ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം

വെള്ളമുണ്ട: പുളിഞ്ഞാൽ ഗവ. ഹൈസ് കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് ക്രമീകരിച്ച 'സെൽഫി കോർണർ' നവാഗതരായ കുരുന്നുകൾക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ചു. പ്രവേശനോത്സവവും സെൽഫി കോർണറും വയനാട്‌ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സി.പി. ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ സാദിർ തലപ്പുഴ മുഖ്യസന്ദേശം നൽകി. ഹെഡ്മിസ്ട്രെസ് പി.കെ. ഉഷകുമാരി, എ. സാജിദ്, കെ. ഫിലിപ്പ്, കെ. ജെസ്ന തുടങ്ങിയവർ പ്രസംഗിച്ചു. പ്രവേശനോത്സവം - നവാഗതരായ കൂട്ടുകാരെ മനോഹരമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്ക് ബലൂൺ , ക്രയോൺസ്, പെൻസിൽ എന്നിവ നൽകി PTA അംഗങ്ങളും അധ്യാപകരും ചേർന്ന് വരവേറ്റു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി. കൂടുതൽ അറിയാൻ -->
https://www.youtube.com/embed/Dlm7iPSSNjc
https://www.youtube.com/embed/RbCPUsgfUpg

 ജൂൺ 5 പരിസ്ഥിതി ദിനം

ഗവ ഹൈസ്കൂൾ പുളിഞ്ഞാലിന്റെ അങ്കണത്തിൽ കുട്ടികൾ വൃക്ഷ തൈകൾ നാട്ടു. പ്രത്യേകം ചേർന്ന അസ്സംബിളിയിൽ ഹെഡ്മിസ്ട്രസ് പി കെ ഉഷാകുമാരി പരിസ്ഥിതി ദിന സന്ദേശം നൽകി . കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു.

കൂടുതൽ അറിയാൻ -->
https://youtu.be/0Z-e1m4nRqo?si=3BRiQdse-vJGF3Mr

മെഹന്ദി ഫെസ്റ്റ്

ബക്രീദ് ദിനോടനുബന്ധിച്ച് സ്‌കൂൾ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. വർണാഭമായ മെഹന്ദി ഡിസൈനുകൾ കൈകളിൽ വരച്ച് വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് അവരുടെ സർഗ്ഗാത്മകത പരിപോഷണം ചെയ്യാനും അതുല്യമായ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും അവസരം ലഭിച്ച വർണ്ണാഭമായ പരിപാടിയായിരുന്നു ഇത്. കലാ-സാംസ്‌കാരിക ആഘോഷങ്ങളിൽ ഒത്തുചേരാൻ വിദ്യാർത്ഥികൾക്കു ഫെസ്റ്റിവൽ ഹൃദ്യമായ അവസരമൊരുക്കി.

കൂടുതൽ അറിയാൻ -->
https://youtu.be/AM3OJT0auxQ?si=rSkJ86MwBpDaI7Rc
ജൂൺ 19 വായനാദിനം

ജൂൺ 19 വായനാദിനത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു അസംബ്ലി .അസംബ്ലിയിൽ പ്രാർത്ഥന ക്കുശേഷം പി എൻ പണിക്കരെ കുറിച്ച് ഒരു ലഘു വിവരണം മിൻഹഫാത്തിമ അവതരിപ്പിച്ചു. പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റ് എന്ന പുസ്തകത്തെ ആധാരമാക്കി ആസ്വാദനക്കുറിപ്പ് റിയ ഫാത്തിമ അവതരിപ്പിച്ചു .പി എൻ പണിക്കരെ കുറിച്ച് ഒരു ലഘു പ്രഭാഷണം നാലാം ക്ലാസിലെ ഹന്നാ ഫാത്തിമ അവതരിപ്പിച്ചു വായനാദിന സന്ദേശം സീനിയർ അസിസ്റ്റൻറ് ആയ ബിന്ദു ടീച്ചർ നൽകി .ദേശീയ ഗാനത്തോടെ അസംബ്ലി അവസാനിച്ചു.

കൂടുതൽ അറിയാൻ -->
https://www.youtube.com/watch?v=FbZcfO2y21I

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റ് വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം തേറ്റമല ഹൈസ്കൂൾ മലയാളം അധ്യാപകനായ സുധിലാൽ സാർ നിർവഹിച്ചു . യോഗത്തിന് സ്വാഗതം പറഞ്ഞത് സീനിയർ അസിസ്റ്റൻറ് ബിന്ദു ടീച്ചർ ആയിരുന്നു. അധ്യാപകരായ ഗിരീഷ് കുമാർ സാർ, ജിൽജിത്ത് സാർ എന്നിവർ ആശംസകൾ അറിയിച്ചു. സുധിലാൽ സാറിൻ്റെ പ്രസംഗത്തിൽ ഉണ്ടായിരുന്ന കഥകളും നടൻ പാട്ടും കുട്ടികളിൽ ഉദ്വേഗവും താല്പര്യവും ജനിപ്പിച്ചു . സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ധനൂപ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഹരി മീനാക്ഷി എന്നിവർ നാടൻപാട്ട് അവതരിപ്പിച്ചു. യോഗത്തിന്റെ നന്ദി നാസർ മാസ്റ്റർ പറഞ്ഞതോടുകൂടി യോഗം അവസാനിച്ചു.

കൂടുതൽ അറിയാൻ -->
https://www.youtube.com/watch?v=9zQxOzxEAuQ

ലോക ലഹരി വിരുദ്ധ ബോധവൽക്കരണം

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 'ഡ്രീം പ്രോജക്ട്' വയനാടിന്റെയും 'എസ്പിസിയുടെയും' നേതൃത്വത്തിൽ ജൂൺ 11ന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ഹെഡ്മിസ്ട്രസ് ഉഷാകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. ഗിരീഷ് മാസ്റ്റർ യോഗത്തിന് ആശംസകൾ നേർന്നു. ലഹരി ബോധവൽക്കരണ ക്ലാസ് സാമൂഹ്യപ്രവർത്തകയും കൗൺസിലറുമായ ശ്രീമതി ഡാനിയ നയിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അകപ്പെട്ടു പോകാവുന്ന വിവിധ സാഹചര്യങ്ങളെക്കുറിച്ചും ക്ലാസ് എടുത്തു കുട്ടികളെ ബോധവൽക്കരിച്ചു. സ്കൂൾ കൗൺസിലർ കുമാരി എമി വർഗീസ് നന്ദിയും അറിയിച്ചു

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു 78ാ മത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ ഉഷാകുമാരി ടീച്ചർ പതാക ഉയർത്തി . PTA പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ ആശംസകൾ അറിയിച്ചു. രക്ഷിതാവായ ഹമീദ് ആശംസകൾ അറിയിച്ചു കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരം ദേശഭക്തിഗാനം മത്സരം , പ്രസംഗ മത്സരം എന്നിവയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളുടെ നേതൃത്വത്തിൽ മധുര വിതരണം നടത്തി. എംപവ്വർമെൻറ് പ്രോഗ്രാം സംഘടിപ്പിച്ചു വനിതാ ശിശുക്ഷേമ വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കായി ഒരു എംപവ്വർമെൻറ് പ്രോഗ്രാം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ ഉഷാകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി യൂണിറ്റ് ട്രെയിനർ ബിനു ടി രാജൻ കുട്ടികൾക്ക് ക്ലാസ് എടുത്തു. ഹരി മീനാക്ഷി, അധ്യാപിക ഷിൻസി എന്നിവർ നന്ദി പറഞ്ഞു. ഓണക്കളികൾ സംഘടിപ്പിച്ചു ഓണത്തോടനുബന്ധിച്ച് സ്കൂളിലെ ആഘോഷ പരിപാടികൾ 13 -9-2024ന് നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ മുറ്റത്ത് പൂക്കളം ഒരുക്കി. കുട്ടികൾക്ക് വിനോദത്തിനായി ഓണക്കളികൾ സംഘടിപ്പിച്ചു. ഉച്ചഭക്ഷണത്തിനുശേഷം പിരിഞ്ഞു ഓണ അവധിക്കാല ക്യാമ്പ് എസ്പിസിയുടെ നേതൃത്വത്തിൽ ഓണ അവധിക്കാല ക്യാമ്പ് സെപ്റ്റംബർ 19,20,21 ദിവസങ്ങളിലായി നടന്നു .എട്ട് ,ഒൻപത് ക്ലാസുകളിലെ എസ് പി സി കേഡറ്റുകൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത് 'വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ് ഐ സാദിർ തലപ്പുഴയുടെ നേതൃത്വത്തിൽ ആദ്യദിവസം എസ് പി സി എന്താണ് ,അത് എന്തിനുവേണ്ടി, അതിൻറ ലക്ഷ്യങ്ങൾ എന്തെല്ലാം എന്നതിനെക്കുറിച്ച് ക്ലാസ്സ് നടത്തി. കുട്ടികൾക്ക് വിവിധ ആക്ടിവിറ്റികൾ നൽകി. രണ്ടാം ദിവസം വിനോദ് കോവൂർ സാറിൻ്റെയോഗയോടു കൂടി ആരംഭിച്ചു .മൂന്നാം ദിവസം ജെൻഡർ ഇക്വാലിറ്റി എന്ന വിഷയത്തിൽ ഡോക്ടർ ഷിൻസി സേവിയർ ക്ലാസ് നയിച്ചു .മൂന്നു ദിവസങ്ങളിലും കുട്ടികൾക്ലാസുകൾ വളരെ താല്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർണ്ണ പങ്കാളിത്തം ക്യാമ്പിൽ ഉടനീളം കാണാമായിരുന്നു. എല്ലാ ദിവസങ്ങളിലും പരേഡ് ഉണ്ടായിരുന്നു . "ഒപ്പം ഒപ്പത്തിനൊപ്പം" ബോധവൽക്കരണ ക്ലാസ് വനിത ശിശു വികസന വകുപ്പിന്റെയും വയനാട് ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തിൽ പത്താം ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി. "ഒപ്പം ഒപ്പത്തിനൊപ്പം" ബോധവൽക്കരണ ക്ലാസ് നയിച്ചത് ജില്ല ശിശു സംരക്ഷണ യൂണിറ്റിലെ കൗൺസിലർ മിസ്റ്റർ ജോസഫ് വയനാട് ആയിരുന്നു. കുട്ടികൾക്ക് പലതരത്തിലുള്ള ആക്ടിവിറ്റുകൾ നൽകിയാണ് മോട്ടിവേഷൻ ക്ലാസ് നയിച്ചത് .കുട്ടികൾ വളരെ തൽപരരായിരുന്നു .രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ് നടത്തി.

സൃഷ്ടികൾ