എച്ച് എസ് അനങ്ങനടി/എന്റെ ഗ്രാമം
അനങ്ങന്നടി ഹയർ സെക്കന്ററി സ്കൂൾ പനമണ്ണ പി.ഒ, പാലക്കാട്
ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി ഗ്രാമം. ഭാരതത്തിന് ഹിമാലയം പോലെ അനങ്ങനടി ഗ്രാമത്തിന്റെ കാവൽക്കാരനായ അനങ്ങൻ മല.അനങ്ങൻമലയുടെ താഴെ സ്ഥിതി ചെയുന്നതുകൊണ്ട് അനങ്ങനടി എന്ന പേര് ആ ഗ്രാമത്തിനു വന്നുചേർന്നു . കാലചക്രങ്ങൾ ഉരുളുമ്പോഴും തന്റെ ഗ്രാമത്തിന്റെ മാറ്റങ്ങൾക്ക് മൂകസാക്ഷിയായ അനങ്ങൻ മല, തന്റെ പേരിലുള്ള വിദ്യാലയത്തിന്റെ കീർത്തി തന്നോളം ഉയർന്നു വരുന്നത് കണ്ട് പുഞ്ചിരി തൂകി നിൽക്കുന്നു.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ അനങ്ങന്മലയുടെ താഴ് വാരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു .1951 -ൽ സ്ഥാപിതമായ വിദ്യാലയം അങ്ങനടി പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്കൂൾ ആണ്. ഒറ്റപ്പാലം , ചെർപ്പുളശ്ശേരി എന്നീ പട്ടണങ്ങളിൽ നിന്ന് ഒരു പോലെ 10 km ദൂരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അനങ്ങന്നടി പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്ക്കൂളാണ് ഈ വിദ്യാലയം.
ഭൂമിശാസ്ത്രം
പ്രധാന പൊതു സ്ഥാപനങ്ങൾ
- എൻ.എസ്. എസ്. കെ.പി.ടിഎൻ.
- എൻ.എസ്. എസ്. കോളേജ്,ഒറ്റപ്പാലം
- എസ്. എസ് കോളേജ് സ്കൂൾഗ്രാമപഞ്ചായത്തും
- കേന്ദ്രീയ വിദ്യാലയം
- എൽ. എസ്. എൻ. കോൺവെന്റ്,
- അനങ്ങനടി ഗ്രാമ പഞ്ചായത്ത്
- ഗവണ്മെന്റ് സീഡ് ഫാം ,പത്തംകുളം .
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,കോതക്കുറുശ്ശി
ശ്രദ്ധേയരായ വ്യക്തികൾ
ടി. പ്രകാശം അധ്യക്ഷനായി 1921-ൽ ഒറ്റപ്പാലത്ത് വെച്ചു നടന്ന ആദ്യ കേരള പ്രദേശ് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ആദ്യമായി കേരളത്തിലെത്തിയത്.[അവലംബം ആവശ്യമാണ്] ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ആദ്യ കേരളീയനായ ശ്രീമാൻ ചേറ്റൂർ ശങ്കരൻ നായർ (1897ൽ അമരാവതിയിൽ) ഒറ്റപ്പാലത്തുകാരനായിരുന്നു എന്നത് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ അക്കാലത്തുതന്നെ ഒറ്റപ്പാലത്തിന്റെ കൈമുദ്ര പതിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ്.
ആരാധനാലയങ്ങൾ
അനങ്ങനടി ഗ്രാമത്തിലെ വളരെ പുരാതനമായ രണ്ട് ക്ഷേത്രങ്ങളാണ് ചേരമ്പറ്റ ഭഗവതി ക്ഷേത്രവും പട്ടർകോണം ശിവക്ഷേത്രവും.
ഇതിന് പുറമെ ഒരുപാട് മുസ്ലിം പള്ളികളും സ്ഥിതി ചെയ്യുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എസ്. എസ് കോളേജ് സ്കൂൾഗ്രാമപഞ്ചായത്തും
- എൻ.എസ്. എസ്. കോളേജ്,ഒറ്റപ്പാലം
- കേന്ദ്രീയ വിദ്യാലയം
- എൽ. എസ്. എൻ. കോൺവെന്റ്,
- എ .എം. എൽ. പി . എസ്. കോതക്കുറുശ്ശി .
- എ .യു .പി .എസ് .പാലക്കോട്
- എ .യു .പി .എസ് .പനമണ്ണ
വിനോദ സഞ്ചാര കേന്ദ്രങ്ങൾ
- അനങ്ങൻമല എക്കോ ടൂറിസം അനങ്ങൻ മല, കേരളത്തിലെ പാലക്കാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു മലയാണ്. ഇത് ഒറ്റപ്പാലം നഗരത്തിന് സമീപത്തിലാണ്. അനങ്ങൻ മല ഉന്നതമായ ഒരു മലാസരണം കൂടിയാണ്, പ്രകൃതിയുടെ വിസ്മയമായ സൗന്ദര്യം, പച്ചപ്പും ശാന്തമായ അന്തരീക്ഷവും കൊണ്ടാണ് പ്രശസ്തം. മലയുടെ ഉച്ചത്തിലും താഴത്തും വക്കിൽ വരും ധാരാളം നടക്കാനുള്ള പാതകൾ ഉണ്ട്. അനങ്ങൻ മല പരിസ്ഥിതിക്ക് അനുകൂലമായ പ്രകൃതിദത്ത അവസ്ഥകൾ കൊണ്ട് പരിപൂർണ്ണമാണ്, ഇത് പര്യടകർക്കും പ്രകൃതിയെ ആസ്വദിക്കാൻ ഇഷ്ടമുള്ളവർക്കും ഏറെ ആകർഷകമാണ്.
- പ്ളാക്കാട്ടു കുളം പളക്കട്ട് കുളം, കേരളത്തിലെ ഒറ്റപ്പാലം നഗരത്തിലെ ഒരു പ്രശസ്തമായ പ്രകൃതിദത്ത കുളമാണ്. അതിന്റെ സുന്ദരതയും സമാധാനമ അന്തരീക്ഷവും സന്ദർശകരെ ആകർഷിക്കുന്നു.

