ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എളങ്കുന്നപ്പുഴ

എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എളങ്കുന്നപ്പുഴ. എറണാക‍ുളത്ത‍ുനിന്ന‍ും സ്റ്റേറ്റ് ഹൈവേ 63 ൽ എളങ്ക‍ുന്നപ്പ‍ഴ14 കിലോമീറ്റർ വടക്കോട്ടു സഞ്ചരിച്ചാൽ എളങ്കുന്നപ്പുഴ ബസ് സ്റ്റോപ് എത്താം. നാല് ഭാഗത്തേക്കും പാതകളുള്ള കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം. ഇവിടെ നിന്നും വടക്കോട്ടു സഞ്ചരിച്ചാൽ നവോത്ഥാന നായകൻ സഹോദരൻഅയ്യപ്പന്റെ ജന്മ ദേശമായ ചെറായി എത്തും. കിഴക്കോട്ടു സഞ്ചരിച്ചാൽ പൂക്കാട് പോകാം . പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ  എളങ്കുന്നപ്പുഴ ബീച്ച് എത്തും . തെക്കോട്ടു സഞ്ചരിച്ചാൽ എറണാകുളം എത്തും.  

സ്വാതന്ത്രസമര സേനാനി ശ്രീ. കരുണാകരമേനോൻ , നയതന്ത്ര പ്രതിനിധിയും രാജ്യസഭാംഗവും തൊഴിലാളി സംഘടനാനേതാവുമായിരുന്ന ശ്രീ. K.P.S മേനോൻ ,ആദ്യകാല കമ്യൂണിസ്‌ററ് നേതാവും പിന്നീട് ആധ്യാത്മീകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ഗുരുവായൂരപ്പദാസ് സ്വാമി , ആദ്യകാലത്തു പൊതു വേദിയിലേക്ക് കടന്നു വന്ന ചെമ്പഴന്തി S.N കോളേജിലെ മലയാള പ്രൊഫസറും സാമൂഹ്യപ്രവർത്തകയുമായിരുന്ന പ്രൊഫ.C. കല്യാണികുട്ടിയമ്മ, നിയമസഭയിലെ മുൻ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ശ്രീ.ഡേവിഡ് പിൻഹീറോ തുടങ്ങിയ അഭിമാന സ്തംഭങ്ങളായ വ്യക്തികളുടെ ജന്മ ദേശം കൂടിയാണ്  എളങ്കുന്നപ്പുഴ.

പൊതു സ്ഥാപനങ്ങൾ


  • ജി.എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ
  • ഗവഃ ആർട്സ് ആൻഡ് സയൻസ് കോളേജ് ,വൈപ്പിൻ
  • എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫീസ്
  • എളങ്കുന്നപ്പുഴ വില്ലേജ് ഓഫീസ് +−