ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2024-27
Little KITEs Batch 2024-27

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാംപ് 2024-27 ബാച്ച്
2024-27 ബാച്ചിലെ കുട്ടികൾക്കായി 30-08-2024 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മാസ്റ്റർ ട്രെയ്നർ ശ്രീമതി പ്രിയ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്,സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി .



2024 ജൂൺ 26ന് ലഹരിവിരുദ്ധ ദിനം ആചരിച്ചു
മയക്കുമരുന്ന് ദുരുപയോഗവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് ക്ലാസ് നൽകി.സ്കൂൾ എൻസിസിയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റും പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു.സീനിയർ സിവിൽ പോലീസ് സോണിയ ചന്ദ്രൻ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ രമേശിൻ്റെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തെ കുറിച്ച് ക്ലാസ്സെടുത്തു

