എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024
വൃക്ഷെ തൈ നടൽ : ഉദ്ഘാടനം

സ്കൂളിൽ ജൂൺ 3 നു വിപുലമായ രീതിയിൽ പ്രവേശനോത്സവം നടന്നു. പി. ടി  എ പ്രസിഡന്റ് , മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് , വാർഡ് മെമ്പർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തത് പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി. പുതിയ കുട്ടികൾക്ക് യൂണിഫോം, ടെക്സ്റ്റ് ബുക്ക് എന്നിവ അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു. സ്കൂൾ മുഴുവനായും അലങ്കരിച്ചിരുന്നു. ്് ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് യശോദ ടീച്ചർ

പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി.


പരിസ്ഥിതി ദിന ക്വിസ് വിജയി കൾ
പരിസ്ഥിതി ദിന പോസ്റ്റർ

ജൂൺ 5 പരിസ്ഥിതി ദിനം വളരെ മനോഹരമായി ആഘോഷിച്ചു. പരിസ്ഥിതിദിന ക്വിസ് തുടങ്ങിയ വൃക്ഷ തൈകൾ നടൽ , പോസ്റ്റർ നിർമാണം തുടങ്ങിയ വ സ oഘടിപ്പിച്ചു. .

മൈലാഞ്ചി മോഞ്ച്

ക്വിസ് മത്സരത്തിൽ 7A

യിലെ മെഹ്സി. ൻ ഹാരിസ് ഒന്നാം സ്ഥാനം നേടി.

മെഗാ ഒപ്പന

ബക്രീദിനോട് അനുബന്ധിച്ച് കുട്ടികൾക്ക് മൈലാഞ്ചി ഇടൽ , മെഗാ ഒപ്പന, ക്വിസ് എന്നിവ സംഘടിപ്പിച്ചു.


വിജയ സ്പർശം പ്രീ ടെസ്റ്റ്

വിജയ സ്പർശം പദ്ധതിയുടെ ഭാഗമായി മുഴുവൻ കുട്ടികൾക്കും മലയാളം ഇംഗ്ലീഷ് ഹിന്ദി ഗണിതം എന്നീ വിഷയങ്ങളിൽ പ്രീ ടെസ്റ്റ് നടത്തി. മൂല്യനിർണയം പൂർത്തീകരിച്ച് പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി. അത്തരം കുട്ടികൾക്ക് ഒഴിവു ദിവസങ്ങളിൽ ക്ലാസ് നൽകാൻ തീരുമാനിച്ചു.

പുസ്തത്തൊട്ടിൽ ഉദ്ഘാടനം

"അറിവിന്നുറവ "പദ്ധതിയുടെ ഭാഗമായി പുസ്തകതൊട്ടിൽ ഒരുക്കി..

അറിവിന്നുറവ സദസ്സ്
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം

വിദ്യാലയത്തിൻ്റെ ലൈബ്രറി ശാക്തീകരണത്തിനായി കുട്ടികളിലൂടെയും രക്ഷിതാക്കളിലൂടെയുമൊക്കെ പുസ്തകങ്ങൾ ശേഖരിക്കുക എന്ന സന്ദേശമാണ് പുസ്തക തൊട്ടിൽ എന്ന ആശയത്തിലൂടെ ഉയർത്തി കൊണ്ട് വരുന്നത് .. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെൻ്റർ പ്രിൻസിപ്പലും ചിന്തകനും എഴുത്തുകാരനുമൊക്കെയായി നിറഞ്ഞ് നിൽക്കുന്ന ശ്രീ ഗോപാലൻ മങ്കടയാണ് നിർവ്വഹിച്ചത്.

ചടങ്ങിൽ സ്കൂളിന്റെ ഈ വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.

പ്രമാണം:18677 24 june191.jpg
വായനാ വാരാഘോഷ മത്സര ഇനങ്ങൾ
വായനാ വാരാഘോഷം

വായനാ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വിവിധ മേഖലകളിൽ മത്സരങ്ങൾ നടത്തി. വായനാവാരം അന്വർത്ഥമാക്കി ഓരോ ദിവസവും ഓരോ വ്യത്യസ്ത മത്സരങ്ങളാണ് നടന്നത്.

യോഗ ദിനാചരണം
യോഗാ പരിശീലനം


ജൂൺ 21 ന് സ്കൂളിൽ യോഗാ ദിനം വിപുലമായി ആഘോഷിച്ചു. ട്രെയിനിങ്ങ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. --

സ്നേഹാലയം യാത്ര
പ്രമാണം:18677 24july1.jpg
സ്നേഹ യാത്ര

വിദ്യാലയത്തിലെ കൊച്ചുമക്കളോടൊത്ത് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കടുത്തുള്ള സ്നേഹാലയം സന്ദർശിച്ചു .. മക്കളുണ്ടായിട്ടും അനാഥരാവേണ്ടി വന്ന അഛനമ്മമാർ , പ്രായം തളർത്തുമ്പോഴും പ്രതീക്ഷയോടെ കഴിയുന്നവർ , ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് പോയവർ  അങ്ങിനെയുള്ള  കുറെയെറെ സഹോദരങ്ങൾ... അവർക്കായി  ചെറിയ സമയത്തേക്കെങ്കിലും ,ഭക്ഷണവും പുതുവസ്ത്രങ്ങളും സാമ്പത്തിക സഹായങ്ങളുമൊക്കെ നൽകി ആശ്വാസം പകൾന്ന് കൊണ്ടായിരുന്നു മടക്കം .. ഒറ്റപ്പെട്ട് പോയ സഹോദരങ്ങളെ ചേർത്ത് പിടിക്കാനുള്ള നല്ല മനസ്സ് കുഞ്ഞുനാളിലേ കൊച്ചുമക്കളിൽ ഉയർത്തി കൊണ്ട് വരിക എന്ന വലിയ ചിന്ത ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ട് ..

ബഷീർ ദിനാചരണം

ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു.

രംഗാവിഷ്കാരം
മതിലുകൾ

"ഭൂമിയുടെ അവകാശികൾ" എന്ന കഥയുടെ ചെറിയ ഭാഗത്തിന്റ രംഗാവിഷ്കാരം നടന്നു. " മതിലുകൾ" എന്ന കൃതിയുടെ ചെറിയ ഒരു ഭാഗത്തിന്റെ ചിത്രീകരണം ഉണ്ടായി.

സ്പോർട്സ് കിറ്റ് വിതരണം

സ്കൂളിൻ്റെ കായിക രംഗത്തെ പ്രവർത്തനങ്ങൾക്കാവശ്യമായ സ്പോർട്സ്& ഗെയിംസ് ഉപകരണങ്ങൾ സമ്മാനിച്ച് കൊണ്ട് പൂർവ്വ വിദ്യാർത്ഥിയും രക്ഷിതാവും കൂടിയായ പി കെ ബഷീർ വലിയ മാതൃക പകർന്ന് നൽകി.

സ്വദേശ് മെഗാക്വിസ് , അക്ഷരമുറ്റം ക്വസ് എന്നിവയിൽ 7A യിലെ മെഹ്സിൻ ഹാരിസ് ഒന്നാം സ്ഥാനം നേടി.

പായസ വിതരണം

ഈ വർഷത്തെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ വളരെ വാശിയേറിയതായി. ഡിജിറ്റൽ രീതിയിലാണ് വോട്ടെടുപ്പ് നടന്നത്. 7 സ്ഥാനാർത്ഥികൾ ലീഡർ സ്ഥാനത്തേക്ക്ൻ മത്സരിച്ചിരുന്നു. ഫെസൻ ബിൻ ഫിറോസ് (7D ) 200 ലധികം വോട്ടുകൾ നേടി വിജയിച്ചു. 7D യിലെ ഇൽഫ 150 ലധികം വോട്ടോടെ സെക്കൻ്റ് ലീഡറായി മാറി.

ഹെഡ്മാസ്റ്റർ പാതാത ഉയർത്തുന്നു
insignia'24

സ്വാതന്ത്ര്യ ദിനം വർണശബളമായി ആഘേക്ഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കുഞ്ഞവറ പതാക ഉയർത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും സ്കൗട്ട് ആൻഡ് ഗൈഡ്, JRC എന്നിവരുടെ പരേഡും നടന്നു. പായസ വിതരണവും പരിപാടികൾക്ക് കൊഴുപ്പ് കൂട്ടി.

ഉദ്ഘാടന വേള : അത് ലറ്റിക് മീറ്റ്
വിക്ടറി സ്റ്റാൻഡിൽ
സിനർജി 2024

ഈ വർഷത്തെ സ്പോർട്സ് മീറ്റ് INSIGNlA '24 മികവോടെ നടന്നു. കായിക അധ്യാപിക ൈബ്രറ്റി ടീച്ചർ മീറ്റിന് നേതൃത്വം നൽകി. വിവിധ വിഭാഗങ്ങളിലായി നിരവധി മത്സര ഇനങ്ങളിൽ കുട്ടികൾ മാറ്റുരച്ചു. 105 പോയൻ്റോടെ ബ്ലൂ ഹൗസ് വിജയികളായി. ആദിൽ 7A , ഷൈഫ 7 D എന്നിവർ സബ് ജൂനിയർ വ്യക്തിഗത ചാമ്പ്യന്മാരായി. സൻഹ 6 A നഹ്‌ലൻ 6 E എന്നിവർ കിഡ്ഡീസ് വിഭാഗം ചാമ്പ്യൻമാരായി.

ഓണാഘോഷം 2k24

"സിനർജി 2K24" സ്കൂൾ തല ശാസ്ത്രോത്സവം വളരെ മികച്ച രീതിയിൽ സംഘടിപ്പിച്ചു. ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം, ഗണിതം ,ഐ.ടി, വർക്ക് എക്സീപരിയൻസ് എന്നീ വിഭാഗങ്ങളിൽ വാശിയേറിയ മത്സരം നടന്നു.

ഒരുമിച്ചൊരോണം

ഓണാഘോഷം "ഒരുമിച്ചൊരോണം" വളരെ വിപുലമായി സംഘടിപ്പിച്ചു. കുട്ടികൾക്ക് വിവിധ മത്സരങ്ങളും ഓണസന്യയും നടത്തി. രക്ഷിതാക്കളുടെ സഹകരണം കൊണ്ട് ഓണസദ്യ ശ്രദ്ധേയമായി .