഷിയായ അനങ്ങൻ മല, തന്റെ പേരിലുള്ള വിദ്യാലയത്തിന്റെ കീർത്തി തന്നോളം ഉയർന്നു വരുന്നത് കണ്ട് പുഞ്ചിരി തൂകി നിൽക്കുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • എൻ.എസ്. എസ്. കെ.പി.ടിഎൻ.
  • എൻ.എസ്. എസ്. കോളേജ്,ഒറ്റപ്പാലം
  • എസ്. എസ് കോളേജ് സ്കൂൾഗ്രാമപഞ്ചായത്തും
  • കേന്ദ്രീയ വിദ്യാലയം
  • എൽ. എസ്. എൻ. കോൺ‌വെന്റ്,
  • അനങ്ങനടി ഗ്രാമ പഞ്ചായത്ത്

ശ്രദ്ധേയരായ വ്യക്തികൾ

ടി. പ്രകാശം അധ്യക്ഷനായി 1921-ൽ ഒറ്റപ്പാലത്ത് വെച്ചു നടന്ന ആദ്യ കേരള പ്രദേശ് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ആദ്യമായി കേരളത്തിലെത്തിയത്.[അവലംബം ആവശ്യമാണ്] ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ആദ്യ കേരളീയനായ ശ്രീമാൻ ചേറ്റൂർ ശങ്കരൻ നായർ (1897ൽ അമരാവതിയിൽ) ഒറ്റപ്പാലത്തുകാരനായിരുന്നു എന്നത് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ അക്കാലത്തുതന്നെ ഒറ്റപ്പാലത്തിന്റെ കൈമുദ്ര പതിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ്.

C Shankaran Nair

ആരാധനാലയങ്ങൾ

അനങ്ങനടി ഗ്രാമത്തിലെ വളരെ പുരാതനമായ രണ്ട് ക്ഷേത്രങ്ങളാണ് ചേരമ്പറ്റ ഭഗവതി ക്ഷേത്രവും പട്ടർകോണം ശിവക്ഷേത്രവും.

ഇതിന് പുറമെ ഒരുപാട് മുസ്ലിം പള്ളികളും സ്ഥിതി ചെയ്യുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എസ്. എസ് കോളേജ് സ്കൂൾഗ്രാമപഞ്ചായത്തും
  • എൻ.എസ്. എസ്. കോളേജ്,ഒറ്റപ്പാലം
  • കേന്ദ്രീയ വിദ്യാലയം
  • എൽ. എസ്. എൻ. കോൺ‌വെന്റ്,
  • എ .എം. എൽ.  പി . എസ്.  കോതക്കുറുശ്ശി .
  • എ .യു .പി .എസ് .പാലക്കോട്
  • എ .യു .പി .എസ് .പനമണ്ണ

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

  1. അനങ്ങൻമല എക്കോ ടൂറിസംAnanganmala Ecotourism
  2. പ്ളാക്കാട്ടു കുളം