Little KITEs Batch 2024-27

 
Little KITEs Batch 2024-27







ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാംപ് 2024-27 ബാച്ച്

2024-27 ബാച്ചിലെ കുട്ടികൾക്കായി 30-08-2024 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ്  മാസ്റ്റർ ട്രെയ്നർ ശ്രീമതി പ്രിയ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്,സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി .   

 
Preliminary camp
 
Class to parents
 
Preliminary camp

2024 ജൂൺ 26ന് ലഹരിവിരുദ്ധ ദിനം ആചരിച്ചു

മയക്കുമരുന്ന് ദുരുപയോഗവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് ക്ലാസ് നൽകി.സ്കൂൾ എൻസിസിയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റും പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു.സീനിയർ സിവിൽ പോലീസ് സോണിയ ചന്ദ്രൻ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ രമേശിൻ്റെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തെ കുറിച്ച് ക്ലാസ്സെടുത്തു

 
 





അവധിക്കാല ക്യാമ്പ് 2025

ബിഇഎം ഹയർ സെക്കൻഡറി സ്ക്കൂളിൽ 04.06.2025 ബുധനാഴ്ച ലിറ്റിൽ കൈറ്റ് ഏകദിന ക്യാമ്പ് നട്ത്തി. കേഡൻലൈവ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗിന്റെ ക്ലാസ് ഖലീൽ സർ ( GTHSS MOGRAL PUTTUR ) കൈകാര്യം ചെയ്തു. . കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി THAJUNEESA M A ,SMITHA CYRIAC എന്നിവരും ക്യാമ്പിന്റെ ഭാഗമായി.


ഒക്റ്റോബ‌‌‌‌‌‌‌‌ർ 24 ഏകദിന സ്കൂൾ ക്യാമ്പ്

9-ാം ക്ലാസിലെ കുട്ടികൾക്ക് ഏകദിന ക്യാമ്പ് നട്ത്തി. ഖലീൽ സർ ക്ലാസ് കൈകാര്യം ചെയ്തു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ച് റും ക്യാമ്പിന് നേതൃത്വം നൽകിയ ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.