ഉള്ളടക്കത്തിലേക്ക് പോവുക

എച്ച് എസ് അനങ്ങനടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അനങ്ങന്നടി ഹയർ സെക്കന്ററി സ്കൂൾ പനമണ്ണ പി.ഒ, പാലക്കാട്

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ അനങ്ങന്മലയുടെ താഴ് വാരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു .

ഭൂമിശാസ്ത്രം

ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി ഗ്രാമം. ഭാരതത്തിന് ഹിമാലയം പോലെ അനങ്ങനടി ഗ്രാമത്തിന്റെ കാവൽക്കാരനായ അനങ്ങൻ മല.കാലചക്രങ്ങൾ ഉരുളുമ്പോഴും തന്റെ ഗ്രാമത്തിന്റെ മാറ്റങ്ങൾക്ക് മൂകസാക്ഷിയായ അനങ്ങൻ മല, തന്റെ പേരിലുള്ള വിദ്യാലയത്തിന്റെ കീർത്തി തന്നോളം ഉയർന്നു വരുന്നത് കണ്ട് പുഞ്ചിരി തൂകി നിൽക്കുന്നു.